Month: June 2023

ആംബുലൻസ് ഡ്രൈവറുടെ കൈ തല്ലിയൊടിച്ച് ബൈക്ക് യാത്രികൻ; ആക്രമണം ഹോൺ അടിച്ചതിന്

കോഴിക്കോട്: പേരാമ്പ്രയിൽ ആംബുലൻസ് ഡ്രൈവർക്ക് ക്രൂരമർദ്ദനം. ബൈക്ക് യാത്രികനാണ് ആംബുലൻസ് ഡ്രൈവറോഡ് ആക്രമണം നടത്തിയത്. മർദ്ദനത്തിൽ ആംബുലൻസ് ഡ്രൈവറായ അശ്വന്തിന്റെ കൈ ഒടിഞ്ഞു. ഹോൺ അടിച്ചു എന്ന കാരണം പറഞ്ഞാണ് ബൈക്ക് യാത്രികൻ മർദ്ദിച്ചത് എന്ന് അശ്വിൻ പറഞ്ഞു. പേരാമ്പ്ര –…

കെഎസ്ആർടിസി ബസില്‍ യുവതിക്ക് നേരെ നഗ്നതാ പ്രദര്‍ശനം; സവാദിന് ഉപാധികളോടെ ജാമ്യം അനുവദിച്ച് കോടതി

കൊച്ചി: കെഎസ്ആർടിസി ബസിൽ യുവ നടിക്ക് നേരെ നഗ്നതാ പ്രദർശനം നടത്തിയ കേസിൽ കോഴിക്കോട് സ്വദേശി സവാദിന് ജാമ്യം. എറണാകുളം അഡി. സെഷൻസ് കോടതിയാണ് ഉപാധികളോടെ ജാമ്യം അനുവദിച്ചത്. അഭിനേത്രിയായ നന്ദിത തൃശൂരിൽനിന്ന് ഹ്രസ്വ ചിത്രത്തിന്റെ ചിത്രീകരണവുമായി ബന്ധപ്പെട്ട് ബസിൽ എറണാകുളത്തേക്കു…

അധ്യാപകന്റെ മരണം നാടിന് നൊമ്പരമായി

നരിക്കുനി : ഇന്നലെ മരണപ്പെട്ട മടവൂർ ശരീഫ് മാസ്റ്ററുടെ വിയോഗം നാടിനെ കണ്ണീരിലാഴ്ത്തി, നാടിന്റെ നാനാഭാഗത്തുനിന്നും നൂറുകണക്കിന് ആളുകളാണ് മത രാഷ്ട്രീയ സാമൂഹ്യ രംഗത്തെ നിറസാന്നിധ്യമായിരുന്ന അധ്യാപകനെ അവസാനമായി ഒരു നോക്ക് കാണുവാൻ മടവൂർ എയുപി സ്കൂളിലേക്ക് ഒഴുകിയത്, നാല് തവണകളായാണ്…

സഞ്ചാരികളുടെ ചാകരയായി മൂന്നാർ; ഇത്തവണ അവധിക്കാലം ആഘോഷിക്കാനെത്തിയത് രണ്ട് ലക്ഷത്തിലധികം ആളുകൾ

തൊടുപുഴ: വേനൽ കടുത്തതും മഞ്ഞിന്റെ വരവും കൂടിയായപ്പോൾ മൂന്നാറിൽ സഞ്ചാരികളുടെ വൻ തിരക്കുതന്നെയായിരുന്നു. ഇത്തവണ ഇടുക്കിയിൽ അവസാനിച്ചത് മികച്ച വിനോദ സഞ്ചാര സീസൺ തന്നെയായിരുന്നു. ലോകത്തിന്റെ പലഭാഗത്തുനിന്നുമായി നിരവധി ആളുകളാണ് നമ്മുടെ കൊച്ചു മൂന്നാർ കാണാൻ എത്തിയത്. താപനില മൈനസ് 2…

മലയാളി ഉംറ തീർത്ഥാടക മക്കയിൽ കുഴഞ്ഞു വീണ് മരിച്ചു; സാജിദ ഹജ്ജിനായി എത്തിയത് ബന്ധുക്കളോടൊപ്പം

റിയാദ്: ഹജ്ജ് തീർത്ഥാടക മക്കയിൽ കുഴഞ്ഞു വീണ് മരിച്ചു. മലപ്പുറം തേഞ്ഞിപ്പലം നീരോൽപാലം സ്വദേശിനി കുപ്പാട്ടിൽ സാജിദ (64) ആണ് മരിച്ചത്. മക്കയിലെത്തി ഉംറ നിർവഹിച്ചു കഴിഞ്ഞു വ്യാഴാഴ്ച്ച വൈകുന്നേരം ഹറമിലെത്തിയപ്പോൾ കുഴഞ്ഞുവീഴുകയായിരുന്നു. ബുധനാഴ്ച വൈകുന്നേരമാണ് ഇവർ ഹജ്ജിനായി ബന്ധുക്കളോടൊപ്പം മക്കയിലെത്തിയത്.പിതാവ്…

