Month: July 2024

ഈശ്വർ മൽപെ വീണ്ടും നദിയിലിറങ്ങി; ഇന്നുകൂടി പരമാവധി ശ്രമിക്കുമെന്ന് ജില്ലാ ഭരണകൂടം

കര്‍ണാടക: ഷിരൂരിൽ മണ്ണിടിച്ചിലിൽ കാണാതായ മലയാളി ലോറി ഡ്രൈവര്‍ അർജുനു വേണ്ടിയുള്ള തിരച്ചിലിന് ഈശ്വർ മൽപെ പുഴയിലിറങ്ങി. ഷിരൂരിൽ മഴ കുറഞ്ഞതും ഒഴുക്ക് ചെറിയരീതിയിൽ കുറഞ്ഞതോടെയാണ് വീണ്ടും ഈശ്വർ മൽപെയുടെ നേതൃത്വത്തിലെ സംഘം തിരച്ചിൽ നടത്തുന്നത്. ഇതിനായി നാല് വഞ്ചികൾ പുഴയിൽ…

വയനാട്മെ ഡിക്കൽ കോളേജിൽ അവസരം, 45,000 ശമ്പളം

വയനാട് സർക്കാർ മെഡിക്കൽ കോളേജിൽ വിവിധ വകുപ്പുകളിലായി ട്യൂട്ടർ / ഡെമോൺസ്ട്രേറ്റർ, ജൂനിയർ റസിഡന്റ് എന്നീ തസ്തികകളിൽ നിലവിലുള്ള ഒഴിവുകളിലേക്ക് പ്രതിമാസം 45,000 രൂപ ഏകീകൃത ശമ്പളത്തിൽ (Consolidated Pay) കരാർ അടിസ്ഥാനത്തിൽ ഒരു വർഷത്തേക്ക് നിയമനം നടത്തുന്നു.എംബിബിഎസ് യോഗ്യതയും, ടിസിഎംസി…

അർജുനായുള്ള ഇന്നത്തെ തിരച്ചിൽ നിർത്തി

ബെം​ഗളൂരു: ഷിരൂരിലെ മണ്ണിടിച്ചിലിൽ കാണാതായ മലയാളി ലോറി ഡ്രൈവർ അർജുനായുള്ള ഇന്നത്തെ തിരച്ചിൽ നിർത്തി. ഏറെ പ്രതീക്ഷകൾ ഉണ്ടായിരുന്ന നാലാം സ്പോട്ടിലും ഒന്നും കണ്ടെത്താൻ സാധിക്കാതെ വന്നതോടെ ആണ് ഇന്നത്തെ തിരച്ചിൽ നിർത്തിയത്. തിരച്ചിലിൽ രക്ഷാ സംഘത്തിന്ചെളിയും പാറയും മാത്രമാണ് കാണാൻ…

തിരച്ചിലിനിടെ ഒഴുകിപ്പോയത് മുങ്ങൽ വിദഗ്ധൻ ഈശ്വർ മൽപെ; അപകടം മൂന്നാം ശ്രമത്തിനിടെ, രക്ഷിച്ചത് നാവികസേന

ബെം​ഗളൂരു: ​ഗം​ഗാവലി പുഴയിൽ സി​ഗ്നൽ കിട്ടിയ സ്ഥലത്ത് തിരച്ചിലിനിറങ്ങിയ ഈശ്വർ മൽപെ കയർ പൊട്ടി ഒഴുകിപ്പോയെന്ന് എം വിജിൻ എംഎൽഎ. മൂന്ന് തവണ ഈശ്വർ മൽപെ മുങ്ങിയെന്നും നാവികസേന രക്ഷിക്കുകയായിരുന്നുവെന്നും എംഎൽഎ മാധ്യമ പ്രവർത്തകരോട് പറഞ്ഞു. നദിയുടെ താഴ്ചയിലേക്ക് പോയെങ്കിലും അടിയൊഴുക്ക്…

ഉച്ചത്തിൽ പാട്ട് വച്ചു; പ്രകോപിതനായ യുവാവ് അയൽവാസിയെ വെട്ടിപ്പരിക്കേൽപ്പിച്ചു; പ്രതി പിടിയിൽ

പത്തനംതിട്ട: വീട്ടിൽ ഉച്ചത്തിൽ പാട്ട് വച്ചതിൽ പ്രകോപിതനായ യുവാവ് അയൽവാസിയെ വീട്ടിൽ കയറി ആക്രമിച്ചു. സംഭവത്തിൽ യുവാവിനെ പോലീസ് കസ്റ്റഡിയിലെടുത്തു. ഇന്നലെ രാത്രി പത്തനംതിട്ട ഇളമണ്ണൂരിലാണ് സംഭവം. കണ്ണൻ എന്നയാളെയാണ് ആക്രമിച്ചതിനാണ് ഇളമണ്ണൂര്‍ സ്വദേശി സന്ദീപിനെ പോലീസ് കസ്റ്റഡിയിലെടുത്തത്.കണ്ണന്‍റെ തലയ്ക്കും ചെവിക്കുമാണ്…

