ന്യൂഡൽഹി: നീറ്റ് പി ജി പരീക്ഷയുടെ പുതുക്കിയ തീയതി ഇന്ന് പ്രഖ്യാപിച്ചേക്കും. പരീക്ഷ ഓഗസ്റ്റിൽ നടത്താനാണ് നീക്കം. പരീക്ഷ വീണ്ടും നടത്തണമെന്നാവശ്യം ശക്തമായതോടെയാണ് തീയതി പ്രഖ്യാപിക്കാൻ എൻ.ബി.ഇ തീരുമാനിച്ചത്.പരീക്ഷ ഉടൻ നടത്തണമെന്ന് ഐഎംഎ അടക്കം സംഘടനകളും കേന്ദ്രത്തെ അറിയിച്ചിരുന്നു. ഇതോടെയാണ് പരീക്ഷയ്ക്കായുള്ള പുതിയ തീയതിക്കായി ചർച്ച തുടങ്ങിയത്. അതേസമയം നീറ്റ് പരീക്ഷ ക്രമക്കേടിനെതിരെ പ്രതിപക്ഷ വിദ്യാർത്ഥി സംഘടനകളുടെ സംയുക്ത വാർത്താസമ്മേളനം ഡൽഹിയിൽ നടക്കും.

By Pc News

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!