കൊടുവള്ളി: വയനാട് ദുരന്തത്തിൽ കാണാതായ പന്നൂർ സ്വദേശിനിയായ ജൂഹി മോളുടെ മൃതദേഹം കണ്ടെത്തിചുരൽമലയിലെ ഉരുൾപൊട്ടലിലാണ് അവളുടെ വല്യുപ്പയും വല്യുമ്മയും അടക്കം ഏഴ് കുടുംബാംഗങ്ങളെ കാണാതായത്.കിഴക്കോത്ത് പന്നൂർ പാറയുള്ള കണ്ടി അബ്ദുൽ റഊഫിൻ്റെയും നൗ ഷിബയുടെയും ഇളയമകളാണ് ജൂഹി. നൗഷിബയുടെ പിതാവ് സാമൂഹി കപ്രവർത്തകനും കോൺഗ്രസ് നേ താവുമായ എം.എസ്. യൂസുഫും ഭാര്യ ഫാത്തിമയും പന്നൂരിലെ വീട്ടിലെ ത്തിയിരുന്നു. ഇവിടെനിന്ന് ജൂഹി, ഇ വർക്കൊപ്പം അഞ്ചുദിവസംമുമ്പ് ചു രൽമലയിലുള്ള മാതൃസഹോദരി റു ക്സാനയുടെ വീട്ടിലേക്ക് പോയതാണ്. ഇവിടെ സന്തോഷങ്ങൾ പങ്കിട്ട് വീ ട്ടുകാർക്കൊപ്പം കിടന്നുറങ്ങിയതായി രുന്നു ജൂഹി,യൂസഫ് (57), ഭാര്യ ഫാത്തിമ (55), മകൾ റുക്‌സാന, മകളുടെ ഭർത്താവ് മുനീർ, ഇവരുടെ മക്കളായ അമൽ നിഷാൻ, ഹിജാസ് റോഷൻ എ ന്നിവരും ദുരന്തത്തിൽപെടുകയായിരു ന്നു. ചൂരൽമല ദുരന്തത്തിൽ ഏഴുപേ രെയും കാണാതായി. ഇവർ താമസിച്ച വീട് നിന്ന സ്ഥലം തിരിച്ചറിയാനാ വാത്തവിധം ഒലിച്ചുപോയി. മയ്യത്ത് നിസ്കാരം ഇന്ന് രാത്രി 11 30ന് പന്നൂർ ജുമാമസ്ജിദിൽ നടക്കും