Month: February 2024

പത്തൊമ്പതുകാരിയെ കാണാതായതായി മാതാപിതാക്കളുടെ പരാതി; ആദിരയെ അവസാനം കണ്ടത് കോളേജ് യൂണിഫോമിൽ; അന്വേഷണം ഊര്‍ജിതമാക്കി പൊലീസ്

മംഗളൂരു: പത്തൊമ്പതുകാരിയെ കാണാതായതായി പരാതി. കൊല്ലൂര്‍ സ്വദേശി ആദിര(19)യെയാണ് കാണാതായത്. മൂടബിദ്രിയില്‍ ഒന്നാം വര്‍ഷ കോളേജ് വിദ്യാർത്ഥിയാണ്. മകളെ കാണാനില്ലെന്ന് കാണിച്ച് മാതാപിതാക്കളാണ് പൊലീസില്‍ പരാതി നല്‍കിയത്. കാണാതാകുമ്പോള്‍ ആദിര കോളേജ് യൂണിഫോമാണ് ധരിച്ചിരുന്നതെന്നും വിദ്യാര്‍ത്ഥിനിക്ക് വേണ്ടി അന്വേഷണം ഊര്‍ജിതമായി തുടരുന്നുണ്ടെന്നും…

കൊലയാളി ബേലൂർ മഖ്നയെ ഉൾവനത്തിലേക്ക് തുരത്തും, ഇനി കേരളത്തിലേക്ക് വരാതെ തടയും’; ഉറപ്പുമായി കർണാടക

‘ബംഗളൂരു: വയനാട്ടിലെ ആളെക്കൊല്ലി കാട്ടാന ബേലൂർ മഖ്നയെ ഉൾവനത്തിലേക്ക് തുരത്തുമെന്ന് കർണാടക. കേരളത്തിലേക്ക് ആന വരുന്നത് തടയുമെന്ന് കർണാടക ഉറപ്പ്‌ നൽകി. അന്തർ സംസ്ഥാന ഏകീകരണ സമിതി യോഗത്തിലാണ് കർണാടക വനംവകുപ്പ് കേരളത്തിന്‌ ഉറപ്പ്‌ നൽകിയത്. ഏകീകരണ സമിതിയിൽ വയനാട് സ്പെഷ്യൽ…

ബൈക്ക് സ്കൂട്ടറുമായി കൂട്ടിയിടിച്ചു; അച്ഛനും മകൾക്കും ദാരുണാന്ത്യം

പാലക്കാട്: ബൈക്കും സ്‌കൂട്ടറും കൂട്ടിയിടിച്ച് ഉണ്ടായ അപകടത്തിൽ അച്ഛനും മകളും മരിച്ചു. കരിമ്പ തിരുത്തിപ്പള്ളിയാലിൽ മോഹനന്‍ (50), മകള്‍ വർഷ (22) എന്നിവരാണ് വാഹനാപകടത്തില്‍ മരിച്ചത്. അപകടത്തിൽ മോഹനൻ തൽക്ഷണം മരിച്ചിരുന്നു. പെരിന്തൽമണ്ണ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്ന വര്‍ഷ വൈകീട്ട് 6.30…

കാട്ടുപോത്തിന്റെ ആക്രമണം; വയനാട്ടില്‍ വയോധികന് പരിക്ക്

കല്‍പ്പറ്റ: വയനാട്ടില്‍ കാട്ടുപോത്തിന്റെ ആക്രമണത്തില്‍ വയോധികന് പരിക്കേറ്റു. കൂളിവയല്‍ സ്വദേശി ബീരാനാണ് ആക്രമണത്തിൽ പരിക്കേറ്റത്. ഇന്ന് രാവിലെയാണ് പനവല്ലി കാല്‍വരി എസ്റ്റേറ്റിൽ കാട്ടുപോത്തിന്റെ ആക്രമണം ഉണ്ടായത്.എസ്റ്റേറ്റിലെ തടിയുടെ കണക്ക് എടുക്കാനായി പോയപ്പോഴാണ് മരക്കച്ചവടക്കരാനായ ബീരാനെ കാട്ടുപോത്ത് ആക്രമിച്ചത്. മുഖത്ത് പരിക്കേറ്റ ബീരാനെ…

ഇഡ്ഡലി തട്ടിൽ വിരൽ കുടുങ്ങിയ രണ്ടു വയസുകാരന് ആശ്വാസം; രക്ഷകരായത് നാദാപുരത്തെ അഗ്നിരക്ഷാസേന

