അബുദാബി: ഗോള്‍ഡന്‍ വിസയുളളവര്‍ക്ക് മാതാപിതാക്കളേയും സ്പോണ്‍സര്‍ ചെയ്യാമെന്ന് യുഎഇ. മാതാപിതാക്കളേയും യുഎഇയില്‍ പത്ത് വര്‍ഷം താമസിപ്പിക്കാം.

ഗോള്‍ഡന്‍ വിസ മേഖലയില്‍ ഒക്ടോബര്‍ മൂന്ന് മുതല്‍ പ്രാബല്യത്തില്‍ വന്ന പുതിയ മാറ്റങ്ങളുടെ ഭാഗമായാണ് ഈ അവസരം.മുമ്ബ് സാധാരണ റസിഡന്‍സി വിസ ഉടമകള്‍ക്ക് നല്‍കുന്നതുപോലെ ഒരു വര്‍ഷത്തേക്കാണ് തങ്ങളുടെ മാതാപിതാക്കളെ സ്‌പോണ്‍സര്‍ ചെയ്യാന്‍ സാധിച്ചിരുന്നത്. മാത്രമല്ല, അവരുടെ പ്രതിമാസ ശമ്ബളം കുറഞ്ഞത് 20,000 ദിര്‍ഹമെങ്കിലുമുണ്ടായിരിക്കണമെന്നും നിബന്ധനയുണ്ടായിരുന്നു. എന്നാല്‍ ഈ ശമ്ബള വ്യവസ്ഥയൊന്നും ഗോള്‍ഡന്‍ വിസയുള്ളവര്‍ക്ക് ബാധകമായിരിക്കില്ല. സാധാരണ വിസയുളളവര്‍ക്ക് ലഭിക്കാത്ത നിരവധി ആനുകൂല്യങ്ങള്‍ ഇവര്‍ക്ക് ലഭിക്കുന്നുവെന്നതു തന്നെയാണ് ഗോള്‍ഡന്‍ വിസയുടെ പ്രധാന സവിശേഷത.

By Pc News

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!