കുന്നമംഗലം: കുന്ദമം​ഗലത്ത് പരിഭ്രാന്തി പരത്തി കാള വിരണ്ട് ഓടി മൂന്ന് പേർക്ക് പരുക്ക്. കാരന്തൂരിൽ അറവ് ശാലക്കാർ കൊണ്ടുവന്ന കാളയാണ് വിരണ്ട് ഓടിയത്. ഒരു സ്ത്രീയും ഒരു കുട്ടിയും പരുക്ക് പറ്റിയവരിൽ ഉൾപ്പെടുന്നു. കാള വിരണ്ടത് കണ്ട് ഓടിയപ്പോഴാണ് സ്ത്രീക്കും കുട്ടിക്കും വീണ് പരുക്കേറ്റത്.വാഹനത്തിൽ കയറുകയായിരുന്ന യുവതിക്കും ബൈക്ക് യാത്രക്കാരനുമാണ് പരുക്കേറ്റത്. കടയിൽനിന്നും സാധനം വാങ്ങി പുറത്തിറങ്ങിയ സ്ത്രീക്കാണ് പരുക്കേറ്റത്. ഓടിപ്പാഞ്ഞുവന്ന കാള യുവതിയെയും കയ്യിലുണ്ടായിരുന്ന കുഞ്ഞിനെയും തട്ടിയിട്ടു. അമ്മയുടെ കയ്യിൽനിന്ന് കുഞ്ഞ് തെറിച്ചു വീഴുന്നതു വിഡിയോയിൽ കാണാം.നാട്ടുകാർ ഓടിക്കൂടി കാളയെ കല്ലെറിഞ്ഞ് ഓടിക്കുന്നതും ദൃശ്യങ്ങളിലുണ്ട്. ഇവർ കുന്നമംഗലത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടി. ഒരു കാറിന്റെ മുൻവശത്തെ ചില്ലും കാള തകർത്തു. വെള്ളിയാഴ്ച രാവിലെ വാഹനത്തിൽനിന്നും നഷ്ടപ്പെട്ടതായിരുന്നു കാളയെ എന്നാണ് വിവരം. കുന്നമംഗലത്ത് രാത്രിയിൽ ദേശീയപാതയിലൂടെ ഓടിയ കാള ഏറെ നേരം പരിഭ്രാന്തി പരത്തി.വൈകിട്ട് ഏഴുമണിയോടെ കുന്ദമംഗലം എ യുപി സ്കൂളിന് സമീപമായിരുന്നു സംഭവം. കാരന്തൂരിൽ നിന്ന് ഓടിയ കാള കുന്ദമം​ഗലത്തെത്തുകയായിരുന്നു. വാഹനങ്ങൾക്ക് കുറുകെ ഓടിയ കാള അരമണിക്കൂറോളം ടൗണിൽ പരിഭ്രാന്തി പരത്തി. പിന്നീട് നാട്ടുകാർ ചേർന്ന് കാളയെ പിടികൂടുകയായിരുന്നു.

By Pc News

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!