Month: November 2024

റഹിമി​ന്റെ കുടുംബം നിയമസഹായ സമിതിയുമായി ബന്ധപ്പെടാത്തതിൽ ആശങ്ക; റഹീം നിയമസഹായ സമിതി ഇന്ന് യോഗം ചേരും

റിയാദ്: 18 വർഷമായി സൗദി ജയിലിലൽ കഴിയുന്ന അബ്ദുൽറഹീം ജയിലിലെത്തിയ ഉമ്മയെ കാണാൻ വിസമ്മതിച്ചതിന് പിന്നാലെ, റിയാദിലെ റഹീം നിയമസഹായ സമിതി ഇന്ന് യോഗം ചേരും. റഹിമി​ന്റെ കുടുംബം റിയാദിലെത്തിയെങ്കിലും ഇതുവരെ സഹായ സമിതിയുമായി ബന്ധപ്പെടുകയോ തുടർനടപടികളെകുറിച്ച് സംസാരിക്കുകയോ ചെയ്തിട്ടില്ല. അതിനാൽത്തന്നെ…

പ്രഷർ കുക്കറിനുള്ളിൽ മൂർഖൻ പാമ്പിനെ കണ്ടെത്തി

താമരശ്ശേരി: അടുക്കളയിൽ സൂക്ഷിച്ചിരുന്ന പ്രഷർ കുക്കറിനുള്ളിൽ പാമ്പിനെ കണ്ടെത്തി. തച്ചംപൊയിൽ ചാലക്കരയിൽ ആണ് വീട്ടിലെ അടുക്കളയിൽ സൂക്ഷിച്ച പ്രഷർ കുക്കറിൽ ഉഗ്രവിഷമുള്ള മൂർഖൻ പാമ്പിനെ കണ്ടെത്തിയത്. തലനാരിഴയ്ക്കാണ് പാമ്പിന്റെ കടിയേൽക്കാതെ വീട്ടമ്മ രക്ഷപ്പെട്ടത്.

വീണ്ടും ഭൂമിക്കടിയിൽ നിന്ന് ശബ്ദം; പ്രദേശവാസികളെ ഞെട്ടിക്കുളം സ്കൂളിലേക്ക് മാറ്റിപാർപ്പിച്ചു

മലപ്പുറം: മലപ്പുറത്ത് വീണ്ടും ഭൂമിക്കടിയിൽ നിന്ന് ശബ്ദമുയർന്നു. പോത്തുകല്ലിലെ ആനക്കല്ലിലാണ് ഇന്ന് വീണ്ടും ഭൂമിക്കടിയിൽ നിന്ന് ശബ്ദം കേട്ടത്. ഇതേതുടർന്ന് പ്രദേശവാസികളെ ഞെട്ടിക്കുളം എയുപി സ്കൂളിലേക്ക് മാറ്റി താമസിപ്പിച്ചു. കുറച്ച് നാളുകളായി തുടർച്ചയായുണ്ടാകുന്ന ഇ ശബ്ദം ജനങ്ങളെ ആശങ്കാകുലരാക്കി. അതിനാൽ ജനങ്ങളുടെ…

മുസ്‌ലിംലീഗും സമസ്തയും ഒറ്റക്കെട്ട്; നിലപാട് വ്യക്തമാക്കി സാദിഖലി ശിഹാബ് തങ്ങളും ജിഫ്രി മുത്തുക്കോയ തങ്ങളും

കാഞ്ഞങ്ങാട്: സമസ്തയും മുസ്‌ലിംലീഗും തമ്മിലുള്ള യോജിപ്പ് ഇല്ലാതാക്കാൻ ചില ഛിദ്രശക്തികൾ ശ്രമിക്കുന്നുണ്ടെന്ന് മുസ്‌ലിംലീഗ് സംസ്ഥാന പ്രസിഡന്റ് സാദിഖലി ശിഹാബ് തങ്ങളും സമസ്ത പ്രസിഡന്റ് മുഹമ്മദി ജിഫ്രി മുത്തുക്കോയ തങ്ങളും ആരോപിച്ചു. എന്നാൽ അത് വിലപ്പോവില്ലെന്നും ഇരുനേതാക്കളും വ്യക്തമാക്കി. കാഞ്ഞങ്ങാട് സംയുക്ത ജമാഅത്ത്…

യാത്ര ചെയ്യുമ്പോള്‍ ഇനി ലൈസന്‍സിന്റെ പ്രിന്റ് കോപ്പി കയ്യിൽ വേണ്ട; ഡിജിറ്റൽ പതിപ്പ് മതി

തിരുവനന്തപുരം: സംസ്ഥാനത്ത് യാത്ര ചെയ്യുമ്പോള്‍ ഇനി ഡ്രൈവിങ് ലൈസന്‍സിന്റെ പ്രിന്റ് കോപ്പി കയ്യിൽ കരുതേണ്ടതില്ലെന്ന് സര്‍ക്കാര്‍ ഉത്തരവ് പുറത്തിറക്കി. ഇനി മുതൽ പൊലീസ്, മോട്ടര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ നടത്തുന്ന പരിശോധനയില്‍ ലൈസന്‍സിന്റെ മൊബൈല്‍ ഡിജിറ്റല്‍ പതിപ്പ് കാണിച്ചാല്‍ മതിയാകും. ഗതാഗത…

