മുറിവില്‍ പുഴുവരിക്കുന്ന നിലയിൽ ആശുപത്രിയിൽ എത്തിച്ചു; ഡിസ്ചാര്‍ജ് ചെയ്തപ്പോൾ അഭയ കേന്ദ്രത്തിലേക്ക്; മിണ്ടാനോ കേൾക്കാനോ കഴിയാത്ത അവൻ വരച്ചു കാട്ടിയത് ഒരു വീടാണ്
മലപ്പുറം: സംസാരിക്കാനോ കേൾക്കാനോ കഴിയാതെ മലപ്പുറം പാണമ്പ്രയിലെ അഭയ കേന്ദ്രത്തില്‍ ഉറ്റവരുടെ വരവും കാത്ത് ഒരു യുവാവുണ്ട്. വാഹനാപകടത്തില്‍ ഗുരുതരമായി പരുക്കേറ്റ് ആശുപത്രിയിലായിരുന്ന യുവാവിനെ ഡിസ്ചാര്‍ജ് ചെയ്തപ്പോൾ ആരും കൊണ്ടുപോകാൻ എത്തിയില്ല. അതുകൊണ്ട് അഭയ കേന്ദ്രത്തിലേക്ക് മാറ്റുകയായിരുന്നു. മിറാക്കിള്‍ അഭയ കേന്ദ്രത്തിലെ…