Month: October 2024

വിഷവാതകം ശ്വസിച്ച് രണ്ട് മലയാളികൾ ഉൾപ്പെടെ മൂന്ന് ഇന്ത്യക്കാർ മരിച്ചു

അബുദാബി: അബുദാബിയിൽ വിഷവാതകം ശ്വസിച്ച് രണ്ട് മലയാളികൾ ഉൾപ്പെടെ മൂന്ന് ഇന്ത്യക്കാർ മരിച്ചു. പത്തനംതിട്ട കോന്നി സ്വദേശി അജിത് വള്ളിക്കോട് (40), പാലക്കാട് സ്വദേശി രാജകുമാരൻ (38) എന്നിവരാണ് മരിച്ച മലയാളികൾ. പഞ്ചാബ് സ്വദേശിയാണ് മരിച്ച മൂന്നാമത്തെ ആൾ.അൽറീം ഐലൻഡിലെ ഒരു…

ഹെലികോപ്റ്ററിന്റെ ഒൻപതു മാസത്തെ വാടക 7.20 കോടി രൂപ

തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്റെ വിവിധ ആവശ്യങ്ങൾക്കായി വാടകയ്ക്ക് എടുത്ത ഹെലികോപ്റ്ററിന്റെ ഒൻപതു മാസത്തെ വാടക 7.20 കോടി രൂപ. മുഖ്യമന്ത്രി അടക്കമുള്ളവരുടെ യാത്രാ ആവശ്യങ്ങൾക്കായി ചിപ്സൺ ഏവിയേഷൻ കമ്പനിയിൽ നിന്നാണ് ഹെലികോപ്ടർ വാടകയ്ക്ക് എടുത്തിരിക്കുന്നത്. 80 ലക്ഷം രൂപയാണ് പ്രതിമാസ വാടക.…

എം എം ലോറൻസിന്‍റെ മൃതദേഹം പഠനാവശ്യത്തിന് നല്‍കും

കൊച്ചി: സിപിഐഎം മുതിര്‍ന്ന നേതാവ് എം എം ലോറന്‍സിന്റെ മൃതദേഹം പഠനാവശ്യത്തിന് നല്‍കും. ലോറന്‍സിന്റെ മൃതദേഹം മതാചാര പ്രകാരം സംസ്‌കരിക്കാന്‍ അനുമതി തേടി നല്‍കിയ ഹര്‍ജി ഹൈക്കോടതി തള്ളുകയായിരുന്നു. മകള്‍ ആശ ലോറൻസാണ് ഹർജി സമർപ്പിച്ചത്. ജസ്റ്റിസ് വി ജി അരുണ്‍…

പ്രിയങ്ക ഗാന്ധി വയനാട്ടില്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു

വയനാട്: ഉപതെരഞ്ഞെടുപ്പ് നടക്കുന്ന വയനാട്ടില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായ പ്രിയങ്ക ഗാന്ധി നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു. കന്നി അങ്കത്തിനു ഇറങ്ങുന്ന പ്രിയങ്ക മൂന്ന് സെറ്റ് പത്രികയാണ് സമര്‍പ്പിച്ചത്. പ്രിയങ്കയ്ക്ക് പൂര്‍ണ പിന്തുണയുമായി സോണിയ ഗാന്ധിക്കും രാഹുല്‍ ഗാന്ധിക്കും ഭര്‍ത്താവ് റോബര്‍ട്ട് വദ്രയ്ക്കും മകനും…

കോടതി തീരുമാനം കാത്ത് ലോറൻസിന്റെ മൃതദേഹം മോര്‍ച്ചറിയില്‍; ഹൈക്കോടതി വിധി ഇന്ന്

കൊച്ചി: മുതിർന്ന സിപിഎം നേതാവ് എം.എം.ലോറൻസ് വിടവാങ്ങിയിട്ട് ഒരു മാസം പിന്നിടുമ്പോൾ മൃതദേഹം എന്ത് ചെയ്യണമെന്ന കാര്യത്തിൽ ഇന്ന് ഹൈക്കോടതി വിധി പറയും. എം എം ലോറന്‍സിന്റെ മൂന്ന് മക്കളില്‍ ഒരാളായ ആശ ലോറന്‍സ് ആണ് മൃതദേഹം മതാചാര പ്രകാരം സംസ്‌കരിക്കാന്‍…

