ആലപ്പുഴയിൽ ദമ്പതികൾ സഞ്ചരിച്ച സ്കൂട്ടർ ടിപ്പറിൽ കുരുങ്ങി വീട്ടമ്മയ്ക്ക് ദാരുണാന്ത്യം. നൂറനാട് പടനിലം സ്വദേശിനി ചന്ദ്രിക(52)യാണ് മരിച്ചത്. പൈപ്പ്ലൈനിനു വേണ്ടി എടുത്ത കുഴിയിൽ വീഴാതിരിക്കാൻ സ്കൂട്ടർ വെട്ടിച്ചപ്പോൾ അതേ ദിശയിൽ വന്ന ടിപ്പറിൽ കുരുങ്ങി വീഴുകയായിരുന്നു.കെപി റോഡിൽ കരിമുളയ്ക്കൽ ജംഗ്ഷനിൽ വൈകിട്ട് 6 മണിയോടെയായിരുന്നു അപകടം. ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം പോസ്റ്റുമോർട്ടത്തിന് ശേഷം കുടുംബത്തിന് വിട്ടുനൽകും.

By Pc News

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!