ന്യൂയോര്‍ക്ക്: കോപ്പ അമേരിക്ക ഫുട്ബോൾ മത്സരത്തിൽ ഇക്വഡോറിനെ വീഴ്ത്തി അർജന്റീന സെമി ഫൈനലിൽ. ക്വാർട്ടറില്‍ ഇക്വഡോറിനെ പെനാൽറ്റി ഷൂട്ടൗട്ടില്‍ (4-2) പരാജയപ്പെടുത്തിയാണ് മുന്നേറ്റം. മത്സരത്തിന്റെ നിശ്ചിത സമയത്ത് ഇരുടീമുകളും ഓരോ ഗോളടിച്ച് സമനില പാലിച്ചിരുന്നു. ഇതോടെയാണ് മത്സരം പെനാല്‍റ്റി ഷൂട്ടൗട്ടിലേക്ക് നീണ്ടത്.. അർജന്റീനയ്ക്കായി ലിസാൻഡ്രൊ മാർട്ടിനസും (35′) ഇക്വഡോറിനായി അവസാന നിമിഷത്തില്‍ കെവിൻ റോഡ്രിഗസുമാണ് സ്കോർ ചെയ്തത്. നിലവിലെ കോപ്പ അമേരിക്ക ചാമ്പ്യന്മാരാണ് അർജന്റീന.

By Pc News

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!