Month: July 2024

ധൻബാദ് എക്സ്പ്രസ് വൈകിയതോടെ നൂറുകണക്കിന് യാത്രക്കാർ വലഞ്ഞു

ആലപ്പുഴ: മുന്നറിയിപ്പില്ലാതെ ട്രെയിൻ സമയം മാറ്റിയതോടെ നൂറുകണക്കിന് യാത്രക്കാർ വലഞ്ഞു. ആലപ്പുഴ – ധൻബാദ് എക്സ്പ്രസ് ട്രെയിൻ രണ്ടേമുക്കാൽ മണിക്കൂറാണ് വൈകിയത്. രാവിലെ ആറിന് ആലപ്പുഴയിൽ നിന്ന് പുറപ്പെടേണ്ട ധൻബാദ് എക്സ്പ്രസ് വൈകിയതോടെ നൂറുകണക്കിന് യാത്രക്കാരാണ് വലഞ്ഞത്.എന്നാൽ ട്രെയിൻ രാത്രി വൈകിയാണ്…

വാഷിങ് മെഷീൻ അറ്റകുറ്റ പണിക്കിടെ അകത്ത് മൂർഖൻ കുഞ്ഞ്

കണ്ണൂര്‍: തളിപ്പറമ്പിൽ പൂക്കോത്ത് തെരുവിലെ പി.വി. ബാബുവിന്റെ വീട്ടിലെ വാഷിങ് മെഷീനില്‍ നിന്നും കുഞ്ഞ് മൂര്‍ഖനെ പിടിക്കൂടി. വാഷിങ് മെഷീന്‍ അറ്റകുറ്റപ്പണി നടത്തുന്നതിനിടയിലാണ് പാമ്പിനെ കണ്ടത്.റെസ്‌ക്യൂവര്‍ ആയ അനില്‍ തൃച്ചംബരം സ്ഥലത്തെത്തി പിടികൂടി. അതിനെ പിന്നീട് ആവാസസ്ഥലത്ത് വിട്ടു.

ഒറ്റക്കണ്ടത്തിൽ പക്കർ നിര്യാതനായി

പുന്നശ്ശേരി: ഒറ്റക്കണ്ടത്തിൽ പക്കർ (74) നിര്യാതനായി. പുന്നശ്ശേരിയിൽ ദീർഘ കാലം കച്ചവടക്കാരനായിരുന്നു. ഭാര്യ സുബൈദ. മക്കൾ: ഷമീം, ശൈമിലത്ത്. മരുമക്കൾ. നൗഷാദ്, ദിൽഷ. മയ്യിത്ത് നിസ്കാരം ഇന്ന് വ്യാഴം ഉച്ചക്ക് ഒരു മണിക്ക് കാരക്കുന്നത്ത് മസ്ജിദുൽ മുജാഹിദീനിൽ നടക്കും.

നിലച്ചത് നിരവധി ​പേരുടെ ജീവന് കാവലായി മാറിയ ഹൃ​ദയം

തിരുവനന്തപുരം: ഡോ. എംഎസ് വല്യത്താൻ എന്നറിയപ്പെടുന്ന മാർത്താണ്ഡവർമ ശങ്കരൻ വല്യത്താൻ അന്തരിച്ചതോടെ അവസാനിക്കുന്നത് ​ഹൃദയം കൊണ്ട് ചരിത്രം രചിച്ച ഒരു ജീവിതമാണ്. രാജകുടുംബത്തിൽ ജനിച്ച് തിരുവനന്തപുരം മെഡിക്കൽ കോളജിലെ ആദ്യ ബാച്ചുകാരനായി എംബിബിഎസ് പഠനം ആരംഭിച്ച വല്യത്താന്റെ ജീവിതം തന്നെ ഹൃദയങ്ങളെ…

കെഎസ്ആർടിസിയിൽ ഒഴിവ്

തിരുവനന്തപുരം: കെ എസ് ആർ ടി സിയിൽ ഒഴിവ്. ഹൗസ് കീപ്പിങ് കോര്‍ഡിനേറ്റര്‍ തസ്തികയിലേക്കാണ് അവസരം. പത്താം ക്ലാസ് ആണ് അടിസ്ഥാന യോഗ്യത. ഒരു ഒഴിവാണ് ഉള്ളത്. ജൂലൈ 15 ആണ് അപേക്ഷിക്കാനുള്ള അവസാന തീയതി.കുറഞ്ഞത് 15 വർഷത്തെ പ്രവൃത്തിപരിചയം ആവശ്യമാണ്.…

