നരിക്കുനി:നെടിയനാട് എ.യു.പി സ്കൂൾ മുൻ പി.ടി.എ വൈസ് പ്രസിഡണ്ടും, കൂമ്പാറ എച്ച്.എസ്.എസ് മലയാളം അധ്യാപകനുമായ ഡോക്ടർ കെ അഷ്റഫ് മാസ്റ്ററെ ആദരിച്ചു, മലയാള സാഹിത്യത്തിലുള്ള ഗവേഷണത്തിന് ഈയിടെയായി അഷ്റഫ് മാസ്റ്റർ ഡോക്ടറേറ്റിന് അർഹനായിരുന്നു,സ്കൂളിൽ നടന്ന വായന വാരാചരണത്തിന്റെയും വിദ്യാരംഗത്തിന്റെയും ഉദ്ഘാടന കർമ്മം ഡോക്ടർ കെ.അഷറഫ് മാസ്റ്റർ നിർവഹിച്ചു. HM വഹീദ ടീച്ചർ സ്വാഗതം ആശംസിച്ച ചടങ്ങിൽ പി ടി എ പ്രസിഡന്റ് കെ സി അബ്ദുൽ മജീദ് അധ്യക്ഷനായി, മാനേജ്മെന്റ് പ്രതിനിധി റിയാസ് മാസ്റ്റർ, എം. പി.ടി.എ ചെയർപേഴ്സൺ അഫ്സത്ത് ടീച്ചർ, മുൻ പി.ടി.എ പ്രസിഡണ്ട് കുമാരൻ, എസ് ആർ ജി കൺവീനർ ഐശ്വര്യ ടീച്ചർ, ഇഖ്ബാൽ മാസ്റ്റർ, ജസീറ ടീച്ചർ എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു. വിദ്യാരംഗം കൺവീനർ സീനത്ത് ടീച്ചർ നന്ദി പറഞ്ഞു*.

By Pc News

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!