Month: November 2023

മഴ കനക്കും; ഇടിമിന്നല്‍ ജാഗ്രത; ജില്ലകളില്‍ ഓറഞ്ച്, യെല്ലോ അലര്‍ട്ടുകള്‍, കേരളാ തീരത്ത് ഉയർന്ന തിരമാലകൾക്ക് സാധ്യത

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. പത്ത് ജില്ലകളില്‍ യെല്ലോ അലർട്ടും ചില ജില്ലകളില്‍ ഓറഞ്ച് അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് എന്നീ ജില്ലകളിലാണ്…

എ സി മൊയ്തീൻ എംഎൽഎയ്ക്ക് മാർഗ്ഗതടസമുണ്ടാക്കി; സിപിഎം പ്രവർത്തകരും യുവാവും തമ്മിൽത്തല്ല്

തൃശ്ശൂര്‍: കുന്നംകുളത്ത് സിപിഎം ഓഫീസിന് സമീപം എ സി മൊയ്തീൻ എംഎൽഎയ്ക്ക് മാർഗ്ഗതടസമുണ്ടാക്കിയെന്ന് ആരോപിച്ച് സിപിഎം പ്രവർത്തകരും യുവാവും തമ്മിൽത്തല്ലി. കാർ യാത്രക്കാരനായ കുന്നംകുളം സ്വദേശി റൗസിനും സിപിഎം പ്രവർത്തകനുമാണ് മർദ്ദനമേറ്റത്. മുൻ നഗരസഭ ചെയർമാൻ ജയപ്രകാശിന് കവിളത്ത് പരിക്കേറ്റു. സംഭവത്തില്‍…

സ്കൂട്ടര്‍ ബസിനുള്ളില്‍ കുരുങ്ങി 20 മീറ്ററോളം മുന്നോട്ട് നീങ്ങി; യാത്രികരായ രണ്ടുപേര്‍ക്ക് പരിക്ക്

കോഴിക്കോട്: ഇടിച്ചിട്ട സ്കൂട്ടറുമായി സ്വകാര്യ ബസ് മീറ്ററുകളോളം നീങ്ങി. സ്വകാര്യ ബസ് ഇടിച്ച് തെറിച്ച് വീണ സ്കൂട്ടര്‍ യാത്രികര്‍ക്ക് പരിക്ക്. ഇന്ന് ഉച്ചക്ക് 2 മണിയോടെ കോഴിക്കോട് വടകരയില്‍ ദേശീയപാതയിലാണ് അപകടമുണ്ടായത്.സ്കൂട്ടര്‍ യാത്രികരായ കണ്ണൂക്കര സ്വദേശി സുനീർ, സഹോദരി സുനീറ എന്നിവര്‍ക്കാണ്…

ആനയുടെ കുത്തേറ്റ് പാപ്പാൻ മരിച്ചു; സംഭവം ഗുരുവായൂര്‍ ആനക്കോട്ടയില്‍

തൃശൂർ: ഗുരുവായൂര്‍ ആനക്കോട്ടയില്‍ പാപ്പാനെ ആന കുത്തിക്കൊന്നു. രണ്ടാം പാപ്പാന്‍ എ ആര്‍ രതീഷ് ആണ് മരിച്ചത്. ആനയുടെ ആക്രമണത്തില്‍ പരിക്കേറ്റ രതീഷിനെ തൃശൂരിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചിരുന്നു. നിലവില്‍ മൃതദേഹം സ്വകാര്യ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.കൊമ്പന്‍ ചന്ദ്രശേഖരനാണ് പാപ്പാനെ കുത്തിക്കൊന്നത്.…

സംസ്ഥാനം സാമ്പത്തിക പ്രതിസന്ധിയിൽ; പെന്‍ഷന്‍ വൈകുന്നതിന്റെ കാര്യം ഹൈക്കോടതിയെ അറിയിച്ച് ചീഫ് സെക്രട്ടറി

എറണാകുളം: സംസ്ഥാനം സാമ്പത്തിക പ്രതിസന്ധിയില്‍. ദൈനംദിന പ്രവർത്തനങ്ങൾക്ക് പണം കണ്ടെത്താൻ ബുദ്ധിമുട്ടുകയാണ് സംസ്ഥാനം. പെൻഷൻ വിതരണത്തിന് പണം അനുവദിക്കാൻ സാധിക്കാത്തത് സംസ്ഥാനം സാമ്പത്തിക പ്രതിസന്ധിയിലായത് കൊണ്ടാണെന്ന് ചീഫ് സെക്രട്ടറി. ഇക്കാര്യം ചീഫ് സെക്രട്ടറി ഹൈക്കോടതിയെ അറിയിച്ചു.കെഎസ്ആര്‍ടിസിയിലെ പെന്‍ഷന്‍ വൈകുന്നതിനെതിരായ ഹര്‍ജിയിലാണ് ചീഫ്…

