Category: Latest News

മതിൽ ഇടിഞ്ഞു വീണു; പാലക്കാട് ഒന്നരവയസുകാരന് ദാരുണാന്ത്യം

പാലക്കാട്: മതിൽ ഇടിഞ്ഞുവീണ് കുഞ്ഞ് മരിച്ചു. പോത്തമ്പാടം കാടംകുറിശ്ശിയിൽ വിൽസൺ, ഗീത ദമ്പതികളുടെ മകൻ വേദവ് ആണ് മരിച്ചത്. കുഞ്ഞിന് ഒന്നര വയസായിരുന്നു. മുത്തശ്ശനൊപ്പം വീടിനു പുറത്തെ റോഡിലൂടെ നടക്കുന്നതിനിടെയാണ് അപകടം ഉണ്ടായത്. പാലക്കാട് മുതലമടയിൽ ആണ് സംഭവം.

പോക്സോ കേസുകളിലെ ശിക്ഷയിൽ ഇളവ്; പുതിയ ഭേദ​ഗതി നിർദ്ദേശവുമായി ദേശീയ നിയമകമ്മീഷൻ

ന്യൂഡൽഹി: കൗമാരപ്രണയം, വിവാഹം തുടങ്ങിയ വിഷയങ്ങൾ ഉൾപ്പെട്ട പോക്സോ കേസുകളിൽ ശിക്ഷ നൽകുന്നതിൽ ഭേദഗതി നിർദ്ദേശിച്ച് ദേശീയ നിയമ കമ്മീഷൻ. പോക്സോ വകുപ്പിൽ സെക്ഷൻ നാലിനാണ് ഭേദഗതി നിർദ്ദേശം നൽകിയത്. പതിനാറ് വയസിന് മുകളിൽ പ്രായമുള്ള ഇരയുടെയും പ്രതിയുടെയും കാര്യത്തിൽ മാത്രമാണ്…

നരിക്കുനി കാരുകുളങ്ങര മനത്താംകണ്ടിയിൽ സൈനബ മരണപ്പെട്ടു

നരിക്കുനി കാരുകുളങ്ങര പരേതനായ മനത്താംകണ്ടിയിൽ മൊയ്തി എന്നവരുടെ ഭാര്യ സൈനബ(83) മരണപ്പെട്ടുമയ്യത്ത് നിസ്കാരം ഇന്ന് വൈകുന്നേരം 5 മണിക്ക് കാരുകുളങ്ങര കിഴക്കേ ഓട്ടിലാവിൽ മസ്ജിദിലും 5.30 ന് അത്തിക്കോട് ജുമാ മസ്ജിദിലും നടക്കുംമക്കൾ:അബ്ദുറഹിമാൻ, (പരേതൻ)ആലി എംകെ,അബൂബക്കർ,യുസുഫ്,അബ്ബാസ്,ഇസ്മായിൽ,സലാം,റഷീദ് (പരേതൻ)സുബൈദ,സകീന,ഷെറീന

കാടും മേടും കടലും കാണാം..; വൺഡേ ട്രിപ്പ് മുതൽ മൂന്ന് ദിവസം വരെയുള്ള പാക്കേജുകൾ; ചുരുങ്ങിയ ചിലവിൽ നാടുചുറ്റാൻ കെഎസ്ആർടിസിയുടെ ബജറ്റ് ടൂർ

യാത്ര ചെയ്യാനും പുതിയ സ്ഥലങ്ങളും കാണാൻ ഇഷ്ടമുള്ള മലയാളികളെ നാടുചുറ്റിക്കാണിക്കാൻ കെഎസ്ആർടിസിയുടെ ബജറ്റ് ടൂർ. യാത്രാപ്രേമികളുടെ ഇഷ്ടമനുസരിച്ച് കാടുകളിലേക്കും മൊട്ടകുന്നുകളിലേക്കും വെളളച്ചാട്ടങ്ങളിലേക്കും ചരിത്രപ്രധാന ഇടങ്ങളിലേക്കും കടൽ കാണാനുമെല്ലാം പൊതുജനങ്ങളെ ഉത്തരവാദിത്തത്തോടെ കൊണ്ടുപോകുകയാണ് കെഎസ്ആർടിസി.2021 നവംബർ 1 കേരളപ്പിറവി ദിനത്തിലാണ് ബജറ്റ് ടൂറിസം…

സി.പി.എം നേതാവ് പി.ആർ അരവിന്ദാക്ഷനും മുൻ ബാങ്ക് ജീവനക്കാരൻ ജിൽസും ഇ.ഡി ഓഫീസിൽ; ചോദ്യം ചെയ്യൽ തുടരുന്നു

കൊച്ചി: കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസിൽ ഇ.ഡി ചോദ്യം ചെയ്യൽ തുടരുന്നു. സി.പി.എം നേതാവ് പി.ആർ അരവിന്ദാക്ഷൻ മുൻ ബാങ്ക് ജീവനക്കാരൻ ജിൽസ് എന്നിവരുടെ ചോദ്യം ചെയ്യലാണ് നടക്കുന്നത്. മജിസ്ട്രേറ്റിന് മുന്നിൽ ഇന്ന് നാല് മണിക്ക് ഇവർ ഹാജരാക്കും. ബാങ്ക് ചാർട്ടേഡ്…

