പാലക്കാട്: ചിറ്റൂരിൽ പുഴയിൽ കുളിക്കാനിറങ്ങി കുടുങ്ങിക്കിടന്ന നാലുപേരെ രക്ഷപ്പെടുത്തി. നർണി ആലാംകടവ് കോസ്‌വെയ്ക്കു താഴെ ചിറ്റൂർ പുഴയിലാണ് നാലു പേർ കുടുങ്ങിയത്. അതിസാഹസിക രക്ഷാദൗത്യം ആണ് ഫയർഫോഴ്സ് നടത്തിയത്. പ്രായമായ സ്ത്രീയുൾപ്പെടെ ആണ് പുഴയ്ക്ക് നടുവിൽ കുടുങ്ങിയത്. പെട്ടെന്ന് മഴ വരികയും പുഴയിലെ ജലനിരപ്പ് കൂടുകയും ചെയ്തതോടെയാണ് ഇവർ പുഴയിൽ കുടുങ്ങിയത്.