Month: January 2024

യുവാവിനെ തട്ടിക്കൊണ്ടുപോയി മർദ്ദിച്ചു; യുവതിയടക്കം 7 പേർ അറസ്റ്റിൽ

ചേർത്തല: ഫോണിലൂടെ അസഭ്യം പറഞ്ഞ യുവാവിനെ രാത്രിയിൽ യുവതി ഫോണിൽ വിളിച്ചുവരുത്തി മർദ്ദിച്ചു. ആലപ്പുഴ സ്വദേശി അഖിലിനാണ് മർദ്ദനമേറ്റത്. ഒമ്പതംഗ സംഘം യുവാവിനെ കാറിൽ തട്ടിക്കൊണ്ടുപോയി മർദ്ദിച്ച് പണവും ഫോണും അപഹരിക്കുകയായിരുന്നു. സംഭവത്തിൽ രണ്ടു യുവതികളടക്കം ഏഴുപേരെ ചേർത്തല പൊലീസ് അറസ്റ്റുചെയ്തു.…

സാന്ദ്ര സലിം അന്തരിച്ചു; മരണം കാൻസർ ബാധിതയായി ചികിത്സയിലിരിക്കെ

കൊച്ചി: നർത്തകിയും സോഷ്യൽ മീഡിയ താരവുമായ സാന്ദ്രാ സലീം(25) അന്തരിച്ചു. കാൻസർ ബാധിതയായി ചികിത്സയിലിരിക്കെയാണ് അന്ത്യം.കാനഡയിലെ ഒന്‍റാരിയോ കൊണസ്റ്റോഗാ കോളേജ് വിദ്യാര്‍ത്ഥിനി ആയിരുന്നു സാന്ദ്ര. കാനഡയിൽ വച്ചാണ് സാന്ദ്രയ്ക്ക് കാൻസർ രോഗം സ്ഥിരീകരിച്ചത്.എട്ട് മാസം മുമ്പ് വയറ് വേദനയെ തുടർന്ന് നടത്തിയ…

പഞ്ചായത്ത് വൈസ് പ്രസിഡന്റായ സിപിഎം നേതാവ് മരിച്ചത് മർദ്ദനമേറ്റ്; 2 പേർ കസ്റ്റഡിയിൽ,15 പേർക്കെതിരെ കേസ്

കോ ല്ലം: മധ്യസ്ഥ ചര്‍ച്ചക്കിടെ നടന്ന സംഘര്‍ഷത്തിൽ മര്‍ദ്ദനമേറ്റ് പഞ്ചായത്ത് വൈസ് പ്രസിഡന്റായ സലീം മണ്ണേൽ മരിച്ച സംഭവത്തിൽ രണ്ടു പേർ കസ്റ്റഡിയിൽ. കൊല്ലം തൊടിയൂർ പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ് സലീം മണ്ണേൽ (60) ആണ് മരിച്ചത്. കൊല്ലം പാലോലിക്കുളങ്ങര മുസ്ലിം…

കോഴിക്കോട് ഡിസിആര്‍ബി അസിസ്റ്റന്റ് കമ്മീഷണര്‍ക്ക് സസ്പെൻഷൻ

കോഴിക്കോട്: പണം കൊണ്ടുപോകുമ്പോൾ സുരക്ഷാ വീഴ്ച വരുത്തിയെന്ന ആരോപണത്തെ തുടർന്ന് കോഴിക്കോട് ജില്ല ക്രൈം റെക്കോര്‍ഡ്സ് ബ്യൂറോ അസിസ്റ്റന്റ് കമ്മീഷണര്‍ക്ക് സസ്പെൻഷൻ. എസിപി ടിപി ശ്രീജിത്തിനെയാണ് സസ്പെന്റ് ചെയ്തത്.ഹൈദരാബാദിലെ കറൻസി ചെസ്റ്റിലേക്ക് പണം കൊണ്ട് പോകുന്നതിനുള്ള സുരക്ഷ ചുമതല ഇദ്ദേഹത്തിനായിരുന്നു. എന്നാൽ…

തലയോട്ടിയും അസ്ഥിയും കണ്ടെത്തിയ സംഭവം; മരിച്ചത് കൊയിലാണ്ടി സ്വദേശിയുടേതെന്ന് സൂചനകൾ

കോഴിക്കോട്: വടകര കുഞ്ഞിപ്പള്ളിയിൽ കടമുറിക്കുള്ളിൽ നിന്ന് കണ്ടെത്തിയ തലയോട്ടിയും അസ്ഥിയും കൊയിലാണ്ടി സ്വദേശിയുടേതെന്ന് പൊലീസ് നി​ഗമനം. മുറിയിൽ നിന്ന് മൃതദേഹ അവശിഷ്ടങ്ങൾ കണ്ടെത്തിയതിന്റെ കൂടെ മൊബൈൽ ഫോണും കണ്ടെത്തിയിരുന്നു. ഇതിനെ തുടർന്നുള്ള പരിശോധനയിലാണ് മരിച്ചത് കൊയിലാണ്ടി സ്വദേശിയാകാം എന്ന സൂചനകൾ ലഭിച്ചത്.…

