Month: October 2023

പ്രസവ ചികിത്സയ്‌ക്കെത്തിയ യുവതി മരിച്ചു; ചികിത്സാ പിഴവ് ആരോപിച്ച് കുടുംബം രംഗത്ത്

തിരുവനന്തപുരം: പ്രസവ ചികിത്സയ്ക്കെത്തിയ യുവതി മരിച്ചു. ആശുപത്രിക്കെതിരെ കുടുംബം രം​ഗത്ത്. തിരുവനന്തപുരം അടിമലത്തുറയിൽ ആണ് പ്രസവ ചികിത്സയ്ക്കെത്തിയ യുവതി മരിച്ചത്. മരിയ നിലയം ആശുപത്രിക്കെതിരെ ചികിത്സാ പിഴവ് എന്ന് ആരോപിച്ചാണ് കുടുംബം രംഗത്തെത്തിയത്.ആശുപത്രിയില്‍ ഐ.സി.യുവും ആംബുലന്‍സ് സൗകര്യവും ഉണ്ടായിരുന്നില്ലെന്ന് ബന്ധുക്കള്‍ ആരോപിച്ചു.…

സ്റ്റേഷനിൽ സൂക്ഷിച്ച തൊണ്ടിമുതൽ കടത്തിയ സംഭവം; കോഴിക്കോട് പോലീസ് ഉദ്യോഗസ്ഥന് സസ്പെൻഷൻ

കോഴിക്കോട്: പോലീസ് സ്റ്റേഷനിൽ സൂക്ഷിച്ച തൊണ്ടിമുതൽ കടത്തിയ കേസിൽ പോലീസ് ഉദ്യോഗസ്ഥന് സസ്പെൻഷൻ. കോഴിക്കോട് മുക്കം പോലീസ് സ്റ്റേഷനിലെ സബ് ഇൻസ്പെക്ടർ നൗഷാദിനെയാണ് സസ്പെൻഡ് ചെയ്തത്. പോലീസ് സ്റ്റേഷനിൽ സൂക്ഷിച്ചിരുന്ന മണ്ണുമാന്തി യന്ത്രമാണ് കടത്തിയത്.സംഭവത്തിൽ പോലീസിന് വീഴ്ച സംഭവിച്ചതായി കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലാണ്…

സിറാജ് ഡ്രൈവിംഗ് സ്കൂൾ ചാമ്പ്യന്മാർ

കേരളത്സവം 2023കിഴക്കോത്ത് ഗ്രാമപഞ്ചായത്ത് വോളി ബോൾ ചാമ്പ്യൻഷിപ്പിൽ സിറാജ് ഡ്രൈവിംഗ് സ്കൂൾ നേതാക്കളായി, പഞ്ചായത്തിലെ ഏഴോളം ടീമുകൾ പങ്കെടുത്തിരുന്നു. സിറാജ് ഡ്രൈവിംഗ് സ്കൂളിന് വേണ്ടി മുസ്തഫ, സാലി, സിറാജ്.വിഷ്ണു, ഷംസു. ഷാദിൽ. ജൈസൽ എന്നിവർ കളത്തിലിറങ്ങി

പുല്ലാളൂർ തട്ടാരി പറമ്പത്ത് ഖദീശുമ്മ മരണപ്പെട്ടു

തട്ടാരി പറമ്പത്ത് ആലി എന്നവരുടെ ഭാര്യ കദീശുമ്മ(78) മരണപെട്ടു,മയ്യിത്ത് നിസ്കാരം ഇന്ന് രാത്രി 8:30 ന് പരപ്പിൽ പടി ജുമാ മസ്ജിദ്9 മണിക്ക് പുല്ലാളൂർ കുറ്റിപ്പുറം ജുമാ മസ്ജിദിലും നടക്കും

തൃശൂർ പാലിയേക്കര ടോൾ പ്ലാസയിലെ സാമ്പത്തിക ക്രമക്കേട്; 24 മണിക്കൂർ പിന്നിട്ട് ഇ ഡി റെയ്ഡ്

തൃശൂര്‍: 24 മണിക്കൂർ പിന്നിട്ട് തൃശൂർ പാലിയേക്കര ടോൾ പ്ലാസയിലെ ജി.ഐ.പി.എൽ ഓഫീസിലെ ഇ ഡി റെയ്ഡ്. സാമ്പത്തിക ക്രമക്കേട് സംബന്ധിച്ച പരാതിയിലാണ് റെയ്ഡ് നടക്കുന്നത്. എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിലെ ഏഴംഗ സംഘമാണ് റെയ്ഡ് നടത്തുന്നത്.മണ്ണുത്തി, ഇടപ്പിള്ളി ദേശീയപാത നിർമാണ കമ്പനി കള്ളപ്പണം…

