കോഴിക്കോട് ചാത്തമംഗലത്ത് കനത്ത മഴയിലും കാറ്റിലും വ്യാപക കൃഷി നാശം. ചാത്തമംഗലം പഞ്ചായത്തിലെ വെള്ളലശ്ശേരി വയലിലെ പ്രകാശൻ എന്ന കർഷകന്റെ നേന്ത്രവാഴകള്‍ ആണ് ദുരിത പെയ്ത്തിൽ നശിച്ചത്. കഴിഞ്ഞ ദിവസമുണ്ടായ കാറ്റിലും മഴയിലും അഞ്ഞൂറോളം വാഴകള്‍ക്ക് നാശനഷ്ടം ഉണ്ടായി.ഇവിടെ ഭൂമി പാട്ടത്തിനടുത്ത് കൃഷി ചെയുന്ന കര്‍ഷകനായ പൊന്നാക്കാതടത്തില്‍ പ്രകാശനാണ് എറെ നഷ്ടമുണ്ടായത്. ഇദ്ദേഹത്തിന്റെ മാത്രം 500 ഓളം വാഴകളാണ് ഇവിടെ ഒടിഞ്ഞു വീണത്. ഒന്നര മാസത്തിനകം വിളവെടുക്കാന്‍ പാകമായ വാഴകളാണ് നശിച്ചുപോയത്. ബാങ്കുകളില്‍ നിന്ന് വായ്പയെടുത്താണ് കൃഷി ഇറക്കിയതെന്നും എന്ത് ചെയ്യണമെന്ന് അറിയാത്ത സാഹചര്യമാണെന്നും പ്രകാശന്‍ പറയുന്നു.