പറവൂരുകാരനെയും പാലക്കാടുകാരിയെയും എംഡിഎംഎയും കഞ്ചാവുമായി പൊക്കി

കൊച്ചി: നെടുമ്പാശ്ശേരിയിലെ ഒരു സ്വകാര്യ സ്ഥാപനത്തിന്റെ സ്യൂട്ട് റൂമിൽ നിന്നും ന്യൂജനറേഷൻ മയക്കുമരുന്നായ എംഡിഎംഎയും കഞ്ചാവുമായി യുവാവിനെയും യുവതിയെയും എക്സൈസ് അറസ്റ്റ് ചെയ്തു. പറവൂർ കുന്നുകര സ്വദേശി ഷാരൂഖ് സലിം (27 ), മണ്ണാർക്കാട് കള്ളമല സ്വദേശി ഡോണ പോൾ (25)…

108 ആംബുലൻസ് സേവനം കിട്ടിയില്ല; തലസ്ഥാനത്ത് വാഹനാപകടങ്ങളിൽ രണ്ട് മരണം

തിരുവനന്തപുരം: 108 ആംബുലൻസ് സൗകര്യം ലഭ്യമാകാതിരുന്നതോടെ മാറനല്ലൂരിലും ശ്രീകാര്യത്തും വാഹനാപകടങ്ങളിൽ രണ്ട് മരണം. ഇരുചക്രവാഹനം മഴയത്ത് നിയന്ത്രണം തെറ്റി മറിഞ്ഞുണ്ടായ അപകടത്തിലാണ് മറനല്ലൂര്‍ സ്വദേശിയായ വിവേക് (23) മരിച്ചത്. ശ്രീകാര്യത്ത് കെഎസ്ആര്‍ടിസി സൂപ്പര്‍ ഫാസ്റ്റ് സ്കൂട്ടര്‍ യാത്രക്കാരനായ സഖറിയയെ ഇടിച്ചിടുകയായിരുന്നു. അപകടമുണ്ടായിട്ടും…

എന്തുകൊണ്ട് ചില വിഡിയോയും റീൽസും മാത്രം ക്വാളിറ്റി കുറഞ്ഞ് കാണുന്നു? കാരണം ഇന്‍സ്റ്റഗ്രാം മേധാവി ആദം മോസ്സെരി പറയുന്നു

ഇന്ന് ഏറ്റവും കൂടുതൽ ആളുകൾ ഉപയോഗിക്കുന്ന സമൂഹ മാധ്യമങ്ങളിലൊന്നാണ് മെറ്റയുടെ കീഴിലുള്ള ഇൻസ്റ്റഗ്രാം. ഇന്‍സ്റ്റഗ്രാമില്‍ വീഡിയോകളും റീലുകളും കാണുന്നത് അനവധി ആളുകളുടെ ശീലമാണ്. ടിക്കറ്റോക്ക് പല രാജ്യങ്ങളിലും നിരോധിച്ചതോടെയാണ് റീൽസിലൂടെ ഇൻസ്റ്റഗ്രാം തലപൊക്കിയത്. എന്നാല്‍ ഇതിനിടെ ചില വീഡിയോകളുടെ ക്വാളിറ്റി കുറയുന്നത്…

മുത്തശ്ശി ചികിത്സയിൽ; കടിയേറ്റത് അറിയാതിരുന്ന എട്ടുവയസുകാരി മരിച്ചു

കൊഴിഞ്ഞാമ്പാറ: എട്ടുവയസുകാരി പാമ്പുകടിയേറ്റ് മരിച്ചു. വണ്ണാമട മൂലക്കട മുഹമ്മദ് ജുബീറലി – സബിയ ബീഗം ദമ്പതികളുടെ മകൾ അസ്ബിയ ഫാത്തിമ (8) ആണ് മരിച്ചത്. മുത്തശ്ശിക്കൊപ്പം ഉറങ്ങാൻ കിടന്നപ്പോൾ ആയിരുന്നു സംഭവം.ചൊവ്വാഴ്ച പുലർച്ചെ 1.30ന് വണ്ണാമട മൂലക്കടയിലാണ് സംഭവം. ഉറങ്ങാൻ കിടന്ന…

ബൈക്ക് യാത്രക്കാരിക്ക് ദാരുണാന്ത്യം; വിലാസിനി അപകടത്തിൽപെട്ടത് നെഞ്ചുവേദനയെത്തുടർന്ന് ആശുപത്രിയിലേക്ക് പോകുന്നതിനിടെ

കോഴിക്കോട്: ബസ് തലയിലൂടെ കയറിയിറങ്ങി ബൈക്ക് യാത്രക്കാരിക്ക് ദാരുണാന്ത്യം. രാരിച്ചൻ റോഡ് വലിയപറമ്പത്ത് വി.പി. വില്ലയിൽ വിലാസിനി (62)യാണ് മരിച്ചത്. നെഞ്ചുവേദനയെത്തുടർന്ന് സഹോദരനൊപ്പം ആശുപത്രിയിലേക്ക് ബൈക്കിൽ പോകവെ ഇന്നലെ ഉച്ചയ്ക്ക് രണ്ടരയോടെയാണ് വിലാസിനി അപകടത്തിൽപെട്ടത്.കൊട്ടാരം റോഡിലെ ഡോ. സേഠ് മെഡിക്കൽ സെന്റർ…

error: Content is protected !!