Month: November 2024

ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയതെന്ന് സൂചന, ജോലിയുമായി ബന്ധപ്പെട്ടാണ് ഫസീല കോഴിക്കോട് എത്തിയതെന്ന് ബന്ധുക്കൾ

കോഴിക്കോട്: എരഞ്ഞിപ്പാലത്തെ സ്വകാര്യ ലോഡ്ജിൽ മരിച്ച നിലയിൽ കണ്ടെത്തിയ മലപ്പുറം വെട്ടത്തൂർ സ്വദേശി ഫസീലയുടേത് സ്വാഭാവിക മരണമല്ലെന്നും ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയതാണെന്നും സൂചന. ഫസീലയുടെ പോസ്റ്റ്മോർട്ടം കഴിഞ്ഞു. സംഭവത്തിൽ വിശദമായ അന്വേഷണം വേണമെന്ന് ബന്ധുക്കൾ ആവശ്യപ്പെട്ടു. യുവതിക്കൊപ്പം മുറിയിൽ ഉണ്ടായിരുന്ന യുവാവിനായി…

1458 പേർ അനധികൃതമായി ക്ഷേമപെൻഷൻ കൈപ്പറ്റുന്നു; ഗസറ്റഡ് ഓഫീസർമാരും തട്ടിപ്പിന്റെ ഭാഗം

തിരുവനന്തപുരം: സാമൂഹ്യസുരക്ഷാ പെൻഷൻ വിതരണത്തിൽ വൻ തട്ടിപ്പ്. 1458 സർക്കാർ ജീവനക്കാർ അനധികൃതമായി സാമൂഹ്യസുരക്ഷാ പെൻഷൻ കൈപ്പറ്റുന്നുവെന്ന വിവരം പുറത്ത് വന്നു. ഗസറ്റഡ്‌ ഉദ്യോഗസ്ഥർ അടക്കമാണ്‌ പെൻഷൻ കൈപ്പറ്റുന്നത്‌.ധന വകുപ്പിന്റെ നിർദേശമനുസരിച്ച് ഇൻഫർമേഷൻ കേരള മിഷൻ നടത്തിയ പരിശോധനയിലാണ്‌ തട്ടിപ്പ്‌ കണ്ടെത്തിയത്‌.…

പ്രിയങ്ക ഗാന്ധി 30 ന് കേരളത്തിലെത്തും

ന്യൂഡൽഹി: നിയുക്ത വയനാട് എംപി പ്രിയങ്ക ഗാന്ധി 30 ന് കേരളത്തിലെത്തും. രണ്ട് ദിവസം പ്രിയങ്ക ഗാന്ധി കേരളത്തിൽ കാണും. രാഹുൽ ഗാന്ധി തുടങ്ങിവെച്ച ശ്രമങ്ങൾ തുടരുമെന്നും പ്രിയങ്ക ഗാന്ധിയുടെ നേതൃത്വത്തിൽ വയനാടിന് വേണ്ടി പോരാട്ടം തുടരുമെന്നും ടി സിദ്ധിഖ് എംഎൽഎ…

ആര്‍മി ക്വാര്‍ട്ടേഴ്സ് കെട്ടിടത്തില്‍ നിന്നും വീണ് പരിക്കേറ്റു; കോഴിക്കോട് സ്വദേശിയായ സൈനികൻ മരിച്ചു

കോഴിക്കോട്: ഡൽഹിയിലെ ആർമി ക്വാർട്ടേഴ്സ് കെട്ടിടത്തിന് മുകളിൽ നിന്ന് അബദ്ധത്തിൽ താഴെവീണ് പരിക്കേറ്റ സൈനികന്‍ മരിച്ചു. കൊയിലാണ്ടി പുളിയഞ്ചേരി ഹെല്‍ത്ത് സെന്‍ററിന് സമീപം തവളകുളംകുനി ഹരിചന്ദനം വീട്ടില്‍ പി സജിത്ത് (43) ആണ് ചികിത്സയിലിരിക്കെ മരിച്ചത്. ദില്ലിയില്‍ ഡിഫെന്‍സ് സര്‍വീസ് കോര്‍പ്‌സ്…

മുപ്പത്തഞ്ചുകാരിയുടെ മരണത്തിന് പിന്നാലെ മുങ്ങിയ യുവാവിനായി അന്വേഷണം ഊർജ്ജിതം

കോഴിക്കോട്: ലോഡ്ജ് മുറിയിൽ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ യുവതിക്കൊപ്പമുണ്ടായിരുന്ന യുവാവിനായി അന്വേഷണം ഊർജ്ജിതം. മലപ്പുറം വെട്ടത്തൂർ തേലക്കാട് പന്താലത്ത് ഹൗസിൽ ഫസീല(35)യാണ് മരിച്ചത്. എരഞ്ഞിപ്പാലത്തെ ലോഡ്ജുമുറിയിൽ ചൊവ്വാഴ്ച രാവിലെയാണ് യുവതിയുടെ മൃതദേ​ഹം കണ്ടെത്തിയത്. യുവതിക്കൊപ്പം ലോഡ്ജിൽ മുറിയെടുത്ത തിരുവില്വാമല…

