നരിക്കുനി : നെടിയനാട് എയുപി സ്കൂളിൽ ലോക ലഹരി വിരുദ്ധ ദിനത്തിൽ രക്ഷിതാക്കൾക്കും കുട്ടികൾക്കും ലഹരിക്കെതിരെ ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു. പുതിയ കാലഘട്ടത്തിൽ ലഹരിയുടെ പുതു രീതികളെ കുറിച്ചും , അത് വരുന്ന വഴികളെക്കുറിച്ചും, ലഹരി കൊണ്ടുണ്ടാവുന്ന ദൂഷ്യ വഷങ്ങളെക്കുറിച്ചും എല്ലാം വളരെ വിശദമായി ക്ലാസിൽ ചർച്ച ചെയ്തു.ക്ലാസിന് താമരശ്ശേരി റെയിഞ്ച് എക്സൈസ് പ്രിവന്റീവ് ഓഫീസർ ശ്രീ പ്രസാദ് വാവാട് നേതൃത്വം നൽകി, പരിപാടിയിൽ എച്ച് എം വഹീദ ടീച്ചർ, സീനത്ത് ടീച്ചർ, ഇഖ്‌ബാൽ മാസ്റ്റർ എന്നിവർ സംസാരിച്ചു.