കൽപറ്റ: വയനാട് പൊഴുതനയിൽ യുവതി കിണറ്റിൽ മരിച്ചനിലയിൽ. ഇടിയ വയലിലെ മീന(42) എന്ന സ്ത്രീയാണ് മരിച്ചത്. ഇന്ന് രാവിലെ മീനയുടെ മകനാണ് കിണറ്റിൽ മൃതദേഹം കണ്ടത്. മീനയുടെ മരണത്തിന് പിന്നാലെ ഇവരുടെ ഭർത്താവ് ഒളിവിലാണ്.രണ്ടു ദിവസമായി മീനയെ കാണാനില്ലായിരുന്നു. മദ്യപാനത്തെത്തുടർന്നു വഴക്കുണ്ടായിരുന്നെന്നു നാട്ടുകാർ പറയുന്നു. വൈത്തിരി പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

By Pc News

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!