കൽപ്പറ്റ: ദുരന്തഭുമിയില്‍ നിന്നും തുടരെ തുടരെ ലഭിക്കുന്ന മരണവാർത്തകൾക്കിടയിൽ ഇന്നിതാ ഒരു ആശ്വാസ വാർത്ത. നാലാം ദിവസം സൈന്യത്തിന്റെ തിരച്ചിലിൽ നാല് പേരെ ജീവനോടെ കണ്ടെത്തി. രണ്ട് സ്ത്രീകളെയും രണ്ട് പുരുഷന്മാരെയുമാണ് പടവെട്ടിക്കുന്നിന് സമീപത്ത് വച്ച് കണ്ടെത്തിയത്. ഇവരെ ഹെലികോപ്ടറിൽ സുരക്ഷിതസ്ഥാനത്തേക്ക് മാറ്റി. സ്ത്രീകളുടെ കാലിന് പരിക്കേറ്റ നിലയിലാണ്. കരസേനയുടെ ആസ്ഥാനത്തുനിന്നാണ് ഈ വിവരം അറിയിച്ചത്.

By Pc News

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!