എളേറ്റിൽ : എളേറ്റിൽ ആസ്ഥാനമായി പ്രവർത്തിക്കുന്ന പ്രഭാത കായിക പരിശീലന കൂട്ടായ്മ ‘മെക് സെവൻ’ എളേറ്റിൽ കമ്മിറ്റി എളേറ്റിൽ ജി.എം.യു. പി സ്കൂളിന്ന് മെഡിക്കൽ കിറ്റ് നൽകി. കിഴക്കോത്ത് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സി.കെ സാജിദത്ത്, സ്കൂൾ പ്രധാന അധ്യാപകൻ പി അനിൽ കുമാറിന്ന് കൈമാറി ഉദ്ഘാടനം ചെയ്തു. അലിഫ് അക്യൂ പക്ചർ എളേറ്റിൽ യൂണിറ്റാണ് കിറ്റ് സ്പോൺസർ ചെയ്തത്. പ്രസിഡന്റ് ഒ.പി കോയ മാസ്റ്റർ അധ്യക്ഷനായി. ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ എം മുഹമ്മദലി,റസീന പൂക്കോട്, മേഖല കോഡിനേറ്റർ നിയാസ് എകരൂൽ, സെന്റർ കോഡിനേറ്റർ ഇസ്ഹാഖ്, സയ്യിദ് മള്ഹർ തങ്ങൾ, മുജീബ് ചളിക്കോട്, ഷഫീഖ് എളേറ്റിൽ,എം മുഹമ്മദലി, മുജീബ് കൈപ്പാക്കിൽ എന്നിവർ സംബന്ധിച്ചു.