കൊച്ചി: കൊച്ചിയിൽ എഎസ്ഐയെ കാണാനില്ലെന്ന് പരാതി. ഹിൽപാലസ് പൊലീസ് സ്റ്റേഷനിലെ എ.എസ്.ഐ ബൈജുവിനെയാണ് കാണാതായത്. വ്യാഴാഴ്ച വൈകീട്ട് എരൂരിലെ വീട്ടിൽ നിന്നും ഇറങ്ങിയ ശേഷം ബൈജുവിൻറെ മൊബൈൽ ഫോൺ സ്വിച്ച് ഓഫാവുകയും യാതൊരു വിവരവും ലഭിക്കുകയും ചെയ്തിരുന്നില്ല.തുടർന്ന് വീട്ടുകാർ പൊലീസ് സ്റ്റേഷനിൽ പരാതി നൽകുകയായിരുന്നു. പരാതിയുടെ അടിസ്ഥാനത്തിൽ ഹിൽപാലസ് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കണ്ണൂരിലെ ഒരു എ.ടി.എമ്മിൽ നിന്നും ബൈജു പണം പിൻവലിച്ചതായി പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്.ഇതിൻറെ അടിസ്ഥാനത്തിൽ അന്വേഷണം ഊർജിതമാക്കിയതായി ഹിൽപാലസ് സി.ഐ. പറഞ്ഞു. അതേസമയം, ഇദ്ദേഹത്തെ കണ്ടെത്തിയതായി വ്യാജ വാർത്തകളും പ്രചരിച്ചിരുന്നു.