Month: December 2024

കേരളത്തിൽ വൈദ്യുതി ചാർജ്ജ് വർധനവ് ഉടനെന്ന് മന്ത്രി കെ കൃഷ്ണൻ കുട്ടി

പാലക്കാട്: സംസ്ഥാനത്ത് വൈദ്യുതി ചാർജ്ജ് വർധനവ് ഉടനെന്ന് വൈദ്യുതി മന്ത്രി കെ കൃഷ്ണൻ കുട്ടി. ആഭ്യന്തര ഉൽപാദനം കുറഞ്ഞത് തിരിച്ചടിയായെന്നും അതിനാൽ വൈദ്യുതി നിരക്ക് വർധനവ് അനിവാര്യമാണെന്നും മന്ത്രി വ്യക്തമാക്കി. പ്രത്യേക സമ്മർ താരിഫ് ഏർപ്പെടുത്തുന്നത് പരിഗണനയിലാണെന്നും അദ്ദേഹം വെളിപ്പെടുത്തി. റെഗുലേറ്ററി…

സംസ്ഥാനത്തെ എയ്ഡഡ് സ്കൂളുകളിലെ മൂന്നു വർഷത്തെ അധ്യാപക, അനധ്യാപക സ്ഥിരനിയമനങ്ങൾ റദ്ദാക്കാൻ നിർദ്ദേശം

തിരുവനന്തപുരം: ഭിന്നശേഷി സംവരണം പാലിച്ച് നിയമനം നടത്താത്തതിനാൽ സംസ്ഥാനത്തെ എയ്ഡഡ് സ്കൂളുകളിൽ കഴിഞ്ഞ മൂന്നു വർഷമായി നടത്തിയ അധ്യാപക, അനധ്യാപക സ്ഥിരനിയമനങ്ങൾ റദ്ദാക്കാൻ നിർദ്ദേശം. കഴിഞ്ഞ മൂന്നു വർഷത്തിനിടെ നടത്തിയ സ്ഥിരനിയമനങ്ങൾ റദ്ദാക്കാനും പകരം ഇവരെ ദിവസവേതനക്കാരായി നിയമിക്കാനുമാണ് പൊതുവിദ്യാഭ്യാസ വകുപ്പ്…

അണ്ണാമലയുടെ അടിവാരത്തിലുള്ള നിരവധി വീടുകൾ തകർന്നു; ഫിൻജാൽ ചുഴലിക്കാറ്റിൽ മരണം ഒമ്പതായി

ചെന്നൈ: ഫിൻജാൽ ചുഴലിക്കാറ്റിനെ തുടർന്ന് തമിഴ്നാട്ടിൽ വ്യാപക നാശനഷ്ടം. മഴക്കെടുതിയിൽ ഇതുവരെ ഒമ്പതുപേർ മരിച്ചെന്നാണ് റിപ്പോർട്ട്. തിരുവണ്ണാമലൈയിൽ ഉരുൾപൊട്ടി കുട്ടികളടക്കം ഏഴുപേരെ കാണാതായി. അണ്ണാമലയാർ മലയുടെ അടിവാരത്തിലുള്ള നിരവധി വീടുകൾ തകർന്നു. കനത്ത മഴയ്ക്ക് പിന്നാലെ ഇന്നലെ വൈകീട്ടാണ് ഉരുൾപ്പൊട്ടലുണ്ടായത്.പാറക്കഷ്ണങ്ങളും മണ്ണും…

ബസിൽ കുഴഞ്ഞു വീണ സിനിമ നിർമ്മാതാവ് മനു പത്മനാഭൻ നായർ അന്തരിച്ചു

പാലക്കാട് : കെഎസ്ആർടിസി ബസിൽ കുഴഞ്ഞു വീണ സിനിമ നിർമ്മാതാവ്, മനു പത്മനാഭൻ നായർ അന്തരിച്ചു. കോയമ്പത്തൂര് നിന്നുള്ള യാത്രയ്ക്കിടയിൽ ബസ് പാലക്കാട് എത്തിയപ്പോഴായിരുന്നു കുഴഞ്ഞ് വീണത്.. വെള്ളം, കൂമൻ അടക്കം നിരവധി സിനിമകളുടെ നിർമ്മാണ പങ്കാളി ആയിരുന്നു. കുഴഞ്ഞു വീണ…

പ്രവാസികള്‍ക്ക് നാട്ടിൽ തൊഴിലവസരം; ഒഴിവുകൾ പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളില്‍

തിരുവനന്തപുരം: വിദേശത്തുനിന്നും തിരിച്ചെത്തിയ പ്രവാസികേരളീയർക്ക് നാട്ടിൽ തൊഴിലവസരം. കേരളത്തിലെ ഒരു പ്രമുഖ വാഹന ഡീലര്‍ഷിപ്പ് സ്ഥാപനത്തിൽ വിവിധ തസ്തികകളിലെയ്‌ക്കാണ് ഒഴിവുകൾ. സ്ഥാപനത്തിന്‍റെ പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളില്‍ (ഷോറൂം, സർവീസ് സെന്റര്‍) ഒഴിവുളള വിവിധ തസ്തികകളിലേക്ക് തിരിച്ചെത്തിയ പ്രവാസികളിൽ നിന്നും സംസ്ഥാന…

സ്റ്റോപ്പിൽ കെഎസ് ആർ ടി സി ബസ് നിർത്തിയില്ല; ബസ് ജീവനക്കാരനെതിരെ നടപടി, അടിയന്തര റിപ്പോർട്ട് തേടി മന്ത്രി കെ ബി ഗണേഷ് കുമാർ

കോഴിക്കോട് താമരശ്ശേരിയിൽ ഇന്നലെ രാത്രിയിൽ ഇറങ്ങേണ്ട സ്റ്റോപ്പിൽ നിർത്തിയില്ലെന്ന പെൺകുട്ടിയുടെ പരാതിയിൽ കെഎസ് ആർ ടി സി ബസ് ജീവനക്കാരനെതിരെ നടപടിയുമായി ഗതാഗത വകുപ്പ്. സംഭവത്തിൽ മന്ത്രി കെ ബി ഗണേഷ് കുമാർ കെഎസ്ആർടിസി വിജിലൻസ് ഡിറക്ടറോട് അടിയന്തര റിപ്പോർട്ട് ആവശ്യപ്പെട്ടു.…

error: Content is protected !!