ഷോട്ട്പുട്ട് എറിയുന്നതിനിടെ തലയിൽ വീണു; ഒൻപതാം ക്ലാസുകാരൻ ഗുരുതരാവസ്ഥയിൽ
മയ്യഴി: ഷോട്ട്പുട്ട് എറിയുന്നതിനിടെ ബോള്‍ തലയില്‍ വീണ് വിദ്യാര്‍ഥി ഗുരുതരാവസ്ഥയില്‍. പളളൂര്‍ കസ്തൂര്‍ബാ ഗാന്ധി ഹൈസ്‌കൂളില്‍ തിങ്കളാഴ്ച ഉച്ചകഴിഞ്ഞാണ് സംഭവം. ഇതേ വിദ്യാലയത്തിലെ ഒമ്പതാം ക്ലാസ് വിദ്യാര്‍ഥി വെസ്റ്റ് പള്ളൂര്‍ തയ്യുള്ള പറമ്പത്ത് സൂര്യോദയത്തിലെ കനകരാജിന്റെ മകന്‍ സൂര്യകിരണി (14) നാണ്…