ആലുവ: എട്ടുവയസ്സുകാരിയെ എടുത്തുകൊണ്ടുപോയി പീഡിപ്പിച്ച കേസിലെ പ്രതിയെ ഇരയായ പെൺകുട്ടി തിരിച്ചറിഞ്ഞു. പെരുമ്പാവൂർ പോക്സോ കോടതിയിൽ ഹാജരാക്കിയപ്പോഴാണ് ക്രിസ്റ്റൽ രാജിനെ കുട്ടി തിരിച്ചറിഞ്ഞത്. പ്രതിയെ കണ്ടതോടെ കുട്ടി ഭയപ്പെട്ട് കരഞ്ഞു എന്ന് പബ്ലിക് പ്രോസിക്യൂട്ടർ പറഞ്ഞു.നേരത്തെ പ്രതിയെ വീഡിയോ കോൺഫറൻസിലൂടെ ഹാജരാക്കിയപ്പോൾ കുട്ടി തിരിച്ചറിഞ്ഞിരുന്നില്ല. ഈ സാഹചര്യത്തിലാണ് പ്രതിയെ നേരിട്ട് ഹാജരാക്കാൻ കോടതി ആവശ്യപ്പെട്ടത്. തുടർന്നാണ് പ്രതിയെ ഇന്ന് പെരുമ്പാവൂർ പോക്സോ കോടതിയിൽ ഹാജരാക്കുകയായിരുന്നു. ഇരയായ പെൺ‌കുട്ടിയെ പ്രതിയെ തിരിച്ചറിയുകയും ചെയ്തു. കേസിന്റെ മറ്റ് നടപടിക്രമങ്ങൾക്കായി 12ന് വീണ്ടും കേസ് പരി​ഗണിക്കും.2023 സെപ്റ്റംബർ ഏഴിനാണ് കേസിനാസ്പദമായ സംഭവം. ഇതര സംസ്ഥാന തൊഴിലാളികളുടെ മകളെ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്തു ക്രൂരമായി കൊന്നുതള്ളിയത്തിന്റെ നടുക്കം മാറുംമുൻപാണ് ആലുവയിൽ നിന്ന് വീണ്ടും ഞെട്ടിപ്പിക്കുന്ന വാർത്ത എത്തിയത്. വീട്ടിൽ ഉറങ്ങിക്കിടന്ന എട്ട് വയസുകാരിയെ തട്ടിക്കൊണ്ടുപോയാണ് ക്രൂര ലൈംഗിക പീഡനത്തിന് ഇരയാക്കിയത്. ചാത്തൻപുറത്ത് താമസിക്കുന്ന അതിഥി തൊഴിലാളികളുടെ മകളെയാണ് അർദ്ധരാത്രി ഉറങ്ങിക്കിടന്നപ്പോൾ തട്ടിക്കൊണ്ടുപോയത്. അമ്മയും കുട്ടിയുടെ സഹോദരിമാരും മാത്രമായിരുന്നു വീട്ടിൽ ഉണ്ടായിരുന്നത്.തിരുവനന്തപുരം ചെങ്കൽ സ്വദേശി സതീഷ് എന്ന് വിളിക്കുന്ന ക്രിസ്റ്റൽ രാജ് ആണ് നിലവില്‍ കേസിലെ പ്രതി. കുറ്റകൃത്യത്തിന് ശേഷം ആലുവ പാലത്തിന് താഴെയുള്ള കുറ്റിക്കാട്ടിൽ ഒളിച്ചിരിക്കാനാണ് പ്രതി ശ്രമിച്ചത്. രാത്രിയോടെ ട്രെയിനിൽ കയറി രക്ഷപ്പെടാനായിരുന്നു ഇയാളുടെ ശ്രമം. പൊലീസിനെ കണ്ട് പുഴയിൽ ചാടി രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും നാട്ടുകാരുടെ സഹായത്തോടെ പ്രതിയെ പൊലീസ് പിടികൂടുകയായിരുന്നു. രണ്ടാം പ്രതി ബംഗാൾ മുർഷിദാബാദ് റോയി പാര സ്വദേശി മൊസ്താക്കിൻ മൊല്ല (32) ജാമ്യത്തിലിറങ്ങിയിരിക്കുകയാണ്. പെൺകുട്ടിയുടെ വീട് കാണിച്ചുകൊടുക്കുകയും വീട്ടിൽ വീട്ടിൽനിന്ന് മോഷ്ടിച്ച ഫോൺ കൈവശം വയ്ക്കുകയും ചെയ്തത് രണ്ടാം പ്രതിയാണ്

By Pc News

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!