ദോഹ: പെനാല്‍റ്റി ഷൂട്ടൗട്ടില്‍ ജപ്പാനെ 3 – 1ന് വീഴ്‌ത്തി ക്രൊയേഷ്യ ക്വാര്‍ട്ടറില്‍. ആവേശകരമായ പ്രീക്വാര്‍ട്ടര്‍ പോരാട്ടത്തിന്റെ അധിക സമയത്തും സമനിലപ്പൂട്ട് തകര്‍ക്കാനാകാതെ വന്നതോടെയാണ് ജപ്പാന്‍ ക്രൊയേഷ്യ മത്സരം പെനല്‍റ്റി ഷൂട്ടൗട്ടിന് വഴിമാറിയത്. ഖത്തര്‍ ലോകകപ്പില്‍ ഇതാദ്യമായാണ് ഒരു മത്സരം അധിക സമയത്തേക്കും പിന്നീട് പെനല്‍റ്റി ഷൂട്ടൗട്ടിലേക്കും നീണ്ടത്. മുഴുവന്‍ സമയം പിന്നിടുമ്ബോള്‍ ഇരു ടീമുകളും ഓരോ ഗോളടിച്ച് സമനില പാലിച്ചതോടെയാണ് മത്സരം അധികസമയത്തേക്കു നീണ്ടത്. ജപ്പാനായി ആദ്യപകുതിയില്‍ ഡയ്‌സന്‍ മയേഡയും (43ാം മിനിറ്റ്) ക്രൊയേഷ്യയ്ക്കായി രണ്ടാം പകുതിയില്‍ ഇവാന്‍ പെരിസിച്ചും (55ാം മിനിറ്റ്) ഗോള്‍ നേടി.ആദ്യപകുതിയില്‍ പാഴാക്കിക്കളഞ്ഞ സുവര്‍ണാവസരങ്ങള്‍ക്ക്പ്രായശ്ചിത്തം ചെയ്താണ് ഇവാന്‍ പെരിസിച്ച് രണ്ടാം പകുതിയുടെ തുടക്കത്തില്‍ത്തന്നെ ക്രൊയേഷ്യയെ ഒപ്പമെത്തിച്ചത്. ദെയാന്‍ ലോവ്റെന്റെ പാസില്‍ നിന്നാണ് പെരിസിച്ച് ലക്ഷ്യം കണ്ടത്. ഡയ്‌സന്‍ മയേഡ 43ാം മിനിറ്റില്‍ നേടിയ ഗോളില്‍ ആദ്യ പകുതിയില്‍ ജപ്പാന്‍ഏകപക്ഷീയമായ ഒരു ഗോളിനു മുന്നിലായിരുന്നു.രണ്ടാം പകുതിയുടെ തുടക്കം മുതല്‍ ജപ്പാന്‍ ബോക്‌സില്‍ ക്രൊയേഷ്യ ചെലുത്തിയ സമ്മര്‍ദ്ദത്തിന്റെ ഫലമായിരുന്നു 55ാം മിനിറ്റിലെ അവരുടെ സമനില ഗോള്‍. ജപ്പാന്‍ പകുതിയിലേക്ക് ക്രൊയേഷ്യ നടത്തിയ ഉജ്വലമായ മുന്നേറ്റത്തിനൊടുവില്‍ ബോക്‌സിലേക്ക് ദെയാന്‍ ലോവ്റെന്റെ തകര്‍പ്പന്‍ ക്രോസ്. ഉയര്‍ന്നുചാടിയ പെരിസിച്ച് പന്തിന് പോസ്റ്റിന്റെ വലതു മൂലയിലേക്ക് വഴികാട്ടി. സ്‌കോര്‍ 11.ഇതോടെ, ലോകകപ്പില്‍ പിറന്ന 10 ഗോളുകളില്‍ ഇവാന്‍ പെരിസിച്ച് നേരിട്ട് പങ്കാളിയായി. ഇതില്‍ ആറെണ്ണം പെരിസിച്ച് നേടിയ ഗോളുകളാണ്. നാലെണ്ണത്തിന് താരം വഴിയൊരുക്കി. 2014ല്‍ പെരിസിച്ച് ലോകകപ്പില്‍ അരങ്ങേറിയ ശേഷം, ഇതില്‍ കൂടുതല്‍ ഗോളുകളില്‍ പങ്കാളിയായിട്ടുള്ളത് ലയണല്‍ മെസ്സി (12), കിലിയന്‍ എംബപ്പെ (11) എന്നിവര്‍ മാത്രമാണ്