കോടാലി കൊണ്ട് വീട്ടമ്മയെ വെട്ടി; പൊലീസിനെ സ്റ്റീൽ കത്തി ഉപയോഗിച്ച് ആക്രമിക്കാനും ശ്രമം; ഒടുവിൽ അറസ്റ്റ്

ആലപ്പുഴ: ആലപ്പുഴ കാർത്തികപ്പള്ളിയിൽ വീട്ടമ്മയ്ക്ക് നേരെ മദ്യപന്റെ ആക്രമണം. ചൂടുകാട്ടുപറമ്പ് കോളനിയിൽ രാജനാണ് അയൽവാസിയായ ലീലയെ ആക്രമിച്ചത്. സ്ഥിരം മദ്യപിച്ച് പ്രശ്നം ഉണ്ടാക്കുന്ന ആളാണ് രാജൻ. ഇയാൾക്കെതിരെ നിരവധി കേസുകളുമുണ്ട്. ഇയാളെ തൃക്കുന്നപ്പുഴ പൊലീസ് അറസ്റ്റ് ചെയ്തു.ഇന്നലെ മദ്യപിച്ച ശേഷം വീടിനടുത്തെത്തിയ…

വിദ്യാര്‍ത്ഥികൾക്ക് ചൊറിച്ചിലും ദേഹാസ്വാസ്ഥ്യവും, സ്കൂളിന് അവധി നൽകി; സംഭവം ആലപ്പുഴയിലെ സ്കൂളിൽ

ആലപ്പുഴ: ആലപ്പുഴ ലിയോതേർട്ടീന്ത് എച്ച് എസ് എസിലെ വിദ്യാർത്ഥികൾക്ക് കൂട്ടത്തോടെ ചൊറിച്ചിലും ദേഹാസ്വാസ്ഥ്യവും. 27 വിദ്യാർത്ഥികൾക്കാണ് ബുദ്ധിമുട്ട് അനുഭവപ്പെട്ടത്. സ്കൂളിന് അവധി നൽകി. 12 പേർ ആലപ്പുഴ ജനറൽ ആശുപത്രിയിൽ ചികിത്സതേടി. വിദ്യാർത്ഥികളുടെ കൈയിലും കഴുത്തിലും വയറിലുമാണ് ചൊറിച്ചിൽ അനുഭവപ്പെട്ടത്.പ്ലസ് വൺ…

രാവിലെ പുറപ്പെട്ട് വൈകിട്ട് തിരികെ എത്തുന്ന ടൂറിന് ഉച്ച ഭക്ഷണം ഉൾപ്പടെ 500 രൂപയിൽ താഴെ

തിരുവനന്തപുരം: സ്‌കൂൾ വിദ്യാർഥികൾക്ക് ഒരു ദിവസം ഭക്ഷണമുൾപ്പെടെ വ്യവസായ സ്ഥാപനങ്ങൾ സന്ദർശിക്കുന്ന ഇൻഡസ്ട്രിയൽ വിസിറ്റ് പ്രോഗ്രാമിന് കെഎസ്ആർടിസി തുടക്കം കുറിക്കുമെന്ന് ഗതാഗത വകുപ്പ് മന്ത്രി കെ ബി ഗണേഷ് കുമാർ പറഞ്ഞു. രാവിലെ പുറപ്പെട്ട് വൈകിട്ട് തിരികെ എത്തുന്ന ടൂറിന് ഉച്ച…

കോഴിക്കോട് സ്വകാര്യ ലോഡ്‌ജിൽ യുവതി മരിച്ച നിലയിൽ

കോഴിക്കോട്: എരഞ്ഞിപ്പാലത്തെ സ്വകാര്യ ലോഡ്ജിൽ വെട്ടത്തൂർ സ്വദേശിയായ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തി. ഫസീലയെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ഫസീലയും തൃശൂർ സ്വദേശിയായ യുവാവും ചേർന്നാണ് മുറിയെടുത്തത്. ലോഡ്ജിലെ ബില്ല് അടയ്ക്കാനുള്ള പണവുമായി വരാമെന്ന് പറഞ്ഞ് ഇന്നലെ രാത്രി പുറത്ത് പോയ…

കെ.എം.ഷാജിക്കെതിരായ അപ്പീൽ സുപ്രീം കോടതി തള്ളി സുപ്രീം കോടതി

ന്യൂഡൽഹി: കെ.എം ഷാജിക്കെതിരായ പ്ലസ്ടു കോഴ കേസില്‍ സംസ്ഥാന സർക്കാറിനും ഇ.ഡിക്കും തിരിച്ചടി. വിജിലന്‍സ് അന്വേഷണം റദ്ദാക്കിയതിന് എതിരെ സംസ്ഥാന സര്‍ക്കാര്‍ നല്‍കിയ ഹര്‍ജി തള്ളി സുപ്രീംകോടതി. ഷാജിക്കെതിരായ വിജിലൻസ് കേസ് ഹൈകോടതി റദ്ദാക്കിയതിനെതിരെ സർക്കാറും ഇ.ഡിയും നൽകിയ അപ്പീലാണ് സുപ്രീംകോടതി…

error: Content is protected !!