പത്തനംതിട്ട: സ്വകാര്യ ബസില്‍നിന്നു പുറത്തേക്കു വീണ കണ്ടക്ടർക്ക് പരുക്ക്. കരുനാഗപ്പള്ളി – പത്തനംതിട്ട റൂട്ടിലോടുന്ന സംസം ബസിലെ കണ്ടക്ടർ തഴവ സ്വദേശി അൻസിലിനാണ് പരുക്കേറ്റത്. ചിറ്റാണി മുക്കിൽ വച്ചാണ് ബസിന്റെ മുൻവശത്തെ വാതിൽ തുറന്ന് അൻസിൽ പുറത്തേക്കു വീണത്. അൻസലിന് തലയ്ക്കു പരുക്കുണ്ട്.അടൂർ ചിറ്റാണിമുക്ക് റോഡ് കുഴികള്‍ നിറഞ്ഞു കിടക്കാൻ തുടങ്ങിയിട്ടു കാലങ്ങൾ ഏറെയായി. ഇതേ റോഡിൽ സ്ഥിരമായി ഓടുന്ന ബസ്സിലെ കണ്ടക്ടര്‍ക്കാണ് പരുക്കേറ്റിരിക്കുന്നു. ചിറ്റാണി മുക്ക് ജംഗ്ഷനിൽ ബസ് നിർത്തി ആളിനെ കയറ്റിയശേഷം കുഴിയിൽ പെടാതെ ബസ് മുന്നോട്ട് എടുത്തപ്പോൾ യാത്രക്കാർ കണ്ടക്ടറുടെ ദേഹത്തേക്ക് മറിഞ്ഞതോടെയാണ് ഡോർ തുറന്ന് കണ്ടക്ടർ പുറത്തേക്കു വീണത്. കണ്ടക്ടറെ അടൂർ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ബസ്സിന് വേഗത കുറവായിരുന്നതിനാൽ വലിയ അപകടം ഒഴിവായി

By Pc News

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!