ബാലുശേരി: സ്കൂളിലെ കിണർ വൃത്തിയാക്കാൻ ആളെ കിട്ടാതായതോടെ സ്വയം ജോലി ഏറ്റെടുത്ത് അധ്യാപികമാർ. ബാലുശേരി ഗവ. സ്കൂളിലെ അധ്യാപികമാരാണ് കിണർ വൃത്തിയാക്കാൻ ഇറങ്ങി തിരിച്ചത്. അധ്യാപികമാരെ അഭിനന്ദിച്ച് വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടിയും രംഗത്ത് വന്നു. ബാലുശ്ശേരി എരമംഗലം ജി എൽ പി എസ്സിലെ അധ്യാപികരമായ സിൽജ ടീച്ചറും ധന്യ ടീച്ചറുമാണ് കിണറ്റിലിറങ്ങി വൃത്തിയാക്കിയത്. അഭിനന്ദനമർഹിക്കുന്ന സേവനമാണ് ഇരുവരുടേതുമെന്ന് മന്ത്രി തന്റെ ഫെയ്സ്ബുക്ക് പോസ്റ്റിൽ പറഞ്ഞു.പ്രവേശനോത്സവത്തിന്റെ തലേദിവസമാണ് ഒരു തുള്ളി വെള്ളമില്ലാതെ മണ്ണും ചെളിയും നിറഞ്ഞ കിണർ വൃത്തിയാക്കാൻ അധ്യാപികർ തന്നെ മുന്നിട്ടിറങ്ങിയത്. പ്രവേശനോത്സവത്തിന്റെ ഒരുക്കങ്ങൾക്കായി ബുധനാഴ്ച്ച സ്കൂളിലെത്തിയപ്പോഴാണ് കിണറ്റിൽ വെള്ളമില്ലെന്നത് അധ്യാപകർ ശ്രദ്ധിച്ചത്. ഇതേ തുടർന്ന് കിണർ വൃത്തിയാക്കാൻ പലരേയും വിളിച്ചെങ്കിലും ആരേയും കിട്ടിയില്ല. വെള്ളമില്ലാതെ എന്ത്‌ ചെയ്യുമെന്ന ചിന്തയാണ് അധ്യാപികമാരെ ഇതിലേക്ക് നയിച്ച്ത്.വി ശിവൻകുട്ടി ഫേസ്ബുക്കിൽ കുറിച്ചത്ചില ത്യാഗങ്ങൾക്ക് ബദൽ ഇല്ല. സ്കൂൾ പ്രവേശനോത്സവ ദിനത്തിൽ ഞാൻ ഏറ്റവും അധികം നന്ദി പറയുന്നത് എത്രയും പ്രിയപ്പെട്ട അധ്യാപകരോടാണ്. കുട്ടികളെ സ്വാഗതം ചെയ്യാൻ വീടുകളിൽ എത്തിയത് മുതൽ സ്കൂൾ ശുചീകരണം വരെ എന്തൊക്കെ പ്രവർത്തനങ്ങളാണ് അധ്യാപകർ ചെയ്യുന്നത്.സ്കൂൾ കിണറിലെ ചളി നീക്കാൻ ആളെ കിട്ടാത്ത സാഹചര്യത്തിൽ ബാലുശ്ശേരി എരമംഗലം ജി എൽ പി എസിലെ സിൽജ ടീച്ചറും ധന്യ ടീച്ചറും മറ്റൊന്നും ആലോചിച്ചില്ല. അവർ കിണറിൽ ഇറങ്ങി ശുചീകരിച്ചു. സേവന പ്രവർത്തനങ്ങളുടെ ഉദാത്ത മാതൃകയാണിത്.നന്ദി അധ്യാപകരെ നന്ദി..സ്നേഹം ❤️

By Pc News

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!