ബാലുശ്ശേരി:കൊയിലാണ്ടി കൊല്ലത്തുനിന്നും മോഷ്ടിച്ച ബൈക്കുകളുമായി മൂന്നുപേര്‍ ബാലുശ്ശേരിയില്‍ പിടിയില്‍. ചൊവ്വാഴ്ച്ച രാത്രി ബാലുശ്ശേരി പൊലീസ് പരിശോധനനടത്തവെ നിര്‍മ്മല്ലൂരില്‍ വെച്ചാണ് ഇവർ പിടിയിലായത്. കല്ലായി സ്വദേശി ഷിഹാന്‍ (21), ചേളന്നൂര്‍ സ്വദേശി സായൂജ് (20), മാങ്കാവ് സ്വദേശി പ്രവീണ്‍ (25) എന്നിവരാണ് പിടിയിലായത്. പ്രതികളെ കൊയിലാണ്ടി പൊലീസിന് കൈമാറി. കഴിഞ്ഞ ദിവസംകൊല്ലത്തുനിന്ന് കാണാതായ രണ്ടു ബൈക്കുകളും ഇവരുടെ പക്കല്‍ നിന്നും കണ്ടെടുത്തിട്ടുണ്ട്. ബൈക്കിന്റെ പല ഭാഗങ്ങള്‍ക്കും കേടുപാടുകള്‍ സംഭവിച്ച നിലയിലാണുള്ളത്. കൊല്ലം വില്ലേജ് ഓഫീസിന് സമീപത്തുള്ള അപ്പാര്‍ട്ട്‌മെന്റിന്റെ പാര്‍ക്കിങ് ഏരിയയില്‍ നിര്‍ത്തിയിട്ടിരുന്ന രണ്ടു ബൈക്കുകളാണ് ചൊവ്വാഴ്ച പുലര്‍ച്ചെ കാണാതായത്. ഇതുമായി ബന്ധപ്പെട്ട് കൊയിലാണ്ടി പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം പുരോഗമിക്കെയാണ് പ്രതികള്‍ ബാലുശ്ശേരിയില്‍ പിടിയിലായത്.ഇതിൽ രണ്ട് പേർ കൊയിലാണ്ടി റെയിൽസ്റ്റേഷനിൽ നിന്നും ബൈക്ക് മോഷ്ടിച്ച കേസും,മൊബൈൽ മോഷ്ടിച്ചതിനും കൊയിലാണ്ടി പോലീസ് ഇവരെ അറസ്റ്റ് ചെയത് റിമാൻ്റ് ചെയ്തിരുന്നു. അന്ന് ഇവരെ തെളിവെടുപ്പിന് എത്തിച്ചപ്പോൾ മാധ്യമ പ്രവർത്തകരെയും, പോലീസിനെയും ആക്രമിച്ചതിനും കേസുണ്ട്. കൊയിലാണ്ടി എസ്.ഐ.ജിതേഷ്, ഗിരീഷ്, എ.എസ്.ഐ.മനോജ്, സിവിൽ പോലീസ് ഓഫീസർമാരായ അഖിൽ, അനീഷ്കോ എടോളി, ‘ഗംഗേഷ് തുടങ്ങിയവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് കേസന്വേഷിക്കുന്നത്. മൂന്നു പേരെയും കോടതിയിൽ ഹാജരാക്കി.

By Pc News

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!