ടിവി പ്രശാന്ത് മുഖ്യമന്ത്രിക്കു നൽകിയെന്നു പറയുന്ന പരാതി വ്യാജമെന്നു തെളിയിക്കുന്ന ഒരു രേഖകൂടി പുറത്ത്

തിരുവനന്തപുരം: എഡിഎം കെ.നവീൻ ബാബുവി​ന്റെ മരണത്തോടെ വിവാദത്തിലായ ടിവി പ്രശാന്ത് നവീൻബാബുവിനെതിരെ അഴിമതിയാരോപിച്ച് മുഖ്യമന്ത്രിക്കു നൽകിയെന്നു പറയുന്ന പരാതി വ്യാജമാണെന്നു ഉറപ്പിക്കുന്ന മറ്റൊരു തെളിവു കൂടി പുറത്ത് വന്നു. പ്രശാന്ത​ന്റെ രണ്ടു വ്യത്യസ്ത ഒപ്പുകളാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്.9ന് എഡിഎം ഓഫിസിലെത്തി നിരാക്ഷേപ…

പെണ്‍വാണിഭ സംഘങ്ങളെ ലക്ഷ്യമിട്ട് പൊലീസിന്റെ മിന്നൽ പരിശോധന; ഒരാഴ്ചയ്ക്കിടെ കുടുങ്ങിയത് വിദ്യാർത്ഥിനികളടക്കം 20 പേർ

കൊച്ചി: എറണാകുളം ജില്ലയിൽ കഴിഞ്ഞ ഒരാഴ്ചയായി പെണ്‍വാണിഭ സംഘങ്ങളെ ലക്ഷ്യമിട്ട് നടത്തുന്ന പൊലീസിന്റെ മിന്നൽ പരിശോധന ഇന്നും തുടരും. ഇതുവരെ 20 ആലുവയിലും കൊച്ചി നഗരത്തിൽ നിന്നുമായി പിടികൂടിയത്. വിദ്യാർത്ഥിനികൾ വരെ ഈ പെൺവാണിഭ സംഘങ്ങളിലുണ്ട്. കടവന്ത്രയിൽ നിന്ന് കഴിഞ്ഞ ദിവസം…

സ്‌കൂൾ കായികമേളയുടെ ഭാഗ്യചിഹ്നം ‘തക്കുടു’; 17 വേദികളിലായി മേള നടക്കുക നവംബർ 4 മുതൽ 11 വരെ

കൊച്ചി: സംസ്ഥാന സ്‌കൂൾ കായികമേള–കൊച്ചി’24 എറണാകുളം ജില്ലയിലെ 17 വേദികളിലായി നവംബർ 4 മുതൽ 11 വരെ നടക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി. ഒളിമ്പിക്‌സ് മാതൃകയിൽ അത്‌ലറ്റിക്‌സും ഗെയിംസും ഒരുമിച്ചാണ് ഈ വർഷം നടത്തുന്നത്. നാല് വർഷത്തിലൊരിക്കൽ ഈ മാതൃകയിൽ നടത്താനാണ്‌…

ഫ്യൂസ് നോക്കാൻ ചെന്നപ്പോൾ മോഷ്ടാവ് വീട്ടമ്മയുടെ തലക്കടിച്ച് പരിക്കേൽപ്പിച്ചു

കൊല്ലം: കൊല്ലത്ത് കുന്നിക്കോട് വീട്ടിൽ മോഷണം തടയാൻ ശ്രമിച്ച വീട്ടമ്മയെ തലയ്ക്ക് അടിച്ച് പരിക്കേൽപ്പിച്ചു. കുന്നിക്കോട് ചേത്തടി സ്വദേശി അനിതയെയാണ് മോഷ്ടാവ് ആക്രമിച്ചത്. അനിതയുടെ നിലവിളി കേട്ട് ഭർത്താവ് എത്തിയതോടെ മോഷ്ടാവ് ഓടി രക്ഷപ്പെടുകയായിരുന്നു. കഴിഞ്ഞ ദിവസം വൈകിട്ട് ഏഴരയോടെ അനിത…

error: Content is protected !!