തിരുവനന്തപുരം: സ്‌ക്രാച്ച് ആൻ വിൻ കാർഡിൽ നിന്നും ലഭിച്ച സമ്മാന തുക പ്രതീക്ഷിച്ച യുവതിയ്ക്ക് നഷ്ടമായത് ലക്ഷങ്ങൾ. തിരുവനന്തപുരം കക്കമൂല സ്വദേശിനിയായ യുവതിയില്‍ നിന്നുമാണ് സംഘം 22.90 ലക്ഷം രൂപ തട്ടിയെടുത്തത്. കാര്‍ഡ് ഉരച്ചപ്പോള്‍ ലഭിച്ച 8 ലക്ഷം രൂപ സമ്മാനം കിട്ടാനായാണു യുവതി 22.90 ലക്ഷം രൂപ തട്ടിപ്പുകാര്‍ക്കു നല്‍കിയത്.2023 ഡിസംബര്‍ മുതലാണു തട്ടിപ്പ് ആരംഭിച്ചത്. സ്‌ക്രാച്ച് ആന്‍ഡ് വിന്‍ കാര്‍ഡ് വീട്ടിലേക്ക് അയച്ചിട്ടുണ്ടെന്നു പറഞ്ഞ് ഒരാള്‍ യുവതിയെ ഫോണില്‍ വിളിച്ചു. കാര്‍ഡ് ഉരച്ചപ്പോള്‍ എട്ടു ലക്ഷം രൂപയാണു സമ്മാനമായി കിട്ടിയത്. എട്ടു ലക്ഷം രൂപ കിട്ടാനായി ജിഎസ്ടിയും പ്രോസസിങ് ഫീസും ആദായനികുതിയും മറ്റും നല്‍കണമെന്നു വിളിച്ചയാള്‍ യുവതിയോടു ആവശ്യപ്പട്ടു. ഈ നല്‍കുന്ന തുക സമ്മാനത്തുകയ്ക്ക് ഒപ്പം തിരികെ നല്‍കുമെന്നാണു ഇയാൾ വിശ്വസിപ്പിച്ചത്. ഇതു വിശ്വസിച്ച യുവതി തട്ടിപ്പുകാര്‍ ആവശ്യപ്പെട്ട പണം നല്‍കുകയായിരുന്നു. ‌അടുത്തിടെ വിവരം പിതാവ് അറിഞ്ഞതോടെയാണ് ഇതു തട്ടിപ്പാണെന്നു മനസിലായത്. ഉടന്‍ തന്നെ പൊലീസില്‍ വിവരം അറിയിക്കാന്‍ പിതാവ് ആവശ്യപ്പെട്ടു. യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ സൈബര്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

By Pc News

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!