കെഎസ്ആർസി ബസിൽ തീപിടിച്ചു; ബസിലുണ്ടായിരുന്നത് 38 യാത്രക്കാർ

ആലുവ: തിരുവനന്തപുരത്തേക്ക് പോകുകയായിരുന്ന കെഎസ്ആർസി ബസിൽ തീപിടിച്ചു. അങ്കമാലിയിൽ നിന്നും യാത്ര പുറപ്പെട്ട കെഎസ്ആർടിസി സ്വിഫ്റ്റ് ബസിലാണ് തീപിടുത്തമുണ്ടായത്. ബോണറ്റിൽ ആദ്യം പുകയുയർന്നപ്പോൾ തന്നെ ഡ്രൈവർ ബസ് റോഡരികിലേക്ക് മാറ്റിനിർത്തി യാത്രക്കാരെ പുറത്തിറക്കിയതിനാൽ വൻ അപകടം ഒഴിവായി.ബസിനകത്ത് 38 യാത്രക്കാരാണ് ഉണ്ടായിരുന്നത്.…

കൊടുവള്ളി മുത്തമ്പലം മൂശാരിയേടത്ത് ജയപ്രകാശ് അന്തരിച്ചു

കൊടുവള്ളി മുത്തമ്പലം മൂശാരിയേടത്ത് ജയപ്രകാശ് (64) അന്തരിച്ചു. പൊതുദർശനം ശനി രാവിലെ 9 വരെ വീട്ടിൽ. സംസ്കാരം രാവിലെ 10 ന് വെസ്റ്റ്ഹിൽ ശ്മശാനം. മിച്ചഭൂമി സമരത്തിൽ ജയിൽവാസം അനുഭവിച്ചിട്ടുണ്ട്.ഭാര്യ: ബിന്ദു (മുൻ അധ്യാപിക എം എം ജൂബിലി സ്കൂൾ കോഴിക്കോട്).…

കണ്ടക്ടർ ചുംബിച്ചെന്ന് വെളിപ്പെടുത്തൽ; കയ്യോടെ പിടിച്ച് പൊലീസിൽ ഏല്‍പ്പിച്ച് സഹോദരനും സുഹൃത്തുക്കളും

തൃശൂര്‍: ഓടുന്ന ബസിൽ വിദ്യാര്‍ത്ഥിനിയെ ചുംബിച്ച കണ്ടക്ടറെ പിടികൂടി പൊലീസിൽ ഏല്‍പ്പിച്ച് സഹോദരനും സുഹൃത്തുക്കളും. തൃശൂര്‍ – കൊടുങ്ങല്ലൂർ റൂട്ടിലെ ഓടുന്ന ബസിലെ സാജൻ (37) എന്നയാളാണ് പെൺകുട്ടിയോട് മോശമായി പെരുമാറിയത്.വെള്ളിയാഴ്ച്ച രാവിലെ ഏഴ് മണിയോടെ ഇരിങ്ങാലക്കുട ബസ് സ്റ്റാൻഡിൽ വച്ചാണ്…

നീറ്റ് യുജി പുതുക്കിയ റാങ്ക് പട്ടിക പ്രസിദ്ധീകരിച്ചു

ഡൽഹി: പുതുക്കിയ നീറ്റ് യുജി റാങ്ക് പട്ടിക എൻടിഎ വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു. 17 പേർക്കാണ് പുതിയ പട്ടികയിൽ ഒന്നാം റാങ്ക് ലഭിച്ചത്. ഇതിൽ ഒരാൾ മലയാളിയാണ്. കണ്ണൂർ പള്ളിക്കര, പൊടിക്കുണ്ട് സ്വദേശി ശ്രീനന്ദ് ഷർമിളാണ് ഒന്നാം റാങ്ക് നേടിയ മലയാളി.ആദ്യം ഫലം…

അച്ഛനെ മകന്‍ അടിച്ചുകൊന്നു; സംഭവം കൊല്ലത്ത്

കൊല്ലം: കൊല്ലത്ത് കിടപ്പുരോഗിയായ അച്ഛനെ മകന്‍ അടിച്ചുകൊന്നു. പൂതക്കുളം പുന്നേക്കുളം സ്വദേശി ശരത്തിനെ പരവൂര്‍ പൊലീസ് അറസ്റ്റ് ചെയ്തു. മദ്യപിച്ച് വീട്ടില്‍ എത്തിയ ശരത്ത് അച്ഛന്‍ ശശിയെ ക്രൂരമായി മര്‍ദ്ദിക്കുകയായിരുന്നു. ബുധനാഴ്ച രാത്രിയായിരുന്നു സംഭവം.മര്‍ദനമേറ്റ ശശിയെ ബന്ധുക്കളാണ് പാരിപ്പള്ളി മെഡിക്കല്‍ കോളജില്‍…

error: Content is protected !!