കൊടുവള്ളി: സൈക്കിള്‍ പോളായില്‍ ദേശീയ ചാമ്പ്യനായ മുഹമ്മദ് ഷാനിദിന് വീട് വെക്കാന്‍ പീപ്പിള്‍സ് ഫൗണ്ടേഷന്‍ ഭൂമി നല്‍കും. കോഴിക്കോട് ജില്ലയില്‍ കാക്കൂര്‍ പഞ്ചായത്തിലെ പുന്നശ്ശേരിയില്‍ സ്വാകാര്യ കുടുംബം ഫൗണ്ടേഷനെ ഏല്‍പ്പിച്ച ഭൂമിയില്‍ അഞ്ച് സെന്‍റ് സ്ഥലം ഷാനിദിന്‍െറ കുടുംബത്തിന് കൈമാറി. ചക്കാലക്കല്‍ ഹയര്‍സെക്കന്‍ററി സ്കൂളില്‍ നടന്ന ചടങ്ങില്‍ ഭൂരേഖകള്‍ പീപ്പിള്‍സ് ഫൗണ്ടേഷന്‍ വൈസ് ചെയര്‍മാന്‍ എം. അബ്ദുല്‍ മജീദില്‍ നിന്ന് സ്കൂൾ അധ്യാപിക സുഹറ ടീച്ചർ, ചക്കാലക്കൽ സ്പോർട്സ് അക്കാദമി കൺവീനർ മുഹമ്മദ് റിയാസ് എന്നിവർ ചേർന്ന് ഏറ്റുവാങ്ങി.കേരള ടീമിന് വേണ്ടി സ്വര്‍ണം കരസ്ഥമാക്കിയ ഷാനിദിന് വീടും സ്ഥലവുമില്ലാത്തിതിനെ തുടര്‍ന്ന് ദീര്‍ഘകാലമായി വാടക വീട്ടിലാണ് താമസം. കായിക രംഗത്തെ ഷാനിദിന്‍െറ മികവും ജീവിത പ്രാരാബ്ധങ്ങളും വാര്‍ത്തയായിരുന്നു. ആറാം കളാസില്‍ പഠിക്കുമ്പോള്‍ സൈക്കിള്‍ പോളോയില്‍ ആകൃഷ്ടനായി പരിശീലനം തുടങ്ങിയ ഷാനിദ് ആദ്യമായി കര്‍ണാടകയില്‍ നടന്ന സൗത്ത് സോണ്‍ സൈക്കിള്‍ പോളോ ചാമ്പ്യന്‍ഷിപ്പിലും തുടര്‍ന്ന് ഈ വര്‍ഷം മഹാരാഷ്ട്രയില്‍ നടന്ന ദേശീയ മല്‍സരത്തില്‍ലും മികച്ച മുന്നേറ്റമാണ് നടത്തിയത്. പഠനത്തോടൊപ്പം പാഠ്യേതര വിഷയങ്ങളിലും മികവ് തെളിയിക്കുമ്പോളും മാതാപിതാക്കളും മൂന്ന് സഹോദരങ്ങളും അടങ്ങുന്ന വിദ്യാര്‍ഥിയുടെ കുടുംബത്തിന് വീട് ഒരു സ്വപനമാണ്.കോഴിക്കോട് ചക്കും കടവ് സ്വദേശികളായ സകീര്‍ ഹുസൈന്‍ – റൈഹാന ദമ്പതികളുടെ മൂത്ത മകനായ മുഹമ്മദ് ഷാനിദ് ചക്കാലക്കല്‍ ഹയര്‍ സെക്കന്‍ററി സ്കൂള്‍ ഓന്‍പതാം കളാസ് വിദ്യാര്‍ഥിയാണ്. സ്പോര്‍ട്സ് രംഗത്ത് സ്കൂളില്‍ താരമായ ഷാനിദിന് വീടിന് ഭൂമി ലഭ്യമായതോടെ സ്കൂളിലെ ‘സഹപാഠിക്കൊരു സമ്മാനം’ പദ്ധതിയിലുള്‍പ്പെടുത്തി ജനകീയ സഹകരണത്തോടെ വീട് യാഥാര്‍തഥ്യമാക്കാനുള്ള ശ്രമത്തിലാണ് സ്കൂള്‍ അധ്യാപകരും പി.ടി.എയും. ചക്കാലക്കല്‍ സ്പോര്‍ട്സ് അക്കാദമിയും സ്കൂള്‍ മാനേജ്മെന്‍റും നിറഞ്ഞ പ്രോല്‍സാഹനവുമായി ഷാനിദിനൊപ്പമുണ്ട്. ഫുട്ബോള്‍, കരാട്ടെ തുടങ്ങിയവയിലും ഈ മിടുക്കന്‍ മികവ് തെളിയിച്ചിട്ടുണ്ട്. സ്കൂള്‍ അങ്കണത്തില്‍ നടന്ന ഭൂ രേഖാ കൈമാറ്റ ചടങ്ങ് മടവൂര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്‍റ് സന്തോഷ് മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പീപ്പിള്‍സ് ഫൗണ്ടേഷന്‍ കോഴിക്കോട് ജില്ലാ രക്ഷാധികാരി ഫൈസല്‍ പൈങ്ങോട്ടായി മുഖ്യ അതിഥിയായിരുന്നു. പി.ടി.എ പ്രസിഡന്‍റ് റിയാസ് ഖാന്‍ അധ്യക്ഷത വഹിച്ചു. ജന പ്രതിനിധികളായ സോഷ്മ സുര്‍ജിത്, സലീന സിദ്ദീഖ് അലി, സ്കൂള്‍ മാനേജര്‍ സുലൈമാന്‍ മാസ്റ്റര്‍, പ്രിന്‍സിപ്പല്‍ സിറാജുദ്ദീന്‍, ഇസ്മായില്‍ കാപ്പാട്, സദറുദ്ദീന്‍ പുല്ലാളൂര്‍, എം.പി അബൂബക്കര്‍, എം.ടി അബ്ദു റഹീം, അബ്ദുല്‍ നാസര്‍ ടി, കെ.സി.എം സിറാജ് , എൻ. കെ അബ്ദുൽ അസീസ് മാസ്റ്റർ, നജീബ് പൂളക്കൽ,എൻ കെ ഷാജി മാസ്റ്റർ,പി അബ്ദുൽ ജലീൽ മാസ്റ്റർ, പി പി മനോഹരൻ മാസ്റ്റർ തുടങ്ങിയവർ പങ്കെടുത്തു.ഹെഡ്മാസ്റ്റർ ശാന്തകുമാര്‍ സ്വാഗതവും പി അബ്ദുല്‍ ലത്തീഫ് നന്ദിയും പറഞ്ഞു.ഫോട്ടോ: പീപ്പിൾസ് ഫൗണ്ടേഷൻ വൈസ് ചെയർമാൻ എം അബ്ദുൽ മജീദിൽ നിന്ന് ചക്കാലക്കൽ സ്കൂൾ അധ്യാപിക സുഹറ ടീച്ചർ, പി. മുഹമ്മദ് റിയാസ് മാസ്റ്റർ എന്നിവർ ഭൂ രേഖ ഏറ്റു വാങ്ങുന്നു.

By Pc News

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!