Month: October 2023

ഭക്ഷണം കഴിക്കാതെ തുടർച്ചയായി പരിശോധിച്ചത് 180 രോഗികളെ; വിശ്രമിക്കാൻ എഴുന്നേറ്റ വനിതാ ഡോക്ടറെ കൈയ്യേറ്റം ചെയ്യാൻ ശ്രമം; ഡോക്ടർ കുഴഞ്ഞുവീണു

കോട്ടയം: വനിതാ ഡോക്ടറെ സമീപവാസി കൈയ്യേറ്റം ചെയ്യാൻ ശ്രമിച്ചെന്ന് പരാതി. കുഴഞ്ഞു വീണ ഡോക്ടറെ പോലീസ് എത്തി വൈക്കം താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വെള്ളൂർ കുടുംബ ആരോഗ്യ കേന്ദ്രത്തിൽ ശനിയാഴ്ച ഉച്ചക്ക് 2.30 ഓടെ ആയിരുന്നു സംഭവം. തലയോലപ്പറമ്പ് സിലോൺ കവല…

ഡ്രൈവർ തസ്തികയിൽ എത്തുന്ന പ്രവാസികൾക്ക് ആശ്വാസ വാർത്ത; സ്വന്തം രാജ്യത്തെ അംഗീകൃത ലൈസൻസ് ഉപയോഗിക്കാം

റിയാദ്: ഡ്രൈവർ തസ്തികയിൽ എത്തുന്ന പ്രവാസികൾക്ക് സ്വന്തം രാജ്യത്തുനിന്ന് ലഭിക്കുന്ന അംഗീകൃത ലൈസൻസ് ഉപയോഗിച്ച് സൗദിയിൽ വാഹനം ഒടിക്കാം. സൗദി ട്രാഫിക് ഡയറക്ടറേറ്റാണ് അറിയിപ്പ് നൽകിയത്. ഡ്രൈവർ തസ്തികയിൽ എത്തുന്നവർക്ക്‌ സ്വന്തം രാജ്യത്തെ ലൈസൻസുകൾ ഉപയോഗിച്ച് മൂന്നു മാസത്തിൽ കവിയാത്ത കാലം…

മുറിവില്‍ പുഴുവരിക്കുന്ന നിലയിൽ ആശുപത്രിയിൽ എത്തിച്ചു; ഡിസ്ചാര്‍ജ് ചെയ്തപ്പോൾ അഭയ കേന്ദ്രത്തിലേക്ക്; മിണ്ടാനോ കേൾക്കാനോ കഴിയാത്ത അവൻ വരച്ചു കാട്ടിയത് ഒരു വീടാണ്

മലപ്പുറം: സംസാരിക്കാനോ കേൾക്കാനോ കഴിയാതെ മലപ്പുറം പാണമ്പ്രയിലെ അഭയ കേന്ദ്രത്തില്‍ ഉറ്റവരുടെ വരവും കാത്ത് ഒരു യുവാവുണ്ട്. വാഹനാപകടത്തില്‍ ഗുരുതരമായി പരുക്കേറ്റ് ആശുപത്രിയിലായിരുന്ന യുവാവിനെ ഡിസ്ചാര്‍ജ് ചെയ്തപ്പോൾ ആരും കൊണ്ടുപോകാൻ എത്തിയില്ല. അതുകൊണ്ട് അഭയ കേന്ദ്രത്തിലേക്ക് മാറ്റുകയായിരുന്നു. മിറാക്കിള്‍ അഭയ കേന്ദ്രത്തിലെ…

സർ ബോബി ചാൾട്ടൻ അന്തരിച്ചു; വിടപറഞ്ഞത് ഇംഗ്ലീഷ് ഫുട്ബോൾ ഇതിഹാസം

മാഞ്ചസ്റ്റര്‍: ഇംഗ്ലണ്ട് – മാഞ്ചസ്റ്റർ യുണൈറ്റഡ് ഫുട്ബോള്‍ ഇതിഹാസം സർ ബോബി ചാള്‍ട്ടന്‍ (86) അന്തരിച്ചു. 1966 ഫിഫ ഫുട്ബോള്‍ ലോകകപ്പ് നേടിയ ഇംഗ്ലണ്ട് ടീമിലെ നിർണായക സാന്നിധ്യമായിരുന്നു ചാള്‍ട്ടന്‍. ഇംഗ്ലണ്ടിനായി 106 മത്സരങ്ങളാണ് ചാള്‍ട്ടന്‍ കളിച്ചത്. 49 ഗോളുകളും നേടി.…

യുവാവിന്റെ തലയടിച്ച് പൊട്ടിച്ചു; ‘മീശ വിനീത്’ വീണ്ടും പിടിയിൽ

കോഴിക്കോട്: സമൂഹമാധ്യമത്തിലെ താരം മീശ വിനീത് വീണ്ടും അറസ്റ്റിൽ. മടവൂർ സ്വദേശിയായ യുവാവിനെ അക്രമിച്ച കേസിലാണ് ഇയാളെ പോലീസ് പിടികൂടിയത്. ഒക്ടോബർ 16-നായിരുന്നു കേസിനാസ്പദമായ സംഭവം. യുവാവിന്റെ തല അടിച്ചു പൊട്ടിച്ച കേസിലാണ് പള്ളിക്കൽ പോലീസ് വിനീതിനെ പിടിച്ചത്.വിനീത് ഉൾപ്പടെ നാലം​ഗ…