നാദാപുരം: ഇഡ്ഡലി തട്ടിൽ വിരൽ കുടുങ്ങിയ രണ്ടുവയസുകാരന് ആശ്വാസമായി നാദാപുരത്തെ അഗ്നിരക്ഷസേന. കുറ്റ്യാടി ഒത്തിയോട്ട് കുനിയിൽ ആരിഫിൻ്റെ മകൻ അമറിൻ്റെ വിരൽ രാവിലെ വീട്ടിൽ വച്ച് കളിക്കുന്നതിനിടെ അബദ്ധത്തിൽ ഇഡിലി തട്ടിൽ കുടുങ്ങുകയായിരുന്നു.ഇഡ്ഡലി തട്ട് മുറിച്ചു മാറ്റുകയല്ലതെ മറ്റുവഴികൾ ഒന്നും ഇല്ലാതെ…

തടവുചാടിയ ഹർഷാദ് ജയിലിനുള്ളിൽ ഉപയോഗിച്ചത് അഞ്ച് മൊബൈൽ; സ്ഥിരമായി വിളിച്ചിരുന്നത് ഒളിത്താവളം ഒരുക്കിയ അപ്സരയെന്ന പെൺസുഹൃത്തിനെ

കണ്ണൂർ സെൻട്രൽ ജയിലിൽ നിന്നും തടവുചാടി പിടിയിലായ ലഹരിക്കേസ് ശിക്ഷാത്തടവുകാരന്‍ കോയ്യോട് സ്വദേശി ടി.സി. ഹര്‍ഷാദ് (33) ജയിലിനിള്ളിൽ ഉപയോഗിച്ചിരുന്നത് അഞ്ച് മൊബൈൽ ഫോണുകൾ. മൊബൈല്‍ നിരോധിച്ച ജയിലിനകത്താണ് പ്രതി അഞ്ച് ഫോണ്‍ ഉപയോഗിച്ചതെന്ന കണ്ടെത്തല്‍ അന്വേഷണസംഘത്തെ ഞെട്ടിച്ചു.തടവുചാടുന്നതിന് 30 മിനിറ്റ്…

എളേറ്റിൽ ചെറ്റക്കടവ് കൊടക്കാട്ട് അൻവർ അലി മരണപെട്ടു

എളേറ്റിൽ ചെറ്റക്കടവ് കൊടക്കാട്ട് പരേതനായ അബ്ദുള്ള ഹാജിയുടെ മകൻ അൻവർ അലി 28(അമ്പു )മരണപ്പെട്ടിരിക്കുന്നു .മാതാവ് നൂരിയ സഹോദരങ്ങൾ ആസിഫ് അലി, ഡോ: അഫീഫ ഭാര്യ ഹിബമയ്യിത്ത് നമസ്കാരം രാവിലെ 9.30 ന് ചെറ്റക്കടവ് പള്ളിയിലും 10 ന് എളേറ്റിൽ ന്യൂ…

ആശയക്കുഴപ്പങ്ങളിൽ വ്യക്തതവരുത്തി ഗതാഗതവകുപ്പ്

തിരുവനന്തപുരം: ഗിയറില്ലാത്ത മോട്ടോർ സൈക്കിൾ ഡ്രൈവിങ് ടെസ്റ്റ് രീതിയിൽ ആശയക്കുഴപ്പം നിലനിൽക്കുന്നതിനാൽ വ്യക്തത വരുത്തി ഗതാഗതവകുപ്പ്. പുതിയ ഡ്രൈവിങ് ടെസ്റ്റിങ് സംബന്ധിച്ച പ്രധാനപ്പെട്ട നിർദേശങ്ങൾ ട്രാൻസ്പോർട്ട് കമ്മീഷണർ പുറത്തുവിട്ടു. ഗിയറില്ലാത്ത മോട്ടോർ സൈക്കിൾ (Motor Cycle without gear) ടെസ്റ്റിൽ ഒരുവിധ…

ജയിൽ ചാടിയ ലഹരിക്കേസ് പ്രതിയെ പിടികൂടി; അറസ്റ്റ് ചെയ്തത് തമിഴ്നാട്ടിലെ ശിവഗംഗയിൽ നിന്നും

കണ്ണൂർ: കണ്ണൂർ സെൻട്രൽ ജയിലിൽ നിന്ന് തടവ് ചാടിയ ലഹരിക്കേസിലെ പ്രതി കൊയ്യോട് സ്വദേശി ഹർഷാദ് പിടിയിൽ. തമിഴ്നാട്ടിലെ ശിവഗംഗയിൽ നിന്നാണ് ഹർഷാദിനെ പിടികൂടിയത്. കഴിഞ്ഞമാസം 14 ന് ഇയാൾ സുഹൃത്തിനൊപ്പം ബൈക്കിൽ കയറി രക്ഷപ്പെടുകയായിരുന്നു. പത്രമെടുക്കാനായി വന്ന ഹർഷാദ് ജയിലിൻ്റെ…

error: Content is protected !!