Month: November 2023

അബി​ഗേലിനെ തട്ടിക്കൊണ്ടുപോയ സ്ത്രീയെകുറിച്ച് സൂചന; കല്ലമ്പലം ഞെക്കാട് വാടകയ്ക്ക് താമസിക്കുന്ന സ്ത്രീയെന്ന് സംശയം; സ്ത്രീയുടെ ഫോട്ടോ കുട്ടിയെ കാണിച്ച് വ്യക്തത വരുത്താൻ പൊലീസ് തീരുമാനം

കൊല്ലം: ആറുവയസുകാരിയെ തട്ടികൊണ്ടുപോയ സംഘത്തിലെ സ്ത്രീയെ കുറിച്ച് കൂടുതൽ വിവരങ്ങൾ പുറത്ത്. കല്ലമ്പലം ഞെക്കാട് വാടകയ്ക്ക് താമസിക്കുന്ന സ്ത്രീയെന്നാണ് പൊലീസിന് സംശയം. വാടക വീട് പരിശോധന നടത്തി കേരളാ പൊലീസ്. സ്ത്രീയെക്കുറിച്ച് കൂടുതലറിയാനായി ഇവരുടെ ചിത്രം കുട്ടിയെ കാണിച്ച് വ്യക്തത വരുത്താനാണ്…

അബിഗേല്‍ ഇന്നലെ കഴിഞ്ഞത് ഏതോ വലിയ വീട്ടിൽ; ഒപ്പം ഒരു സ്ത്രീയും മൂന്ന് പുരുഷൻമാരും; അഞ്ജാത സംഘത്തെ കണ്ടെത്താനുള്ള തീവ്ര ശ്രമത്തിൽ പോലീസ്

കൊല്ലം: ഓയൂരില്‍ നിന്ന് തട്ടിക്കൊണ്ടുപോകപ്പെട്ട ആറ് വയസ്സുകാരി അബിഗേല്‍ സാറ ഇന്നലെ രാത്രി കഴിഞ്ഞത് ഏതോ വലിയ വീട്ടിൽ. ഒപ്പം ഒരു സ്ത്രീയും മൂന്ന് പുരുഷന്മാരും ഉണ്ടായിരുന്നെന്നും അവരെ നേരത്തെ പരിചയമില്ലെന്നും കുട്ടി പോലീസിനോട് പറഞ്ഞു.ഇന്നലെ വൈകുന്നേരം നാലരയോടെ തുടങ്ങിയ ആശങ്കൾക്ക്…

ഹോട്ടൽ മുറിയിൽ താമസിച്ച് ലഹരിമരുന്ന് വിൽപ്പന; 17.7 ഗ്രാം എംഡിഎംഎയും 7.4 ഗ്രാം കഞ്ചാവുമായി മൂന്നംഗസംഘം പിടിയിൽ

തൃശൂര്‍: ഹോട്ടൽ മുറിയിൽ താമസിച്ച് ലഹരിമരുന്ന് വിൽപ്പന നടത്തിയ മൂന്നംഗസംഘം പിടിയിൽ. ഇവരിൽ നിന്നും 17.7 ഗ്രാം എംഡിഎംഎയും 7.4 ഗ്രാം കഞ്ചാവും പിടികൂടി. ചെറുവത്തേരി അറയ്ക്കല്‍ വീട്ടില്‍ ലിതിന്‍ (31), ഒല്ലൂക്കര കാളത്തോട് കുണ്ടില്‍ വീട്ടില്‍ സജിത്ത് (31), വടുക്കര…

ഒപ്പം നിന്ന എല്ലാവര്‍ക്കും നന്ദി പറഞ്ഞ് അബിഗേലിന്റെ അമ്മ; എല്ലാവരെയും ദൈവം അനു​ഗ്രഹിക്കട്ടെയെന്ന് ജോനാഥനും; ആറു വയസുകാരിയെ കണ്ടെത്തിയ സന്തോഷത്തിൽ ഓയൂരിലെ വീട്

