കൊല്ലം: കൊല്ലത്ത് കിടപ്പുരോഗിയായ അച്ഛനെ മകന്‍ അടിച്ചുകൊന്നു. പൂതക്കുളം പുന്നേക്കുളം സ്വദേശി ശരത്തിനെ പരവൂര്‍ പൊലീസ് അറസ്റ്റ് ചെയ്തു. മദ്യപിച്ച് വീട്ടില്‍ എത്തിയ ശരത്ത് അച്ഛന്‍ ശശിയെ ക്രൂരമായി മര്‍ദ്ദിക്കുകയായിരുന്നു. ബുധനാഴ്ച രാത്രിയായിരുന്നു സംഭവം.മര്‍ദനമേറ്റ ശശിയെ ബന്ധുക്കളാണ് പാരിപ്പള്ളി മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചത്. വിദഗ്ധ ചികിത്സയ്ക്ക് തിരുവനന്തപുരം മെഡിക്കല്‍ കോളജിലേക്ക് റെഫര്‍ ചെയ്‌തെങ്കിലും വീട്ടിലേക്ക് തന്നെ മടക്കി കൊണ്ടു പോയി. ഇന്നലെ പുലര്‍ച്ചെയോടെ ശശി മരിച്ചു.ബന്ധുക്കളുടെ മൊഴിയുടെയും പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിന്റെയും അടിസ്ഥാനത്തിലാണ് മകനെ പൊലീസ് അറസ്റ്റ് ചെയ്തത്.