തിരുവനന്തപുരം: കേരളത്തിൽ നാളെ വൈകിട്ട് വരെ അതിതീവ്ര മഴ പെയ്യുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിൻ്റെ മുന്നറിയിപ്പ്. കോഴിക്കോട്, കണ്ണൂർ ജില്ലകളിൽ റെഡ് അലേർട്ട് പ്രഖ്യാപിച്ചു. ഒറ്റപ്പെട്ട അതിതീവ്ര മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. ഏഴ് ജില്ലകളിൽ ഓറഞ്ച് അലേർട്ടും മൂന്ന് ജില്ലകളിൽ യെല്ലോ അലേർട്ടും പ്രഖ്യാപിച്ചു.എറണാകുളം, ഇടുക്കി, തൃശൂർ, പാലക്കാട്, മലപ്പുറം, വയനാട്, കാസർകോട് ജില്ലകളിലാണ് ഇന്ന് ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. ഒറ്റപ്പെട്ട അതിശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് പ്രവചിച്ചിരിക്കുന്നത്. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം ജില്ലകളിലാണ് യെല്ലോ അലേർട്ട്. ഈ ജില്ലകളിൽ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാസ്ഥ വകുപ്പ് അറിയിച്ചു. തിരുവനന്തുപുരം, കൊല്ലം ജില്ലകളിൽ നേരിയ/മിതമായ മഴ ലഭിക്കുമെന്നും പ്രവചനമുണ്ട്.വീടിന്റെ ചുമരിടിഞ്ഞുവീണു അമ്മയ്ക്കും മകനും ദാരുണാന്ത്യംവരും ദിവസങ്ങളിലെ അലേർട്ടുകൾഓറഞ്ച് അലേർട്ട്17-07-2024: മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട്18-07-2024: കോഴിക്കോട്, കണ്ണൂർ, കാസർകോട്19-07-2024: കണ്ണൂർ, കാസർകോട്യെല്ലോ അലേർട്ട്17-07-2024: പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ, പാലക്കാട്18-07-2024: എറണാകുളം, ഇടുക്കി, തൃശൂർ, പാലക്കാട്, മലപ്പുറം, വയനാട്19-07-2024: എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്20-07-2024: കോഴിക്കോട്, കണ്ണൂർ, കാസർകോട്

By Pc News

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!