കൊല്ലം: ആറു വയസുകാരിയെ കണ്ടെത്തിയതിന്റെ സന്തോഷത്തിലാണ് കേരളക്കര. കുഞ്ഞിനെ ഇപ്പോൾ എആർ ക്യാമ്പിൽ എത്തിയ അച്ഛന് കൈമാറി. മകളെ കണ്ടെത്താൻ സഹായിച്ച എല്ലാവർക്കും അമ്മ സിജി നന്ദി പറഞ്ഞു. സന്തോഷത്താൽ സജി മാധ്യമങ്ങൾക്ക് മുമ്പിൽ കരഞ്ഞപ്പോൾ ഒപ്പം നിന്നവരെയും അത് കണ്ണീരിലാഴ്ത്തി.…

നരിക്കുനിയിലെജനവാസ മേഖലയിലെ ബീവറേജ്ഔ ട്ട്ലെറ്റ്അടച്ചു പൂട്ടുക: എസ്ടിയു

നരിക്കുനി: നരിക്കുനിയിൽ ജനവാസ മേഖലയിൽ പുതുതായി ആരംഭിച്ച ബീവറേജ് ഔട്ട്ലെറ്റ് അടച്ചുപൂട്ടണമെന്നും അടച്ചുപൂട്ടുന്നത് വരെ ജനകീയ സമരത്തിന് എസ്ടിയുവിന്റെ എല്ലാവിധ പിന്തുണയും ഉണ്ടാകുമെന്നും എസ്‌ടിയു കോഴിക്കോട് ജില്ലാ ജനറൽ സെക്രട്ടറി എൻ കെ സി ബഷീർ പറഞ്ഞു.നരിക്കുനിയിൽ പുതുതായി ആരംഭിച്ച “ബീവറേജ്…

കേരളവർമ്മ കോളേജ് യൂണിയൻ തെരഞ്ഞെടുപ്പ്; എസ്എഫ്ഐയ്ക്ക് തിരിച്ചടി, റീക്കൗണ്ടിങ്ങിന് ഉത്തരവിട്ട് ഹൈക്കോടതി

കൊച്ചി: തൃശ്ശൂർ കേരളവർമ്മ കോളേജ് തെരഞ്ഞെടുപ്പിൽ എസ്എഫ്ഐയ്ക്ക് തിരിച്ചടി. എസ്എഫ്ഐ സ്ഥാനാർത്ഥിയെ വിജയിയായി പ്രഖ്യാപിച്ചത് റദ്ദാക്കി. കോളേജിൽ റീക്കൗണ്ടിങ്ങിന് ഹൈക്കോടതി ഉത്തരവിട്ടു. നടപടി കെഎസ്‌യു സ്ഥാനാർത്ഥി ശ്രീക്കുട്ടൻ നൽകിയ ഹർജിയിൽ.കോളേജിലെ യൂണിയൻ ചെയർമാൻ തെരഞ്ഞെടുപ്പിൽ ആദ്യം വോട്ടെണ്ണിയപ്പോൾ കെഎസ്യു സ്ഥാനാർത്ഥി ഒരു…

‘സമയം നീണ്ട് പോകുന്നത് ആശങ്കപ്പെടുത്തുന്നതാണ്’; കൃത്യമായ അന്വേഷണം നടക്കുന്നെന്നും ശുഭ വാർത്ത പ്രതീക്ഷിക്കാമെന്നും ബാലാവകാശ കമ്മീഷൻ

