Category: Uncategorized

കമലേശ്വരത്ത് യുവാവിന് വെട്ടേറ്റു; 2 പേർ കസ്റ്റഡിയിൽ

തിരുവനന്തപുരം: കമലേശ്വരത്ത് യുവാവിന് വെട്ടേറ്റു. കമലേശ്വരം ഹയർ സെക്കന്‍ററി സ്കൂളിലിന് മുന്നില്‍ വെച്ച് അഫ്‍സലെന്ന യുവാവിനാണ് വെട്ടേറ്റത്. യുവാവിനെ വെട്ടിപ്പരിക്കേല്‍പ്പക്കുന്ന സിസിടിവി ദ്യശ്യങ്ങൾ പുറത്തുവന്നു.അഫ്സലിനെ ആക്രമിച്ച രണ്ട് പ്രതികളെ പൊലീസ് കസ്റ്റഡിയിൽ എടുത്തു. സൂര്യ, സുധീഷ് എന്നിവരെയാണ് കസ്റ്റഡിയിൽ എടുത്തത്. മറ്റൊരു…

ഇടുക്കിയിൽ ആഫ്രിക്കൻ പന്നിപ്പനി സ്ഥിരീകരിച്ചു; പത്തുകിലോമീറ്റർ ചുറ്റളവിലുള്ള പ്രദേശം നിരീക്ഷണ മേഖലയാക്കി

തൊടുപുഴ: ഇടുക്കിയിൽ ആഫ്രിക്കൻ പന്നിപ്പനി സ്ഥിരീകരിച്ചു. തൊടുപുഴ കരിമണ്ണൂരിലെ ഫാമിലാണ് പന്നിപ്പനി സ്ഥിരീകരിച്ചത്. ഇതേതുടർന്ന് പത്തുകിലോമീറ്റർ ചുറ്റളവിലുള്ള പ്രദേശം നിരീക്ഷണ മേഖലയാക്കി.രോഗബാധിത മേഖലയിൽ പന്നി കശാപ്പും വിൽപ്പനയും നിരോധിച്ചു. രോഗം ബാധിച്ച പന്നികളെ കൊന്നൊടുക്കും. കർഷകർക്ക് നഷ്ടപരിഹാരം നൽകുമെന്ന് മൃഗസംരക്ഷണ വകുപ്പ്…

പാലക്കാട് വിദ്യാർത്ഥിനിയെ സ്‌കൂളിന്റെ മൂന്നാം നിലയിൽ കെട്ടിയിട്ട നിലയിൽ

പാലക്കാട്: വിദ്യാർത്ഥിനിയെ സ്‌കൂളിന്റെ മൂന്നാം നിലയിൽ കെട്ടിയിട്ട നിലയിൽ. പാലക്കാട് ആണ് സംഭവം. വൈകുന്നേരം മുതൽ വിദ്യാർത്ഥിനിയെ കാണാതായിരുന്നു. രണ്ടു പേർ ചേർന്നാണ് കെട്ടിയിട്ടതെന്ന് പെൺകുട്ടി മൊഴി നൽകിയിരുന്നു. അലനല്ലൂരിൽ ഏഴാം ക്ലാസ് വിദ്യാർത്ഥിനിയാണ് പെൺകുട്ടി.നാട്ടുകാരും രക്ഷിതാക്കളും നടത്തിയ തിരച്ചിലിലാണ് സ്‌കൂളിന്റെ…

സ്വർണം കടത്താൻ ശ്രമിച്ചത് വസ്ത്രത്തിൽ തേച്ച് പിടിപ്പിച്ച്; കരിപ്പൂരിൽ യുവതി പിടിയിലായത് ഇങ്ങനെ..

കോഴിക്കോട്: സ്വർണം കടത്താൻ ശ്രമിച്ച സംഭവത്തിൽ യുവതി പിടിയിൽ. ദുബൈയിൽ നിന്ന് എത്തിയ നിലമ്പൂർ സ്വദേശിയാണ് പിടിയിലായത്. കരിപ്പൂർ വിമാനത്താവളത്തിൽ വെച്ച് സ്വർണം കടത്താൻ ശ്രമിക്കുന്നതിനിടെ ഇവർ പിടിയിലാവുകയായിരുന്നു.ധരിച്ച വസ്ത്രത്തിൽ സ്വർണമിശ്രിതം ഒളിപ്പിച്ചാണ് കടത്താൻ ശ്രമിച്ചത്. 939 ഗ്രാം സ്വാർണമാണ് വസ്ത്രത്തിൽ…

സെൻട്രൽ ജയിലിൽ തടവുകാർ തമ്മിൽ സംഘർഷം; രണ്ടുപേർക്ക് പരിക്കേറ്റു

കണ്ണൂർ: കണ്ണൂർ സെൻട്രൽ ജയിലിൽ തടവുകാർ തമ്മിൽ സംഘർഷം. ഏറ്റുമുട്ടലിൽ രണ്ടുപേർക്ക് പരിക്കേറ്റു. ജയിലിലെ ഏറ്റവും സുരക്ഷയുള്ള പത്താം ബ്ളോക്കിലെ കാപ്പാ തടവുകാരാണ് ഇന്നലെ ഏറ്റുമുട്ടിയത്. തൃശൂർ മണക്കുളങ്ങര ഷഫീഖ്, അങ്കമാലി പാടിയത്ത് സജേഷ് എന്ന ഊത്തപ്പൻ എന്നിവർക്കാണ് പരിക്കേറ്റത്.മുടിവെട്ടുന്നതിലെ തർക്കമാണ്…

