നരിക്കുനി ചെമ്പക്കുന്നിൽ പ്രവർത്തിക്കുന്ന മലബാർ ഐടിഐയിൽ തൊഴിൽമേളയും ഉന്നത വിജയം നേടിയ വിദ്യാർത്ഥികൾക്ക് അനുമോദനവും സംഘടിപ്പിച്ചു. മലബാർ എജ്യൂസിറ്റി ചെയർമാൻ ഡോക്ടർ ഹുസൈൻ മടവൂറിന്റെ അധ്യക്ഷതയിൽ കാക്കൂർ പഞ്ചായത്ത് പ്രസിഡണ്ട് സി എം ഷാജി തൊഴിൽമേള ഉദ്ഘാടനം ചെയ്തു. നരിക്കുനി പഞ്ചായത്ത് പ്രസിഡണ്ട് ജൗഹർ പൂമംഗലത്ത് കോൺവെക്കേഷൻ സെറിമണി ഉദ്ഘാടനം ചെയ്തു സംസാരിച്ചു. കേരളത്തിലെതന്നെ മുൻനിരയിൽപ്പെട്ട ഇലക്ട്രിക്കൽ ഇൻസ്റ്റലേഷൻ കമ്പനിയായ ഗ്രേസ് ടെക് എൻജിനീയർസ് മാനേജിംഗ് ഡയറക്ടർ ശ്രീജിത്ത് വിദ്യാർത്ഥികൾക്ക്ജോബ് ഓഫർ ലെറ്റർ നൽകി അനുമോദിച്ചു. ഉത്തര കേരള സാഹിത്യവേദി കുഞ്ഞുണ്ണി മാസ്റ്റർ പുരസ്കാര ജേതാവ് സാലിഹ് തേഞ്ചേരിയെ ചടങ്ങിൽ അനുമോദിച്ചു.അബ്ദുൽ ഗഫൂർ വാർഡ് മെമ്പർ,കെ പി ആലിക്കുട്ടി മാസ്റ്റർ, മൊയ്തു ഹാജി, ടി കെ കോയതിൻ മാസ്റ്റർ, അബ്ദുൽ ഗഫൂർ ഫാറൂഖി, സുരേഷ് പിടിഎ പ്രസിഡണ്ട്, റെജീന സൂപ്പി, അബ്ദുൽ ഗഫൂർ, പി ആർ രമ്യ പ്രിൻസിപ്പാൾ എന്നിവർ സംസാരിച്ചു. നൂറോളം വിദ്യാർത്ഥികൾ തൊഴിൽമേളയിൽ പങ്കെടുത്തു. സുബ്രോസ് ലിമിറ്റഡ്, കർമ്മ ഓട്ടോ കെയർ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ്,AKB TVS,നാഷണൽ എൻജിനീയറിങ് കമ്പനി, ഗ്രേസ് ടെക് എൻജിനീയേഴ്‌സ് എന്നീ കമ്പനികൾ മേളയിൽ പങ്കെടുത്തു.