തൃശൂര്‍: ഓടുന്ന ബസിൽ വിദ്യാര്‍ത്ഥിനിയെ ചുംബിച്ച കണ്ടക്ടറെ പിടികൂടി പൊലീസിൽ ഏല്‍പ്പിച്ച് സഹോദരനും സുഹൃത്തുക്കളും. തൃശൂര്‍ – കൊടുങ്ങല്ലൂർ റൂട്ടിലെ ഓടുന്ന ബസിലെ സാജൻ (37) എന്നയാളാണ് പെൺകുട്ടിയോട് മോശമായി പെരുമാറിയത്.വെള്ളിയാഴ്ച്ച രാവിലെ ഏഴ് മണിയോടെ ഇരിങ്ങാലക്കുട ബസ് സ്റ്റാൻഡിൽ വച്ചാണ് സംഭവം. വിദ്യാർത്ഥിനിയെ ഇയാൾ നിരന്തരം ശല്യം ചെയ്തിരുന്നതായും ഇന്ന് രാവിലെ ബസ് സ്റ്റാൻഡിൽ നിന്നും സ്കൂളിലേയ്ക്ക് പോകുന്ന വഴി ഇയാൾ ബലമായി കുട്ടിയെ ചുംബിച്ചതായും പരാതിയിൽ പറയുന്നു.പിന്നീട് സ്കൂളിൽ എത്തിയ കുട്ടി കരച്ചിലായതോടെ വീട്ടിൽ വിളിച്ച് പറയുകയായിരുന്നു. വൈകിട്ട് അഞ്ചര മണിയോടെ കൊടുങ്ങല്ലൂരിൽ നിന്നും വരുകയായിരുന്ന ബസിൽ പെൺകുട്ടിയുടെ സഹോദരനും സുഹൃത്തുക്കളും കയറുകയും മറ്റ് യാത്രക്കാരെ ഇറക്കിയതിന് ശേഷം ബസ് പൊലിസ് സ്റ്റേഷനിലേയ്ക്ക് പോകാൻ ആവശ്യപ്പെടുകയും ചെയ്തു. മാസങ്ങൾക്ക് മുൻപ് ഇതേ പേരിലുള്ള ബസിലെ യാത്രികനായ വയോധികനെ പുത്തൻത്തോട് വച്ച് ബസിൽ നിന്ന് മർദ്ദിച്ച് ഇറക്കി കൊലപെടുത്തിയിരുന്നു.