‘തന്‍റെ ഈ അവസ്ഥയ്ക്ക് കാരണം സിസ്റ്റവും എസ്എസ്ഐയും’; അലന്‍ ഷുഹൈബിന്റെ കുറിപ്പ്

കൊച്ചി: അവശനിലയിൽ കണ്ടെത്തിയ അലൻ ഷുഹൈബിനെ തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റി. യുഎപിഎ കേസിലെ പ്രതിയാണ് ഇയാൾ. അമിത അളവിൽ ഉറക്കഗുളിക കഴിച്ച നിലയിലാണ് അലൻ ഷുഹൈബിനെ കൊച്ചിയിലെ ഫ്ലാറ്റിൽ കണ്ടെത്തിയത്. എറണാകുളത്തെ ഒരു സ്വകാര്യ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ് നിലവിൽ…

പമ്പ ത്രിവേണ കരകവിയും; പ്രളയ മുന്നറിയിപ്പുമായി സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി

പത്തനംത്തിട്ട: പമ്പ ത്രിവേണിയിൽ പ്രളയ മുന്നറിയിപ്പുമായി സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി. പമ്പാ ത്രിവേണിയിലെ സാഹചര്യം അതീവ ഗുരുതരമാണെന്നാണ് ദുരന്തനിവാരണ അതോറിറ്റി ഉത്തരവിൽ പറയുന്നത്.നദിയിൽ മൃഗങ്ങളുടെ മൃതദേഹ അവശിഷ്ടങ്ങളും പാറക്കല്ലുകളുമാണെന്നും ഇവ അടിയന്തരമായി നീക്കം ചെയ്യണമെന്നും ഉത്തരവിൽ പറയുന്നു. നവംബറിൽ കൂടുതൽ മഴ…

‘സ്‌ഫോടനത്തിന്റെ ക്രെഡിറ്റ് മറ്റാരും ഏറ്റെടുക്കാതിരിക്കാനാണ് തെളിവുകൾ സൂക്ഷിച്ചത്’; പോലീസിനോട് മാർട്ടിൻ പറഞ്ഞത്..

കൊച്ചി: കളമശ്ശേരിയിലുണ്ടായ സ്ഫോടനം എല്ലവരെയും ഞെട്ടിച്ചിരുന്നു. സ്ഫോടനം നടന്ന മണിക്കൂറുകൾക്കകം തന്നെ പ്രതി മാർട്ടിൻ ഡൊമിനിക് പോലീസ് സ്റ്റേഷനിൽ കീഴടങ്ങിയിരുന്നു. സ്‌ഫോടനത്തിന്റെ ക്രെഡിറ്റ് മറ്റാരെങ്കിലും ഏറ്റെടുക്കാതിരിക്കാനാണ് താന്‍ തെളിവുകള്‍ സൂക്ഷിച്ചതെന്ന് ഇയാൾ പോലീസിനോട് പറഞ്ഞു. സ്‌ഫോടനത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് മാര്‍ട്ടിന്‍ സംഭവ…

വിലക്കയറ്റവും വൈദ്യുതി ചാര്‍ജ് വര്‍ധനയും; സംസ്ഥാന സര്‍ക്കാരിനെതിരെ സമരത്തിനൊരുങ്ങി മുസ്ലിം ലീഗ്

കോഴിക്കോട്: വിലക്കയറ്റവും വൈദ്യുതി ചാര്‍ജ് വര്‍ധനയും ഉന്നയിച്ച് സംസ്ഥാന സര്‍ക്കാരിനെതിരെ പ്രത്യക്ഷ സമരത്തിനൊരുങ്ങി മുസ്ലിം ലീഗ്. സര്‍ക്കാരിന്റെ സാമ്പത്തിക മാനേജ്മെന്‍റ് വന്‍ പരാജയമാണെന്നും ജനകീയ വിഷയങ്ങള്‍ യുഡിഎഫ് ഏറ്റെടുക്കുന്നതായും കുഞ്ഞാലിക്കുട്ടി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. കേരളം ബ്രാന്‍ഡ് ചെയ്യപ്പെടുന്നത് നല്ലതുതന്നെ. പക്ഷേ മറുവശത്ത്…

പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച സംഭവം; പോക്‌സോ കേസില്‍ ഉള്‍പ്പെട്ട സിപിഐഎം ജില്ലാ കമ്മിറ്റിയംഗത്തിന് സസ്‌പെന്‍ഷന്‍,

രാഷ്ട്രീയ സ്വാധീനം ഉപയോഗിച്ച് ഇദ്ദേഹത്തിനെതിരെ ചുമത്തിയത് ദുർബല വകുപ്പുകൾ എന്ന് ആരോപണം മലപ്പുറം: പോക്സോ കേസിൽ സിപിഎം ജില്ലാ കമ്മറ്റി അംഗത്തിന് സസ്പെൻഷൻ. മലപ്പുറം ജില്ലാ കമ്മിറ്റി അംഗം വേലായുധൻ വള്ളിക്കുന്നിനാണ് സസ്പെൻഷൻ. പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കേസില്‍ കഴിഞ്ഞ…

error: Content is protected !!