മാലദ്വീപിൽ വൻ തീപിടുത്തം; ഒൻപത് ഇന്ത്യക്കാർ ഉൾപ്പെടെ പത്ത് പേർക്ക് ദാരുണാന്ത്യം

മാലി: മാലദ്വീപിൽ തലസ്ഥാനമായ മാലിയിൽ വിദേശ തൊഴിലാളികൾ താമസിക്കുന്ന കെട്ടിടത്തിനു തീപിടിച്ച് ഒൻപത് ഇന്ത്യക്കാർ ഉൾപ്പെടെ 10 പേർ മരിച്ചതായി റിപ്പോർട്ട്. വ്യാഴാഴ്ചയാണ് സംഭവം. തീപിടിച്ച കെട്ടിടത്തിന്റെ മുകൾ നിലയിൽനിന്ന് 10 മൃതദേഹങ്ങൾ കണ്ടെടുത്തതായി മാലദ്വീപ് അധികൃതരെ ഉദ്ധരിച്ച് വാർത്താ ഏജൻസികൾ…

ഇടുക്കിയിൽ അച്ഛന്റെ വെട്ടേറ്റ് മകന് ദാരുണാന്ത്യം

ഇടുക്കി: ഉടുമ്പുൻചോല ചെമ്മണ്ണാറിൽ അച്ഛന്റെ വെട്ടേറ്റ മകൻ മരിച്ചു. ജെനീഷ് (38) ആണ് മരിച്ചത്. പിതാവ് തമ്പിയെ ഉടമ്പൻചോല പൊലീസ് കസ്റ്റഡിയിൽ എടുത്തു.ഇന്നലെ രാത്രിയാണ് സംഭവം. മദ്യപിച്ചു വീട്ടിലെത്തി ബഹളം വച്ചതുമായി ബന്ധപ്പെട്ട തർക്കത്തിനിടെ ആണ് മകനെ അച്ഛൻ വെട്ടിയത്. തുടർന്ന്…

പൊതുമരാമത്ത് വകുപ്പിന്റെ ഭൂമിയിലുള്ള മരത്തില്‍ കൂടുവെച്ച തേനീച്ചകൾ കുത്തി പതിനാലുകാരിയുടെ മരണം; പത്ത് ലക്ഷം നഷ്ടപരിഹാരം നല്‍കാന്‍ ഉത്തരവ്

പാലക്കാട്: പൊതുമരാമത്ത് വകുപ്പിന്റെ ഭൂമിയിലുള്ള മരത്തില്‍ കൂടുവെച്ച തേനീച്ചകള്‍ കുത്തി പതിനാലുകാരി മരിച്ച സംഭവത്തില്‍ നഷ്ടപരിഹാരം നല്‍കാന്‍ ഉത്തരവ്. സര്‍ക്കാര്‍ 10 ലക്ഷം രൂപ കുട്ടിയുടെ വീട്ടുകാര്‍ക്ക് നല്‍കണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍ ഉത്തരവിട്ടു. കമ്മീഷന്‍ ജുഡീഷ്യല്‍ അംഗം കെ ബൈജുനാഥ് ചീഫ്…

ജോണിവാക്കറിൽ സ്വർണ മിശ്രിതം; സ്വർണക്കടത്തിന്റെ നൂതന രീതികൾ

കൊച്ചി: സ്വർണക്കടത്തിലെ നൂതന രീതികൾ കണ്ട് ഞെട്ടുകയാണ് കേരളത്തിലെ വിമാനത്താവളങ്ങളിലും കസ്റ്റംസ് ഉദ്യോ​ഗസ്ഥരും പൊലീസുകാരും. നെടുമ്പാശ്ശേരിയിൽ ദുബായിൽ നിന്നെത്തിയ യാത്രക്കാരൻ 73 പവൻ സ്വർണം കടത്താൻ ശ്രമിച്ചത് മദ്യക്കുപ്പികളിൽ ഒളിപ്പിച്ചായിരുന്നു. കസ്റ്റംസ് നടത്തിയ പരിശോധനയിൽ തെളിഞ്ഞത് ഇതുവരെ ആരും ചെയ്യാത്ത തരത്തിലുള്ള…

കുഴിയിൽ വീഴാതിരിക്കാൻ ബസ് വെട്ടിച്ചു; പുറത്തേക്ക് തെറിച്ച് വീണ് കണ്ടക്ടർക്ക് പരുക്ക്

പത്തനംതിട്ട: സ്വകാര്യ ബസില്‍നിന്നു പുറത്തേക്കു വീണ കണ്ടക്ടർക്ക് പരുക്ക്. കരുനാഗപ്പള്ളി – പത്തനംതിട്ട റൂട്ടിലോടുന്ന സംസം ബസിലെ കണ്ടക്ടർ തഴവ സ്വദേശി അൻസിലിനാണ് പരുക്കേറ്റത്. ചിറ്റാണി മുക്കിൽ വച്ചാണ് ബസിന്റെ മുൻവശത്തെ വാതിൽ തുറന്ന് അൻസിൽ പുറത്തേക്കു വീണത്. അൻസലിന് തലയ്ക്കു…

error: Content is protected !!