കൊണ്ടോട്ടിയിൽ സ്കൂൾ വാൻ മറിഞ്ഞ് അപകടം

കൊണ്ടോട്ടി : ഒഴുകൂർ കുന്നക്കാട്, സ്‌കൂൾ വാൻ റോഡിന്റെ വശത്തുള്ള താഴ്ചയിലേക്ക് മറിഞ്ഞു. എല്ലാവരും സുരക്ഷിതർ. നിസ്സാര പരുക്കുകളോടെ ഡ്രൈവറെയും അധ്യാപികയെയും 11 കുട്ടികളെയും കൊണ്ടോട്ടിയിലെ റിലീഫ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആരുടെയും പരുക്ക് ഗുരുതരമല്ലെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.ഇന്നു രാവിലെ 9…

സംസ്ഥാനത്ത് ഡ്രൈവിങ് ലൈസൻസ് പ്രതിസന്ധിയുടെ കണക്കുകൾ ഇങ്ങനെ.

തിരുവനന്തപുരം: സംസ്ഥാനത്ത് ഡ്രൈവിങ് ലൈസൻസ് പ്രതിസന്ധി രൂക്ഷം. ടെസ്റ്റ് പാസായവർക്ക് ആറുമാസം കഴിഞ്ഞിട്ടും ലൈസൻസ് കിട്ടാത്ത അവസ്ഥയാണുള്ളത്. ഡ്രൈവിങ് ടെസ്റ്റ് പാസായ 1.44 ലക്ഷം ആളുകളാണ് മാസങ്ങളായി ലൈസൻസിന് വേണ്ടി കാത്തിരിക്കുന്നത്. പുതുക്കിയ ലൈസൻസിനായി കാത്തിരിക്കുന്നവരാകട്ടെ 86,987 പേരും.പുതിയ ഡ്രൈവിങ് ലൈസൻസിനും…

എളേറ്റിൽ കോട്ടോപ്പാറമ്മൽ ഉസ്സയിൻ ഹാജി മരണപ്പെട്ടു

എളേറ്റിൽ വട്ടോളി കോട്ടോപ്പാറമ്മൽ ഉസ്സയിൻ ഹാജി (92) മരണപ്പെട്ടു.മയ്യിത്ത് നിസ്കാരം ഇന്ന് ബുധൻ ഉച്ചക്ക് 1.15 ന് എളേറ്റിൽ ടൗൺ ജുമ മസ്ജിദിലും 1.30ന് കണ്ണീറ്റമാക്കിൽ ജുമ മസ്ജിദിലും നടക്കും

ജനങ്ങളെ കെഎസ്ഇബി പിഴിയുന്നു ?

സമൂഹിക മാധ്യമങ്ങളില്‍ വൈദ്യുതി ബില്ലിനെക്കുറിച്ച് ചർച്ചകൾ കൊഴുക്കുന്നുണ്ട്. കെ.എസ്.ഇ.ബി. ജനങ്ങളെ കൊള്ളയടിക്കുന്നുവെന്നാണ് പലരും ആരോപിക്കുന്നത്. വേനല്‍ക്കാലത്ത് വൈദ്യുതി ബില്‍ കൂടുന്നത് അംഗീകരിക്കാം, എന്നാൽ മഴ പെയ്തു തുടങ്ങിയിട്ടും ബില്ലില്‍ കാര്യമായ കുറവ് വന്നില്ല. അതുതന്നെയാണ് ഈ ആരോപണങ്ങൾക്കും കാരണം. അനാവശ്യമായി ഉപഭോക്താക്കളില്‍…

ബ്ലൂ മൺഡേ എഫക്റ്റിനു കാരണം..

ലോകത്ത് ഏറ്റവുമധികം ആളുകൾ മരിക്കുന്നത് ഹൃദയസംബന്ധമായ അസുഖങ്ങളെ തുടർന്നാണെന്ന കാര്യം ഏവർക്കും അറിയാം. ജീവിതശൈലിയിലെ മാറ്റവും തെറ്റായ ഭക്ഷണക്രമവും ഹൃദ്രോഗം വർദ്ധിക്കാൻ ഇടയായിട്ടുണ്ട്. അടുത്തിടെയായി സൈലന്‍റ് ഹാർട്ട് അറ്റാക്ക് അഥവാ സൈലന്‍റ് മയോകാർഡിയൽ ഇൻഫ്രാക്ഷൻ മൂലമുള്ള മരണങ്ങൾ വർദ്ധിച്ചുവരുന്നുണ്ട്. എന്നാൽ തിങ്കളാഴ്ചയും…

error: Content is protected !!