പോക്സോ കേസുകളിലെ ശിക്ഷാ നിരക്ക് വർദ്ധിപ്പിക്കാൻ ശുപാർശ; തുടർ നടപടികൾക്കായി മനുഷ്യാവകാശ കമ്മീഷൻ ഹൈക്കോടതിയ്ക്കും ആഭ്യന്തര വകുപ്പിനും റിപ്പോർട്ട് കൈമാറി

തിരുവനന്തപുരം: പോക്സോ കേസുകളിലെ ശിക്ഷാ നിരക്ക് വർദ്ധിപ്പിക്കാൻ ശുപാർശ. ശിക്ഷാ നിരക്ക് കുറയുന്ന സാഹചര്യം ഒഴിവാക്കുന്നതിനായി ക്രമസമാധാന വിഭാഗം എ ഡി ജി പി. സമർപ്പിച്ച റിപ്പോർട്ട് തുടർ നടപടികൾക്കായി മനുഷ്യാവകാശ കമ്മീഷൻ കേരള ഹൈക്കോടതി രജിസ്ട്രാർക്കും ആഭ്യന്തര വകുപ്പ് അഡിഷണൽ…

പോക്സോ കേസുകളിലെ ശിക്ഷാ നിരക്ക് വർദ്ധിപ്പിക്കാൻ ശുപാർശ; തുടർ നടപടികൾക്കായി മനുഷ്യാവകാശ കമ്മീഷൻ ഹൈക്കോടതിയ്ക്കും ആഭ്യന്തര വകുപ്പിനും റിപ്പോർട്ട് കൈമാറി

തിരുവനന്തപുരം: പോക്സോ കേസുകളിലെ ശിക്ഷാ നിരക്ക് വർദ്ധിപ്പിക്കാൻ ശുപാർശ. ശിക്ഷാ നിരക്ക് കുറയുന്ന സാഹചര്യം ഒഴിവാക്കുന്നതിനായി ക്രമസമാധാന വിഭാഗം എ ഡി ജി പി. സമർപ്പിച്ച റിപ്പോർട്ട് തുടർ നടപടികൾക്കായി മനുഷ്യാവകാശ കമ്മീഷൻ കേരള ഹൈക്കോടതി രജിസ്ട്രാർക്കും ആഭ്യന്തര വകുപ്പ് അഡിഷണൽ…

‘പിണറായി വിജയൻറെ മഹാമനസ്കതയ്ക്ക് നന്ദി’; കേരളത്തിൽ ജെഡിഎസിനെ എൽഡിഎഫിൽ തുടരാൻ അനുവദിച്ചതിൽ നന്ദിയറിച്ച് എച്ച്.ഡി കുമാരസ്വാമി

ബെംഗളൂരു: ജെ.ഡി.എസ് കേരള ഘടകത്തെ എല്‍.ഡി.എഫില്‍ തുടരാന്‍ അനുവദിച്ചതിന് മുഖ്യമന്ത്രി പിണറായി വിജയന് നന്ദിയറിയിച്ച് എച്ച്.ഡി കുമാരസ്വാമി. കര്‍ണാടക ഘടകം എന്‍.ഡി.എയില്‍ പോകാന്‍ തീരുമാനിച്ചിട്ടും കേരള ഘടകത്തെ എല്‍ഡിഎഫില്‍ തന്നെ നിലനിര്‍ത്തിയത് പിണറായിയുടെ മഹാമനസ്കതയാണെന്നും അതിന് നന്ദിയുണ്ടെന്നും കുമാരസ്വാമി ബെംഗളൂരുവില്‍ പറഞ്ഞു.കര്‍ണാടകയിലേയും…

പ്ലസ്ടു വിദ്യാർഥി വീടിനുള്ളിൽ തൂങ്ങിമരിച്ചനിലയിൽ; വാർത്തയറിഞ്ഞ മുത്തച്ഛൻ ഹൃദയാഘാതംമൂലം മരണപ്പെട്ടു

സീതത്തോട്: പ്ലസ്ടു വിദ്യാർഥി വീടിനുള്ളിൽ തൂങ്ങിമരിച്ചനിലയിൽ. മരണവാർത്തയറിഞ്ഞതിനെ തുടർന്ന് കുട്ടിയുടെ മുത്തച്ഛൻ ഹൃദയാഘാതത്തെ തുടർന്ന് മരണപ്പെട്ടു. വയ്യാറ്റുപുഴ-പുലയൻപാറ മണ്ണുങ്കൽ പുത്തൻവീട്ടിൽ സുജിത്തിന്റെയും സിനിയുടെയും മകൻ വിഷ്‌ണു(17) ആണ് മരിച്ചത്. വെള്ളിയാഴ്ച വൈകീട്ട്‌ ആറുമണിയോടെ ചിറ്റാർ ടൗണിന് സമീപം ഇവർ വാടകയ്ക്ക് താമസിക്കുന്ന…

മലപ്പുറത്ത് കാർ വർക്ക്‌ഷോപ്പിൽ തീപിടിത്തം; അറ്റകുറ്റപ്പണിക്കായി സൂക്ഷിച്ചിരുന്ന ആറ് കാറുകൾ കത്തി നശിച്ചു

മലപ്പുറം: കാർ വർക്ക്‌ഷോപ്പിൽ തീപിടിത്തം. മലപ്പുറം കോട്ടക്കലിലെ വർക്ക്‌ഷോപ്പിലാണ് തീപിടുത്തമുണ്ടായത്. പുലർച്ചെ രണ്ടുമണിയോടെയാണ് തീപിടിത്തം ഉണ്ടായത്. അറ്റകുറ്റപ്പണിക്കായി സൂക്ഷിച്ചിരുന്ന ആറ് കാറുകൾ കത്തി നശിച്ചു.

error: Content is protected !!