കയ്പമംഗലത്ത് കാർ മരത്തിലിടിച്ച് രണ്ട് യുവാക്കൾ മരിച്ചു; അഞ്ച് പേർക്ക് പരിക്ക്

തൃശൂർ‌: കയ്പമംഗലം വഞ്ചിപ്പുരയിൽ കാർ മരത്തിലിടിച്ച് രണ്ട് യുവാക്കൾ മരിച്ചു. കയ്പമംഗലം പള്ളിത്താനം സ്വദേശികളായ മതിലകത്ത് വീട്ടിൽ മുഹമ്മദിൻ്റെ മകൻ അബ്ദുൽ ഹസീബ് (19), കുന്നുങ്ങൾ അബ്ദുൽ റസാക്കിൻ്റെ മകൻ ഹാരിസ് (19) എന്നിവരാണ് മരിച്ചത്. ഇന്ന് പുലർച്ചെ ഒന്നേകാലോടെ മാടാനിക്കുളം…

കേരളത്തിൽ ഇത്തവണ 30% മഴയുടെ കുറവ്

കോഴിക്കോട്: കാലവർഷം അവസാനിക്കാൻ ഇനി മൂന്നു ദിവസം മാത്രം ബാക്കി. എന്നാൽ കേരളത്തിൽ ഇത്തവണ 30% മഴയുടെ കുറവുണ്ടായതായി കാലാവസ്ഥ നിരീക്ഷണ വിഭാഗം അറിയിച്ചു. 60% മഴയുടെ കുറവാണ് ജൂൺ മാസത്തിൽ മാത്രം രേഖപ്പെടുത്തിയത്. എന്നാൽ സാധാരണ പോലെ ജൂലൈയിൽ മഴ…

ഹരിദാസിന്റെ മൊഴി രേഖപ്പെടുത്തും, രേഖകൾ ഉൾപ്പെടെ ഹാജരാക്കാൻ നിർദ്ദേശം

തിരുവനന്തപുരം: ആരോഗ്യമന്ത്രിയുടെ പേഴ്സനൽ സ്റ്റാഫംഗം കൈക്കൂലി വാങ്ങിയെന്ന ആരോപണത്തിലുറച്ച് പരാതിക്കാരൻ. ഹരിദാസിന്‍റെ മൊഴി പൊലീസ് രേഖപ്പെടുത്തും. അഖിൽ സജീവ് അഖിൽ മാത്യുവിന്‍റെ ഫോട്ടോ കാണിച്ചു തന്നിരുന്നു. മറ്റൊന്നും സംസാരിക്കരുതെന്നും പറഞ്ഞിരുന്നു. അതിനാൽ പണം നൽകിയപ്പോൾ ഒന്നും സംസാരിച്ചില്ല. അപ്പോയ്‌മെന്‍റ് പെട്ടെന്ന് വരുമെന്ന്…

വീടിനുള്ളിലേക്ക് പാമ്പിനെ എറിഞ്ഞ് കൊലപ്പെടുത്താൻ ശ്രമം; ജയിലിൽ നിന്നിറങ്ങിയതോടെ വീണ്ടും അതേ വീട്ടിൽ അതിക്രമം; മുപ്പതുകാരൻ അറസ്റ്റിൽ

തിരുവനന്തപുരം: വീടിനുള്ളിലേക്ക് പാമ്പിനെ എറിഞ്ഞതിന് ജയിലിൽ പോയ യുവാവ് ജാമ്യത്തിലിറങ്ങി വീണ്ടും അതേ വീട്ടിൽ അതിക്രമം നടത്തി. അമ്പലത്തിൻ കാല കുളവിയോട് എസ് കെ സദനത്തിൽ കിച്ചു (30) ആണ് വീണ്ടും പോലീസ് പിടിയിലായത്. അമ്പലത്തിൻ കാല സ്വദേശി രാജേന്ദ്രനാണ് വീണ്ടും…

രക്തം കണ്ടതോടെ സഹോദരന്‍ പൊലീസില്‍ അറിയിച്ചു; ഗൃഹനാഥൻ കിടപ്പ് മുറിയില്‍ ചോര വാര്‍ന്ന് മരിച്ച നിലയിൽ; മകളുടെ ഭർത്താവ് അറസ്റ്റിൽ

കാസര്‍കോട്: ഗൃഹനാഥനെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തില്‍ മകളുടെ ഭർത്താവ് അറസ്റ്റിലായി. കാസർകോട് തൃക്കരിപ്പൂർ പരത്തിച്ചാലിൽ വെല്‍ഡിംഗ് തൊഴിലാളിയായ എം വി ബാലകൃഷ്ണനെയാണ് കഴിഞ്ഞ ദിവസമാണ് വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ബാലകൃഷ്ണന്‍റെ മകളുടെ ഭര്‍ത്താവ് രജീഷിനെ (36)…

error: Content is protected !!