കണ്ണൂര്‍: ഇരിട്ടിയില്‍ പതിനേഴുകാരി ആശുപത്രിയിലെ ശുചി മുറിയില്‍ പ്രസവിച്ച സംഭവത്തില്‍ പ്രതിയെ പിടികൂടി. മലപ്പട്ടം സ്വദേശി കൃഷ്ണൻ (53 ) ആണ് പിടിയിലായത്. പെൺകുട്ടിയുടെ വീട്ടുകാരുമായുള്ള അടുപ്പം മറയാക്കിയ ഇയാള്‍ കുട്ടിയെ പീഡിക്കുകയായിരുന്നുവെന്നാണ് വിവരം. പ്രതിക്കെതിരെ പോക്സോയും ബലാത്സംഗക്കുറ്റവും ചുമത്തി. പെൺകുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് പ്രതിയിലേക്ക് എത്തിയത്‍. പെൺകുട്ടിയുടെ വീട്ടുകാരുമായുള്ള അടുപ്പം മറയാക്കിയ ഇയാള്‍ കുട്ടിയെ പീഡിക്കുകയായിരുന്നുവെന്നാണ് വിവരം.