തിരുവനന്തപുരം: തുടരെ നടക്കുന്ന അക്രമസംഭവങ്ങളുടെ പിന്നാലെ സംസ്ഥാനത്തെ കെഎസ്ഇബി ഓഫീസുകളില്‍ സിസിടിവി ക്യാമറകള്‍ സ്ഥാപിക്കാന്‍ തീരുമാനം. പൊതുജന സമ്പര്‍ക്കം നടക്കുന്ന എല്ലാ ഓഫീസുകളിലായിരിക്കും ക്യാമറ സ്ഥാപിക്കുക. ശബ്ദം കൂടി റെക്കോഡ് ചെയ്യാൻ പറ്റുന്ന ക്യാമറാ സംവിധാനമാണ് സ്ഥാപിക്കുക.ഇതോടൊപ്പം ലാന്‍ഡ് ഫോണുകളില്‍ വരുന്ന ഓഡിയോ റെക്കോഡ് ചെയ്യാനുള്ള സൗകര്യവും കൊണ്ടുവരും. കഴിഞ്ഞ ഒരുവര്‍ഷത്തിനിടെ 24 കെഎസ്ഇബി ഓഫീസുകള്‍ക്ക് നേരെയാണ് ആക്രമണം ഉണ്ടായത്. ഇത്തരമൊരു സാഹചര്യത്തിലാണ് സംസ്ഥാനത്തെ എല്ലാ കെഎസ്ഇബി ഓഫീസുകളിലും സിസിടിവി സ്ഥാപിക്കാനുളള തീരുമാനം. ക്യാഷ് കൗണ്ടര്‍, പ്രധാന ഉദ്യോഗസ്ഥര്‍ ഇരിക്കുന്ന ഇടങ്ങള്‍, ഓഫീസിന്റെ പ്രധാനഭാഗങ്ങളെല്ലാം ഉള്‍പ്പെടുന്ന രീതിയിലാകും ക്യാമറകള്‍ സ്ഥാപിക്കുക.ജീവനക്കാരുടെ സുരക്ഷ ഉറപ്പാക്കുകയാണ് ഇതിലൂടെ കെഎസ്ഇബിയുടെ ശ്രമം. കോഴിക്കോട് തിരുവമ്പാടി കെഎസ്ഇബി സെക്ഷൻ ഓഫീസിലെ ആക്രമണത്തിന് പിന്നാലെയാണ് പെട്ടെന്ന് ഇത്തരമൊരു തീരുമാനത്തിലേക്ക് കെഎസ്ഇബി എത്തിയത്. ക്യാഷ് കൗണ്ടര്‍, ജീവനക്കാരുടെ ഇരിപ്പിടങ്ങള്‍ എന്നിവ ക്യാമറ പരിധിയില്‍ വരും.കഴിഞ്ഞ അഞ്ചുവര്‍ഷത്തിനിടെ കെഎസ്ഇബി ജീവനക്കാര്‍ക്കും ഓഫിസുകള്‍ക്കും നേരെയുണ്ടായ അക്രമങ്ങളുടെ കണക്ക് കെഎസ്‍ഇബി ശേഖരിച്ചുവരികയാണ്.

By Pc News

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!