എസ്.വൈ.എസ് കോഴിക്കോട് ജില്ലാ ട്രഷറർ അബ്ദുറസാഖ് ബുസ്താനി സ്കൂൾ ലീഡർ മുഹമ്മദ് ഷമീം, ഡെപ്യൂട്ടി ലീഡർ വേദിക എച്ച് റാം എന്നിവർക്ക് പത്രത്തിന്റെ കോപ്പി നൽകി പദ്ധതി ഉദ്ഘാടനം ചെയ്തു.എം സി ഇഖ്ബാൽ മാസ്റ്റർ സ്വാഗതം പറഞ്ഞ യോഗത്തിൽ സ്കൂൾ ഹെഡ്മിസ്ട്രസ് എം ടി വഹീദ ടീച്ചർ അധ്യക്ഷത വഹിച്ചു. സുപ്രഭാതം റെയിഞ്ച് കോഡിനേറ്റർ മുഹമ്മദലി ഹിശാമി പദ്ധതി വിശദീകരിച്ചു ബഷീർ പി.സി, മുഹമ്മദലി എൻ. കെ, ,അബ്ദുൽ മജീദ് സി.കെ, അബ്ദു റഹ്മാൻമാസ്റ്റർ, മെഹബൂബ് മാസ്റ്റർ, ഐശ്വര്യ ടീച്ചർ, ജസീറ ടീച്ചർ തുടങ്ങിയവർ സംബന്ധിച്ചു. സീനത്ത് ടീച്ചർ നന്ദി പറഞ്ഞു.