തിരുവനന്തപുരം: കെ.എസ്‌.ആർ.ടി.സിക്ക്‌ ജീവനക്കാർക്ക് ആശ്വാസം. കെ.എസ്‌.ആർ.ടി.സിക്ക്‌ 20 കോടി രൂപ കൂടി സഹായമായി സർക്കാർ അനുവദിച്ചതായി ധനമന്ത്രി കെ.എന്‍.ബാലഗോപാല്‍ അറിയിച്ചു. ജീവനക്കാരുടെ പെന്‍ഷനുമടക്കം ശമ്പളവും മുടക്കം കൂടാതെയുള്ള വിതരണം ഉറപ്പാക്കാന്‍ കൂടിയാണ് സ‍ര്‍ക്കാര്‍ സഹായം ലഭ്യമാക്കുന്നത്.മാസാദ്യം 30 കോടി രൂപ നല്‍കിയിരുന്നു. ഇപ്പോള്‍ പ്രതിമാസം 50 കോടി രൂപയെങ്കിലും കോര്‍പ്പറേഷന് സര്‍ക്കാര്‍ സഹായമായി നല്‍കുന്നുണ്ട്. ഈ സര്‍ക്കാര്‍ ഇതുവരെ 5717 കോടി രൂപയാണ് കെ.എസ്.ആര്‍.ടി.സിയ്ക്ക് സഹായമായി നല്‍കിയത്.

By Pc News

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!