കണ്ണൂര്‍: പോലീസ് കസ്റ്റഡിയിലെടുത്ത ഓട്ടോഡ്രൈവർ സ്റ്റേഷനിൽവച്ച് കുഴഞ്ഞുവീണ് മരിച്ചു. കണ്ണൂരിലാണ് സംഭവം. ചിറയ്ക്കൽ സ്വദേശി സൂരജ് (49) ആണ് മരിച്ചത്. കണ്ണൂര്‍ ടൗൺ പോലീസ് ഇന്നലെ രാത്രിയാണ് പളളിക്കുന്നിൽ നിന്ന് ഓട്ടോ ഡ്രൈവറായ സൂരജിനെ കസ്റ്റഡിയിലെടുത്തത്. വീട്ടിൽ കയറി ബഹളമുണ്ടാക്കിയതിനെ തുടർന്ന് നാട്ടുകാർ വിളിച്ചറിയിച്ചതിനെ തുടര്‍ന്നാണ് സ്ഥലത്തെത്തിയതെന്നാണ് പോലീസ് പറയുന്നത്. തുടര്‍ന്ന് സൂരജിനെ കസ്റ്റഡിയിലെടുക്കുകയായിരുന്നുവെന്നും പോലീസ് പറഞ്ഞു.