തിരുവനന്തപുരം: അവശ്യ സാധനങ്ങൾക്കെല്ലാം വില ദിവസം ചെല്ലുന്തോറും വർധിച്ചതോടെ അടുക്കള ബജറ്റ് കുത്തനെ ഉയർന്നിരിക്കുകയാണ്. പച്ചക്കറി, മീൻ, മുട്ട, കോഴിയിറച്ചി, പലവ്യഞ്ജനം തുടങ്ങി എല്ലാത്തിനേയും വിലക്കയറ്റം ബാധിച്ചുകഴിഞ്ഞു. തീൻമേശയിലെ പതിവ് സാന്നിധ്യമായ മീൻ നിലവിൽ കിട്ടാനില്ല. കിട്ടിയാലും അവക്ക് തീവിലയാണ്. പച്ചക്കറിക്കും മത്സ്യത്തിനും വില കൂടിയപ്പോൾ കൂട്ടുപിടിച്ച് മാംസ വിലയും മേലോട്ടാണ്. പലവ്യഞ്ജന വസ്തുക്കൾക്കും പച്ചക്കറിക്കും ഒപ്പം ധ്യാന്യവർഗങ്ങളുടെ വിലയും കുതിച്ചുയരുകയാണ്. ഒരു കിലോ തുവരപരിപ്പിന് ചില്ലറ വിപണിയിൽ 190 രൂപ വരെ വിലയെത്തി.വിലക്കയറ്റത്തിൽ പൊറുതിമുട്ടുകയാണ് മലയാളികള്‍. ഒരു മാസത്തതിനിടെ തക്കാളിയുടെ വില 30 ൽ നിന്നും 64 രൂപയായി ഉയർന്നു. ഒരു കിലോ തക്കാളിക്ക് ഇന്നലെ കോട്ടയത്തെ വില നൂറ് രൂപ വരെയെത്തി. ഉള്ളിയും ബീൻസ് അടക്കം പച്ചക്കറികൾക്കും 5 മുതൽ 10 രൂപവരെ വില ഉയർന്നിട്ടുണ്ട്. നേരത്തെ പടവലം 15 രൂപയായിരുന്നു വില, ഇപ്പോളത് 25 രൂപയായി ഉയർന്നു. 25 രൂപ വിലയുണ്ടായിരുന്ന വഴുതനങ്ങ 40 രൂപയിലേക്കെത്തി. 40 രൂപ വിലയുണ്ടായിരുന്ന കടച്ചക്കയുടെ നിലവിലെ വില 60 രൂപയാണ്. 25 രൂപ വിലയുള്ള വെണ്ട 45 രൂപയിലെത്തി. 30 രൂപ വിലയുള്ള പയർ 80 രൂപ വരെയെത്തി. ട്രോളിംഗ് നിരോധനം കാരണം മത്സ്യത്തിനും പൊള്ളുന്ന വിലയാണ്. മത്തിക്ക് പ്രാദേശിക വിപണിയിൽ വില 400 പിന്നിട്ടു.നിലവിലെ ധ്യാന്യവർഗങ്ങളുടെ വിലതുവരപരിപ്പ് – 170 – 190ചെറുപയർ – 150വൻപയർ – 110ഉഴുന്ന് പരിപ്പ് – 150ഗ്രീൻപീസ് – 110കടല – 125

By Pc News

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!