കോഴിക്കോട്: ഭർത്താവിനെ കൊലപ്പെടുത്തിയ സൗജിത്തിന്റെ മരണം കൊലപാതകമാണെന്ന് പൊലീസ്. സംഭവത്തിൽ കാമുകനെ പോലീസ് അറസ്റ്റ് ചെയ്തു. ഭർത്താവിനെ കൊന്ന കേസിലെ കൂട്ടുപ്രതിയായ കാമുകൻ ബഷീറാണ് സൗജത്തിനെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയത്.കഴിഞ്ഞ ദിവസമാണ് ഭർത്താവിനെ കൊലപ്പെടുത്തിയ സൗജിത്തിനെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയ നിലയിൽ കൊണ്ടോട്ടി വലിയ പറമ്പിലെ വാടകക്വാർട്ടേഴ്‌സിൽ കണ്ടെത്തിയത്. അന്ന് തന്നെ കൊലപാതകമാണെന്നായിരുന്നു പൊലീസിന്റെ നിഗമനം. കഴുത്തിൽ ഷാൾ മുറുക്കി കൊലപ്പെടുത്തിയ നിലയിലായിരുന്നു മൃതദേഹം ഉണ്ടായിരുന്നത്. കൂടെ താമസിച്ചിരുന്ന ബഷീർ വിഷം കഴിച്ച് ഗുരുതരാവസ്ഥയിൽ കോഴിക്കോട് മെഡിക്കൽ കോളജിൽ ചികിത്സയിലുമായിരുന്നു.ആരോഗ്യസ്ഥിതി മെച്ചപ്പെട്ടതോടെയാണ് ബഷീറിനെ പൊലീസിനെ ചോദ്യം ചെയ്തത്. ചോദ്യം ചെയ്യലിൽ സൗജത്തിനെ കൊലപ്പെടുത്തിയത് താനാണെന്ന് ഇയാൾ സമ്മതിച്ചു. വഴക്കിനിടെ ഷാൾ മുറുക്കിക്കൊല്ലുകയായിരുന്നു. ആദ്യം തല ഭിത്തിയിൽ ഇടിച്ചു. അതിന് ശേഷമാണ് കൊലനടത്തിയതെന്ന് ബഷീർ പറഞ്ഞു.സൗജിത്തിന്റെ ഭർത്താവ് 2018ൽ സവദിനെ ബഷീറും യുവതിയും ചേർന്നാണ് കൊലപ്പെടുത്തിയത്. അന്ന് ഒരുമിച്ച് ജീവിക്കുന്നതിന് വേണ്ടിയാണ് കൊലപാതകം നടത്തിയതെന്നായിരുന്നു അവരുടെ മൊഴി. ജാമ്യത്തിലിറങ്ങിയ ശേഷം ഇരുവരം കൊണ്ടോട്ടിയിലെ വാടക വീട്ടിൽ താമസിക്കുകയായിരുന്നു. വീട്ടിൽ വഴക്ക് പതിവായിരുന്നെന്നും സ്വർണാഭരണത്തെ ചൊല്ലിയുണ്ടായ തർക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നും ബഷീർ പൊലീസിനോട് പറഞ്ഞു.

By Pc News

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!