എഐ ക്യാമറകളുടെ പ്രവർത്തനം ഇപ്പോഴും ത്രിശങ്കുവിൽ

എഐ ക്യാമറകളുടെ പരിപാലനത്തിനായി കെൽട്രോണിന് നൽകാനുള്ള കുടിശിക നൽകാൻ സർക്കാർ ഉത്തരവിറക്കിയെങ്കിലും കമ്പനിക്ക് ഇനിയും പണം ലഭിച്ചില്ല. ഇതോടെ നിയമലംഘനങ്ങൾക്കുള്ള നോട്ടീസയക്കുന്നത് പുനരാരംഭിക്കാൻ കെൽട്രോണും തയ്യാറായിട്ടില്ല. സർക്കാർ കുടിശ്ശിക അനുവദിച്ചതോടെ നിയമലംഘനങ്ങൾ കണ്ടെത്തി നോട്ടിസയക്കാനുള്ള ജീവനക്കാരെ കെൽട്രോൺ തിരികെ വിളിച്ചിട്ടുണ്ട്. ഇവർ…

വിവാഹിതയായ കാമുകിയെ കൊലപ്പെടുത്തിയ അച്ചുവിന്റെ മൊഴി ഇങ്ങനെ…

വിതുര: വിവാഹിതയും ഒരു കുഞ്ഞിന്റെ മാതാവുമായ യുവതിയെ കാമുകൻ കൊലപ്പെടുത്തിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. വിതുര മണലി ചെമ്പിക്കുന്ന് അബി ഭവനിൽ സിബിയുടെ ഭാര്യ സുനിലയെ(22) കൊലപ്പെടുത്തിയത് തനിക്കൊപ്പം ജീവിക്കാൻ ക്ഷണിച്ചിട്ടും വരാൻ തയ്യാറാകാതിരുന്നതിനാലെന്ന് അറസ്റ്റിലായ കാമുകൻ മൊഴി നൽകി.…

അച്ഛനും രണ്ടു മക്കളും തൂങ്ങി മരിച്ച നിലയിൽ

കൊല്ലം: അച്ഛനെയും രണ്ടു മക്കളെയും തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. കൊല്ലം പട്ടത്താനം ജവഹർ നഗറിലാണ് സംഭവം. ജോസ് പ്രമോദ് (41), മക്കളായ ദേവനാരായണൻ (9), ദേവനന്ദ(4) എന്നിവരെ ആണ് മരിച്ച നിലയിൽ കണ്ടെത്തിയത്. മക്കളെ കൊലപ്പെടുത്തിയ ശേഷമുള്ള ആത്മഹത്യ എന്നാണ്…

ഫുട്ബോൾ ടീം സഞ്ചരിച്ച വിമാനത്തിലെ ക്യാബിനിൽ ഓക്സിജൻ വിതരണം തകരാറിൽ; മയങ്ങി വീണ് താരങ്ങളും പരിശീലകരും; ഒഴിവായത് വൻ ദുരന്തം

ബാന്‍ജുൽ: ഗാംബിയ ഫുട്ബോൾ ടീം സഞ്ചരിച്ച വിമാനത്തിൽ ആകാശത്ത് വച്ച് യന്ത്രതകരാറിൽ ഓക്സിജൻ വിതരണം തടസ്സപ്പെട്ടു. തുടര്‍ന്ന് താരങ്ങളും പരിശീലകരും ബോധ രഹിതരായി. പൈലറ്റ് സമയോചിതമായി ഇടപെട്ട് വിമാനം നിലനിര്‍ത്തിറക്കിയതിനാൽ വൻ ദുരന്തം ഒഴിവായി. ആഫ്കോണ്‍ കപ്പിനായി ഐവറി കോസ്റ്റിലേക്ക് പോയതാണ്…

ഭക്തിക്കൊപ്പം മതസൗഹാർദ്ദവും ആഘോഷമാക്കും; പ്രസിദ്ധമായ എരുമേലി പേട്ടതുള്ളൽ ഇന്ന്

എരുമേലി: ഭക്തിക്കൊപ്പം മതസൗഹാർദ്ദവും ഇഴചേരുന്ന പ്രസിദ്ധമായ എരുമേലി പേട്ടതുള്ളൽ ഇന്ന്. ശബരിമല തീർത്ഥാടനത്തിലെ ഒഴിച്ചുകൂടാനാകാത്ത ചടങ്ങാണ് പേട്ടതുള്ളൽ. അയ്യപ്പസ്വാമി പോരിലൂടെ മഹിഷിയെ നിഗ്രഹിച്ച് തിന്മയ്ക്കു മേൽ നന്മകൊണ്ട് നേടിയ വിജയത്തി​ന്റെ ആഘോഷമാണ് ഈ പുണ്യനൃത്തം. ശബരിമല തീർത്ഥാടനത്തിന്റെ അവസാനപാദത്തിലാണ് പേട്ടതുള്ളൽ നടത്തുന്നത്.അയ്യപ്പന്റെ…

error: Content is protected !!