കോഴിക്കോട് : മഴ കനത്തത്തോടെ കളക്ടറിൽ നിന്നും അവധി വാങ്ങിയെടുക്കാനുള്ള അശ്രാന്ത പരിശ്രമത്തിലാണ് കോഴിക്കോട് ജില്ലയിലെ വിദ്യാർത്ഥികളും. ജില്ലയിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചതിന് പിന്നാലെ ജില്ലാ കളക്ടറുടെ ഔദ്യോഗിക ഫേസ്ബുക്ക് പേജിൽ വിദ്യാർത്ഥികളും കോളേജ് കുമാരി കുമാരന്മാരും അവധി ചോദിച്ചു എത്തിയിരിക്കുകയാണ്. നിരവധി കമൻറുകൾ ആണ് ഫേസ്ബുക്ക് പേജിൽ വന്നുകൊണ്ടിരിക്കുന്നത്. നിലവിൽ 5 ജില്ലകളിലാണ് അവധി പ്രഖ്യാപിച്ചിരിക്കുന്നത്