ചരിത്രമെഴുതാതെ വിധി; സ്വവർഗ വിവാഹത്തിന് അംഗീകാരമില്ല, 3-2ന് ഹർജികൾ തള്ളി

ഡൽഹി: ഇന്ത്യൻ ജനത കാത്തിരുന്ന വിധി പുറത്ത്. ഇന്ത്യയിൽ സ്വവർഗ ലൈംഗികതയ്ക്ക് നിയമസാധുതയില്ല. 3-2ന് ആണ് ഭരണഘടനാ ബഞ്ച് ഹർജികൾ തള്ളി. സ്വവർ​​ഗ വിവാ​ഹം ന​ഗരകേന്ദ്രീകൃതമല്ലെന്നും വരേണ്യ നിലപാടല്ലെന്നും ചീഫ് ജസ്റ്റിസ് പറഞ്ഞിരുന്നു. ഹർജിയിൽ നാല് ഭിന്നവിധികളാണുള്ളതെന്ന് ഡിവൈ ചന്ദ്രചൂഡ് വ്യക്തമാക്കി.…

ഒരാളെ രക്ഷിക്കാൻ ഇറങ്ങവേ നാലുപേരും അപകടത്തിൽപ്പെട്ടു; വിവരം സമീപവാസികൾ അറിയുന്നത് അഗ്‌നി രക്ഷാ സേന ഹോണ്‍മുഴക്കി വരുന്ന ശബ്ദം കേട്ട്; ഉറ്റചങ്ങാതികളെ മരണം കവർന്നതും ഒന്നിച്ച്, നാടിന്റെ നൊമ്പരമായി നാൽവർസംഘം

തൃശൂർ: ഉറ്റചങ്ങാതികൾ മരണത്തിലും ഒന്നിച്ചതോടെ തകർന്നിരിക്കുകയാണ് ആ നാട്ടുകാർ. ഇന്നലെയാണ് ഉറ്റസുഹൃത്തുക്കളെ മരണം കവർന്നെടുത്തത്. ഡിഗ്രി വിദ്യാര്‍ഥികളായ നിവേദ് കൃഷ്ണ, സയിദ് ഹുസൈന്‍, കെ. അര്‍ജുന്‍, അബി ജോണ്‍ എന്നിവരാണ് കുളിക്കാനിറങ്ങി അപകടത്തില്‍ പെട്ട് മരിച്ചത്. മരിച്ച നാല് വിദ്യാര്‍ഥികളുടെ മൃതദേഹം…

എംഡി എം എ കടത്താന്‍ ശ്രമം; മുക്കം സ്വദേശി പിടിയിൽ

വയനാട്: മുത്തങ്ങയിലെ എക്സൈസ് ചെക്പോസ്റ്റിൽ നിന്നും 93 ഗ്രാം എംഡിഎംഎ പിടികൂടി. മുക്കം സ്വദേശി ഷർഹാൻ കെ കെ എന്നയാളെയാണ് എംഡിഎംഎയുമായി പിടികൂടിയത്. അടിവസ്ത്രത്തിൽ ഒളിപ്പിച്ച നിലയിലായിരുന്നു എംഡിഎംഎ കണ്ടെത്തിയത്.ബെംഗളൂരുവിൽ നിന്ന് മുക്കത്തേക്കാണ് ലഹരി കൊണ്ടുവന്നതെന്ന് എക്സൈസ് ഉദ്യോഗസ്ഥര്‍ പറയുന്നു. രാത്രി…

തൊഴിലുറപ്പ് തൊഴിലാളികൾക്ക്അപകട സുരക്ഷാ പദ്ധതി

നരിക്കുനി ഗ്രാമ പഞ്ചായത്തിലെ മുഴുവൻ തൊഴിലുറപ്പ് തൊഴിലാളികളെയും അപകട സുരക്ഷാ പദ്ധതിയിൽ (PMSBY) ഉൾപ്പെടുത്തികൊണ്ടുള്ള പ്രഖ്യാപന പരിപാടി പഞ്ചായത്ത് പ്രസിഡണ്ട് ജൗഹർ പൂമംഗലം ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡണ്ട് സി പി ലൈല അദ്ധ്യക്ഷത വഹിച്ചു.ചെയർമാൻമാരായ മൊയ്തിനെരോത്ത്, സുബൈദ കെ.കെ, സുനിൽകുമാർ…

ലോറിക്ക് പിറകിൽ ബൈക്കിടിച്ച് പോലീസുകാരൻ മരിച്ചു; അപകടം ഡ്യൂട്ടി കഴിഞ്ഞ് മടക്കുന്നതിനിടെ

തൃശൂര്‍: വാഹനാപകടത്തിൽ പൊലീസുകാരൻ മരിച്ചു. കയ്പമംഗലം പൊലീസ് സ്റ്റേഷനിലെ സിവിൽ പൊലീസ് ഓഫീസറായ കൊല്ലം സ്വദേശി ആനന്ദാണ് (27) മരിച്ചത്.ദേശീയപാത 66 കയ്പമംഗലം അറവുശാലയിൽ വെച്ച് മിനിലോറിയും ബൈക്കും കൂട്ടിയിടിച്ചായിരുന്നു അപകടം. തിങ്കളാഴ്ച രാത്രി പതിനൊന്നേകാലോടെയായിരുന്നു അപകടം. ഡ്യൂട്ടി കഴിഞ്ഞ് മടക്കുന്നതിനിടെ…

error: Content is protected !!