ഓയൂര്‍ (കൊല്ലം): ഓയൂരിൽ ആറുവയസുകാരിയെ തട്ടിക്കൊണ്ട് പോയ സംഭവത്തിൽ ശുഭകരമായ വാർത്ത പ്രതീക്ഷിക്കാമെന്ന വിവരമാണ് പോലീസിൽ നിന്ന് ലഭിച്ചതെന്ന് ബാലാവകാശ കമ്മീഷൻ ചെയർമാൻ കെ വി മനോജ് കുമാർ. കൃത്യമായ അന്വേഷണം നടക്കുന്നുണ്ടെന്നും ശുഭവാർത്തയ്ക്കായി കാത്തിരിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കുട്ടിയുടെ വീട്ടിലെത്തി…

വൈദ്യുതി ബില്‍ കുടിശ്ശിക വമ്പിച്ച പലിശ ഇളവോടെ ഇനി അനായാസം അടച്ചു തീർക്കാം; ഉപഭോക്താക്കള്‍ക്ക് ആകര്‍ഷകമായ സമ്മാനങ്ങളുമായി കെഎസ്ഇബിയുടെ ‘ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതി’;

തിരുവനന്തപുരം: വൈദ്യുതി ബില്‍ കുടിശ്ശിക ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതിയുടെ പ്രോത്സാഹനാര്‍ത്ഥം ഉപഭോക്താക്കള്‍ക്ക് ആകര്‍ഷകമായ സമ്മാന പദ്ധതി. രണ്ടു വര്‍ഷത്തിനു മുകളില്‍ പഴക്കമുള്ള വൈദ്യുതി ബില്‍ കുടിശ്ശിക വമ്പിച്ച പലിശ ഇളവോടെ അനായാസം അടച്ചുതീര്‍ക്കാനുള്ള മാര്‍ഗ്ഗമാണ് ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതി. റെവന്യൂ റിക്കവറി…

അബി​ഗേലിനെ തട്ടിക്കൊണ്ടുപോയ സംഭവം: ശ്രീകണ്ഠേശ്വരത്ത് രണ്ടുപേർ പൊലീസ് കസ്റ്റഡിയിൽ

തിരുവനന്തപുരം: അബി​ഗേലിനെ തട്ടിക്കൊണ്ടുപോയ സംഭവവുമായി ബന്ധപ്പെട്ട് രണ്ടുപേർ പൊലീസ് കസ്റ്റഡിയിൽ. തിരുവനന്തപുരം ശ്രീകണ്ഠേശ്വരത്തുനിന്നാണ് പൊലീസ് രണ്ടുപേരെ കസ്റ്റഡിയിലെടുത്തത്. ശ്രീകണ്ഠേശ്വരത്തെ കാർ വാഷിങ് സെന്ററിൽ നടത്തിയ പരിശോധനയ്ക്കുശേഷമാണ് ഇരുവരെയും കസ്റ്റഡിയിലെടുത്തതെന്നാണ് വിവരം.കുട്ടിയെ തട്ടിക്കൊണ്ടുപോകാൻ ഉപയോ​ഗിച്ചത് പൂയപ്പള്ളി കാറ്റാടിയിലെ മേൽവിലാസത്തിലുള്ള ഒരാളുടെ പേരിലുള്ള കാർ…

ഉംറ നിർവഹിച്ച് മടങ്ങവേ കോഴിക്കോട് സ്വദേശിനി വിമാനത്തിൽ മരിച്ചു

മസ്കത്ത്: ഉംറ നിർവഹിച്ച് നാട്ടിലേക്ക് മടങ്ങുകയായിരുന്ന കോഴിക്കോട് സ്വദേശിനി വിമാനത്തിൽ മരിച്ചു. വടകര അഴീക്കല്‍ കുന്നുമ്മല്‍ ഷര്‍മ്മിന (39) ആണ് ഹൃദയാഘാതത്തെ തുടർന്ന് മരിച്ചത്.ഒമാൻ എയറിൽ ജിദ്ദയിൽനിന്ന് മസ്കത്ത് വഴി നാട്ടിലേക്ക് തിരിക്കുന്നതിനിടെ ഷര്‍മ്മിനക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് വിമാനം മസ്കത്തിൽ…

error: Content is protected !!