സാങ്കേതിക തകരാർ; സംസ്ഥാനത്ത് റേഷൻ വിതരണം ഇന്നത്തേക്ക് നിർത്തി

തിരുവനന്തപുരം: സംസ്ഥാനത്ത് റേഷൻ വിതരണം ഇന്നത്തേക്ക് നിർത്തിവെച്ചു. സാങ്കേതിക തകരാറിനെ തുടർന്ന് ആണ് തീരുമാനം. ബില്ലിംഗിൽ തടസം നേരിട്ട സാഹചര്യത്തിൽ സാങ്കേതിക തകരാർ പരിഹരിക്കാൻ വേണ്ടിയാണ് റേഷൻ വിതരണം നിർത്തി വെക്കാൻ നിർദ്ദേശം നൽകിയതെന്ന് ഭക്ഷ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു. പുതിയ ബില്ലിംഗ്…

താമരശ്ശേരി വിദ്യാർത്ഥിനിയെ ലഹരിമരുന്ന് നൽകി പീഡിപ്പിച്ച ശേഷം വഴിയിൽ ഉപേക്ഷിച്ചു

കോഴിക്കോട്: ലഹരിമരുന്ന് നൽകി പീഡിപ്പിച്ച ശേഷം വിദ്യാർത്ഥിനിയെ വഴിയിൽ ഉപേക്ഷിച്ചു. കോഴിക്കോട് താമരശേരി സ്വകാര്യ കോളജിലെ ബിരുദ വിദ്യാര്‍ഥിനിയെ ആണ് ലഹരിമരുന്ന് നൽകി പീഡിപ്പിച്ച ശേഷം വഴിയിൽ ഉപേക്ഷിച്ചത്. തന്നെ വിവിധ സ്ഥലങ്ങളില്‍ കൊണ്ടുപോയി പീഡിപ്പിച്ചതായി പെൺകുട്ടി പറഞ്ഞു. സംഭവത്തിൽ പ്രതിയെ…

ബൈക്ക് അപകടത്തിൽ അധ്യാപകൻ മരണപ്പെട്ടു

നരിക്കുനി :ബാലുശ്ശേരി നന്മണ്ടയിൽ ബൈക്കിന് മുകളിൽ മരം ഒടിഞ്ഞുവീണു നിയന്ത്രണം വിട്ട് ബൈക്ക് മറിഞ്ഞ് അധ്യാപകൻ മരണപ്പെട്ടു,മടവൂർ ശരീഫ് മാസ്റ്റർ(38) ആണ് മരണപ്പെട്ടത്,ഇന്ന് രാവിലെ സ്കൂളിലേക്കുള്ള യാത്ര മദ്ധ്യേ നന്മണ്ടയിൽ വെച്ചായിരുന്നു അപകടം,പുതുക്കുടി പരേതനായ അബൂബക്കർ മാസ്റ്ററുടെ മകനാണ്.ജലീൽ, ഗഫൂർ റിയാസ്…

നടുറോഡിൽ ഏറ്റുമുട്ടി സർക്കാർ അഗതിമന്ദിരത്തിലെ അന്തേവാസികൾ; ഒരാൾക്ക് വെട്ടേറ്റു

കോഴിക്കോട്: അഗതിമന്ദിരത്തിലെ അന്തേവാസികൾ തമ്മിലുള്ള ഏറ്റുമുട്ടലിൽ ഒരാൾക്ക് വെട്ടേറ്റു. ബാബു എന്നയാൾക്കാണ് വെട്ടേറ്റത്. ഇദ്ദേഹത്തെ. സാലുദ്ദീൻ എന്നയാളാണ് വെട്ടിയത്. കോഴിക്കോട് ചേവായൂരിലാണ് സംഭവം. ഇരുവരും സർക്കാർ അഗതിമന്ദിരത്തിലെ അന്തേവാസികളാണ്.നടുറോഡിൽ വെച്ചാണ് ബാബു എന്നയാൾ സാലുദ്ദീനെ വെട്ടിപ്പരിക്കേൽപ്പിച്ചത്. വെട്ടിയയാളെ പോലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്.…

സ്കൂളിലെ കിണർ വൃത്തിയാക്കാൻ ആളില്ല; കിണറിൽ ഇറങ്ങി ശുചീകരണം നടത്തി അധ്യാപികമാർ; അഭിനന്ദനം അറിയിച്ച് മന്ത്രി

ബാലുശേരി: സ്കൂളിലെ കിണർ വൃത്തിയാക്കാൻ ആളെ കിട്ടാതായതോടെ സ്വയം ജോലി ഏറ്റെടുത്ത് അധ്യാപികമാർ. ബാലുശേരി ഗവ. സ്കൂളിലെ അധ്യാപികമാരാണ് കിണർ വൃത്തിയാക്കാൻ ഇറങ്ങി തിരിച്ചത്. അധ്യാപികമാരെ അഭിനന്ദിച്ച് വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടിയും രംഗത്ത് വന്നു. ബാലുശ്ശേരി എരമംഗലം ജി എൽ…

error: Content is protected !!